Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | July 14
Current Affairs മലയാളം · Malayalam Current Affairs · July 14, 2026

PSC Current Affairs 2026 Malayalam | July 14

1. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യ മലയാളിയായ അനില്‍ സഞ്ചരിക്കുന്ന പേടകം ഏത്?

സോയൂസ് പ്രോഗ്രസ്

2. കേരളത്തില്‍ ആദ്യമായി ജയിലില്‍വച്ച് ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ആരാണ്?

ആര്‍ സുഗതന്‍

3. യുഎസും ഇസ്രായേലും ആക്രമിക്കുന്ന ഇറാനെ സഹായിക്കുന്നതിനായി റഷ്യ അയച്ച അത്യാധുനിക യുദ്ധവിമാനം ഏത്?

ടുപലേവ് (ടിയു- 214പിയു)

4. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി കേരള സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ ചെയര്‍പേഴ്‌സണ്‍ ആരാണ്?

സുധ പിള്ള

5. ഇംഗ്ലണ്ടിലെ ലോഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഓണേഴ്‌സ് ബോര്‍ഡില്‍ പേര് ഇടംപിടിക്കുന്ന ആദ്യ വനിത ആരാണ്?

ക്രാന്തി ഗൗഡ്

6. സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ ജുറാസിക് പാര്‍ക്ക് സിനിമയില്‍ ഫോസില്‍ ശാസ്ത്രജ്ഞനായ ഡോ അലന്‍ ഗ്രാന്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തനായ നടന്‍ 2026 ജൂലൈയില്‍ അന്തരിച്ചു. പേരെന്താണ്?

സാം നീല്‍ (78)

7. തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്കുവേണ്ടി കോയോ എന്ന സാറ്റലൈറ്റ് നിര്‍മ്മിച്ച കേരളത്തിലെ ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് ഏത്?

ഹെക്‌സ്20

8. 2026 ജൂലൈയില്‍ അന്തരിച്ച തമിഴ്‌നോവലിസ്റ്റ് ആരാണ്?

പൂമണി (79)

9. ഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്തയുടെ പുതിയ പേരെന്ത്?

കര്‍ത്തവ്യപഥ് ഏരിയ

10. കൊട്ടാരക്കര ഭരത് മുരളി കള്‍ച്ചറല്‍ സെന്ററിന്റെ ചലച്ചിത്ര പുരസ്‌കാരം നേടിയത് ആരാണ്?

അടൂര്‍ ഗോപാലകൃഷ്ണന്‍

11. പൂര്‍വാപര്‍ ഭാഷാ സേതുപുരസ്‌കാരം നേടിയ മലയാളി ആരാണ്?

ഡോ ആര്‍സു

12. 2026-ലെ ആഗോള പരിസ്ഥിതി പ്രകടന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം എത്ര?

176

13. ടാറ്റാ ക്യാപിറ്റല്‍ ഏറ്റെടുത്ത കേരളത്തിലെ കമ്പനി ഏത്?

യോഗക്ഷേമം ലോണ്‍സ് ലിമിറ്റഡ് (യോഗ് ലോണ്‍സ്)

14. ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള 2026-ലെ ജൂണിലെ പണപ്പെരുപ്പം എത്ര?

4.38 ശതമാനം

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | July 14