ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. കേരളത്തില്‍ 2026 ഏപ്രില്‍ 21-ന് 14 പേരുടെ മരണത്തിന് ഇടയാക്കിയ വെടിമരുന്ന് ദുരന്തം നടന്നത് എവിടെ?
മുണ്ടത്തിക്കോട്, തൃശൂര്‍
2. ചൊവ്വയില്‍ ജൈവതന്മാത്രകള് കണ്ടെത്തിയ നാസയുടെ റോവര്‍ ഏത്?
ക്യൂരിയോസിറ്റി
- ചൊവ്വയുടെ മധ്യരേഖയ്ക്ക് സമീപത്തെ ഗ്ലെന്‍ ടോറിഡോണ് എന്ന വരണ്ട തടാകമേഖലയില്നിന്നാണ് അഞ്ച് തന്മാത്രകള് കണ്ടെത്തിയത്.
- ഉല്ക്കാശിലകളിലൂടെ ഗ്രഹങ്ങളില്‍ എത്താറുള്ള സള്‍ഫര്‍ അടങ്ങിയ ബെന്സോതയോഫീന്, ഡിഎന്‍എയുടെ പൂര്‍വരൂപങ്ങളെ അനുസ്മരിപ്പിക്കുന്ന നൈട്രജന്‍ അടങ്ങിയ ജൈവസംയുക്തം എന്നിവ പുതിയ കണ്ടെത്തലിലുണ്ട്.
- 370 കോടി മുതല്‍ 410 കോടി വര്‍ഷം മുമ്പുള്ള കാലയളവില്‍ ചൊവ്വയില്‍ സൂക്ഷ്മജീവനന് ഉണ്ടായിരുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
- ക്യൂരിയോസിറ്റി ചൊവ്വയില്‍ ഇറങ്ങിയ വര്‍ഷം: 2012
3. ദക്ഷിണ കൊറിയ ഏത് തോക്കിന്റെ സാങ്കേതിക വിദ്യയാണ് ഇന്ത്യയ്ക്ക് കൈമാറുന്നത്?
കെ-9 വജ്ര ആര്‍ട്ടിലറി ഗണ്‍
4. ടിം കുക്ക് സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്ന് ആപ്പിളിന്റെ സിഇഒ സ്ഥാനത്തേക്ക് നിയമിതനാകുന്ന വ്യക്തി ആരാണ്?
ജോണ്‍ ടെര്‍ണസ്
5. ദേശീയ ഏകോപിത നെല്ല് ഗവേഷണ പദ്ധതിയില്‍ 2025-ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷണ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ കേന്ദ്രം ഏത്?
മങ്കൊമ്പ് എം എസ് സ്വാമിനാഥന് നെല്ലു ഗവേഷണ കേന്ദ്രം
- ഇന്ത്യന്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്: ഹൈദരാബാദ്
6. സുരക്ഷാ സേനകള്‍ക്ക് തത്സമയ വിവരങ്ങള്‍ അവലോകനം ചെയ്തു തീരുമാനമെടുക്കുന്നതിനായി ഡിആര്‍ഡിഒ വികസിപ്പിച്ച സംവിധാനമേത്?
പ്രജ്ഞ
7. 2026-ലെ ഏഷ്യന്‍ ഗെയിംസ് വേദി എവിടെ?
ഐച്ചി നാഗോയാ, ജപ്പാന്
- ഐച്ചി നാഗോയാ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം: ഹോനോന്
- തീജ്വാല എന്നര്‍ഥമുള്ള ഹോനോ എന്ന വാക്കില്‍നിന്നാണ് ഹോനോന് എന്ന പേരുണ്ടായത്.
8. കായികരംഗത്തെ ഓസ്കര് എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ലോറസ് പുരസ്കാരം നേടിയ പുരുഷ, വനിത താരങ്ങള്‍ ആരെല്ലാം?
ടെന്നീസ് താരങ്ങളായ കാര്‍ലോസ് അല്‍ക്കാരസ്, അരീന സബലേങ്ക
- ലോറസ് ടീം ഓഫ് ദി ഇയര്‍: ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ് പി എസ് ജി
- മികച്ച ടീം പുരസ്കാരത്തിനുള്ള പട്ടികയില്‍ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ഉള്‍പ്പെട്ടിരുന്നു
- മികച്ച യുവതാരം: ലമീന്‍ യമാല്‍, ഫുട്ബോള്‍, സ്പെയിന്
- ആജീവനാന്ത പുരസ്കാരം: നാദിയ കൊമനേച്ചി, ജിംനാസ്റ്റിക്സ്, റുമാനിയ
9. മൈനിങ് ആന്‍ഡ് ജിയോളജി, തദ്ദേശഭരണ വകുപ്പ് എന്നിവയിലെ കൈക്കൂലി കണ്ടെത്താനായി 2026 ഏപ്രിലില്‍ വിജിലന്‍സ് നടത്തിയ ഓപ്പറേഷന് ഏത്?
ഓപ്പറേഷന് എര്‍ത്ത് ഗാര്‍ഡ്
10. ഗിരീഷ് കാര്‍ണാട് തിയറ്റര്‍ സ്മാരക വേദിയുടെ അഞ്ചാമത് സാഹിത്യപുരസ്കാരം നേടിയ നാടക സമാഹാരം ഏത്?
ലമാ സബക് താനി (രചയിതാവ്: ജിഷ)
11. ലോക ഭൗമദിനം എന്നാണ്?
ഏപ്രില്‍ 22
12. ലോകത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന 20 നഗരങ്ങളുടെ പട്ടികയില്‍ ആദ്യ മൂന്ന് നഗരങ്ങള്‍ ഏതെല്ലാം?
ഭഗല്‍പൂര്‍ (ബീഹാര്‍), താല്‍ച്ചര്‍ (ഒഡീഷ), അസന്‍സോള്‍ (പശ്ചിമബംഗാള്‍)
- കാലാവസ്ഥ, വായുഗുണനിലവാര ഏജന്‍സിയായ എക്യുഐഇന് തയ്യാറാക്കിയ പട്ടികയിലെ 19 നഗരങ്ങളും ഇന്ത്യയിലാണ്.
- നേപ്പാളിലെ ലുംബിനി 13-ാം സ്ഥാനത്ത്
13. ഗ്രീന്‍ നൊബേല്‍ എന്നറിയപ്പെടുന്ന ഗോള്‍ഡ്മാന്‍ പുരസ്കാരം നേടിയ വനിതകള്‍ ആരെല്ലാം?
ഇറോറോ തന്‍ഷി (നൈജീരിയ), ബോറിം കിം (ദക്ഷിണ കൊറിയ), സാറാ ഫിഞ്ച് (യുകെ), തിയോനില റോക്ക മാറ്റ്ബോബ് (പാപുവ ന്യൂ ഗിനിയ), അലന്ന അകാക് ഹര്‍ലി (യുഎസ്), യുവേലിസ് മൊറേല്‍സ് ബ്ലാങ്കോ (കൊളംബിയ)
- എല്ലാ വര്‍ഷവും ലോകത്തിലെ ആറ് പ്രാഥമിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
