Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 October 18
Current Affairs Malayalam · Malayalam Current Affairs · October 18, 2026

Current Affairs Malayalam 2026 October 18

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. ഇന്ത്യയില്‍ ഏത് സംസ്ഥാനത്തിലാണ് 2026 ഒക്ടോബര്‍ 17-ന് തിക്കിലുംതിരക്കിലുംപെട്ട് 19 പേര്‍ കൊല്ലപ്പെട്ടത്?

പശ്ചിമബംഗാള്‍

2. കേരളത്തിന്റെ അബ്കാരി ചരിത്രത്തില്‍ ആദ്യമായി ബേക്കറിയിലൂടെ 15% വീര്യമുള്ള ഹോര്‍ട്ടിവൈന്‍ വില്‍പന ആരംഭിച്ച സ്ഥലമേത്?

ചാലക്കുടി

3. സുരക്ഷിതമല്ലെന്നതിന്റെ പേരില്‍ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് വിലക്കരുതെന്ന് ഉത്തരവിട്ട കോടതി ഏത്?

സുപ്രീംകോടതി

4. 2026-ലെ മിസ് കേരള കിരീടം നേടിയത് ആരാണ്?

പി ചിത്രാംബരി

5. 2026 ഒക്ടോബറില്‍ അന്തരിച്ച പ്രശസ്ത തമിഴ് സംഗീതസംവിധായകന്‍ ആരാണ്?

ദേവ (ദേവനേശന്‍ ചൊക്കലിംഗം 75)

6. സൂര്യാസ്തമയത്തിനുശേഷവും സൂര്യോദയത്തിന് മുമ്പും ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയില്‍ സൂക്ഷിക്കാനോ പാടില്ലെന്ന് പ്രതിപാദിക്കുന്ന ഭാരതീയ ന്യായസംഗിതയിലെ സെക്ഷന്‍ ഏത്?

സെക്ഷന്‍ 43(5)

7. സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാന്‍ ആരാണ്?

എം സി മായിന്‍ ഹാജി

8. 2026-ലെ ഏഷ്യന്‍ പാരാ ഗെയിംസ് വേദി എവിടെ?

ഐച്ചി നഗോയ, ജപ്പാന്‍

9. ഇന്ത്യയിലെ ആദ്യത്തെ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം സ്ഥാപിക്കുന്നത് ഏത് ജില്ലയിലാണ്?

വയനാട്

10. കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ദുര്‍ബലര്‍ക്കും, കുറഞ്ഞ വരുമാന വിഭാഗക്കാര്‍ക്കും വേണ്ടി നടപ്പിലാക്കുന്ന ഭവന പദ്ധതി ഏത്?

ഗൃഹശ്രീ പദ്ധതി

11. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ഏത്?

മാര്‍ഗദീപം സ്‌കോളര്‍ഷിപ്പ്

12. എംവിആര്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ എംവിആര്‍ സ്മാരക പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

എം എ ബേബി

13. കേരളത്തില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന അധിനിവേശ മത്സ്യം ഏത്?

മൊസാംബിക് തിലാപ്പിയ

14. ചെറുകാട് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ചെറുകഥാ അവാര്‍ഡ് ലഭിച്ചത് ആര്‍ക്കാണ്?

ഇ കെ ഷാഹിന

15. കേരളത്തിലെ ആദ്യ ഡോള്‍ബി സിനിമ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യമുള്ള തിയേറ്റര്‍ ഏത്?

ഇവിഎം സിനിമാസ്, ഫോര്‍ട്ട് കൊച്ചി

16. അണ്ടര്‍ 23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഡെക്കാത്‌ലണില്‍ വെങ്കലം നേടിയ കേരള താരം ആരാണ്?

ഭരത് രാജ്‌

17. 2028-ലെ ഒളിമ്പിക്‌സ് വേദി എവിടെ?

ലൊസ് ആഞ്ചലസ്, യുഎസ്എ

18. ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20 ക്രിക്കറ്റ് പരമ്പരയിലെ മാന്‍ ഓഫ് ദി സീരീസ് ആരാണ്?

ഷായ് ഹോപ്, ക്യാപ്റ്റന്‍, വെസ്റ്റ് ഇന്‍ഡീസ്

19. പുന്നപ്ര-വയലാര്‍ സമരത്തിന്റെ എത്രാം വാര്‍ഷികം ആണ് 2026 ഒക്ടോബര്‍ 20 മുതല്‍ 27 വരെ നടക്കുന്നത്?

80-ാം വാര്‍ഷികം

20. അണ്ടര്‍ 23 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ഇന്ത്യന്‍ താരം ആരാണ്?

അമൃത പൂജാരി

21. ഏതൊക്കെ സൈനിക റാങ്കുകള്‍ പുനസ്ഥാപിക്കാനാണ് സിആര്‍പിഎഫ് പദ്ധതി ഇടുന്നത്?

ലാന്‍സ് നായിക്, നായിക്

22. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പാദനം എത്ര?t

2,749 യുഎസ് ഡോളര്‍

23. പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയയുടെ (വി) ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി നിയമിതനായ മലയാളി ആരാണ്?

മനോജ് മുരളി

24. ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ താരം ആരാണ്?

ജഗ്ഷര്‍ സിങ്

25. കേരളത്തിലെ നെല്‍പാടങ്ങളില്‍ ഏത് ഹരിതഗൃഹ വാതകത്തിന്റെ ഉല്‍പാദനം കുറയ്ക്കുന്നതിനായിട്ടാണ് ലോകബാങ്കുമായി ചേര്‍ന്ന് കൃഷി വകുപ്പ് ലോ കാര്‍ബണ്‍ നെല്‍കൃഷി നടപ്പിലാക്കുന്നത്?

മീഥേന്‍

2026 ഒക്ടോബര്‍ 17-ലെ കറന്റ് അഫയേഴ്‌സ് ഉള്‍പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.

Current Affairs 2026 October 17 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 October 18