ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന് ആരാണ്?
ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായര്‍
2. ചട്ടമ്പിസ്വാമിയുടെ സംസ്കൃത ജീവചരിത്ര മഹാകാവ്യമായ തീര്ഥപാദപുരാണം രചിച്ചത് ആരാണ്?
പ്രൊഫ എ വി ശങ്കരന്
3. ലോക കയ്യെഴുത്ത് ദിനം എന്നാണ്?
ഏപ്രില്‍ 23
4. ഓപ്പണ്‍ സോഴ്സ് സോഫ്റ്റുവെയര്‍ സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡെബിയന്‍ പ്രോജക്ടിന്റെ നേതൃസ്ഥാനത്തെത്തിയ മലയാളി വനിത ആരാണ്?
ശ്രുതി ചന്ദ്രന്
- ആദ്യകാല ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഡെബിയന്‍ വികസിപ്പിച്ച സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഡെബിയന്‍.
- ഡെബിയന്റെ നേതൃസ്ഥാനമായ ലീഡര്‍ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യക്കാരിയും ആണ് കണ്ണൂര്‍ സ്വദേശിനിയായ ശ്രുതിചന്ദ്രന്.
- കാലാവധി ഒരു വര്‍ഷം:
- ഉബുണ്ടു, കൈറ്റ് ലിനക്സ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഡെബിയനിലാണ് പ്രവര്‍ത്തിക്കുന്നത്.
5. കാന്‍ ചലച്ചിത്രമേളയിലെ ക്രിട്ടിക്സ് വീക്ക് ജൂറി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരിയായ സംവിധായിക ആരാണ്?
പായല്‍ കപാഡിയ
- ഓള് വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന്റെ സംവിധായിക ആണ് പായല്‍ കപാഡിയ.
6. ഭക്ഷവസ്തുക്കളിലും സപ്ലിമെന്റുകളിലും ഏത് ചെടിയുടെ ഇലകള്‍ ചേര്‍ക്കുന്നതാണ് ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി നിരോധിച്ചത്?
അശ്വഗന്ധ എന്ന അമുക്കുരത്തിന്റെ
- അശ്വഗന്ധയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന വിത്തഫെറിന്-എ എന്ന സംയുക്തം കരള്‍ രോഗത്തിന് കാരണമാകും
7. 2008-നുശേഷം ജനിച്ചവര്‍ക്ക് പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നത് പൂര്‍ണമായും നിരോധിച്ച രാജ്യമേത്?
ബ്രിട്ടന്
8. അള്‍ജീരിയയിലെ കോടതി 3 വര്‍ഷം തടവിനും 50 ലക്ഷം അള്‍ജീരിയന്‍ ദിനാര്‍ പിഴയും ശിക്ഷിച്ച പ്രശസ്ത നോവലിസ്റ്റ് ആരാണ്?
കമല്‍ ദൗദ്
- ഹൂറികള്‍ എന്ന നോവലിലൂടെ ശ്രദ്ധേയനായ ഫ്രഞ്ച്- അള്‍ജീരിയന്‍ എഴുത്തുകാരനാണ് കമല്‍ ദൗദ്
9. ഇന്ത്യയില്‍ പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ മണിഗെയിമുകള്ക്കുള്ള നിരോധനം നിലവില്‍ വരുന്നത് എന്നു മുതലാണ്?
മെയ് 1, 2026
- 2025 ഓഗസ്റ്റില്‍ ആണ് നിയമം വിജ്ഞാപനം ചെയ്തത്.
10. സ്പെയിനിലെ ഫുട്ബോള്‍ ക്ലബില്‍ പരിശീലകനായ മലയാളി ആരാണ്?
ജിദിന് ജനാര്ദനന്
- യൂറോപ്യന്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ പരിശീലകനാകുന്ന ഏക ഇന്ത്യക്കാരനാണ് ജിദിന്.
- സ്പെയിനിലെ 3-ാം ഡിവിഷന് ഫുട്ബോള്‍ ക്ലബ് എഡി അല്കോര്കോണിന്റെ റിസര്‍വ് ടീമിന്റെ സഹപരിശീലകനാണ് ജിദിന്.
11. മൂന്ന് ടീമുകള്‍ ഒരേസമയം ഒരു ഗ്രൗണ്ടില്‍ പരസ്പരം മത്സരിക്കുന്ന ഫുട്ബോളിന്റെ പേരെന്ത്?
ഒമേഗ ബോള്‍
12. സാഫ് വനിത ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് വേദി എവിടെ?
ഗോവയിലെ മഡ്ഗാവ്
13. ഇന്ത്യന്‍ റൈറ്റേഴ്സ് ഫോറം നല്കുന്ന ഒ വി വിജയന് സമഗ്രസംഭാവന പുരസ്കാരം നേടിയത് ആരാണ്?
ബാബു കുഴിമറ്റം
14. 2026 ഏപ്രില്‍ 22-ന് അന്തരിച്ച മുന്‍ ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ആരാണ്?
എന്‍ ഭാസ്കര്‍ റാവു
15. ദി ക്യൂരിയസ് ആന്‍ഡ് ദി ക്ലാസിഫൈഡ്: അണ് എര്‍ത്തിങ് മിലിട്ടറി മിത്തസ് ആന്‍ഡ് മിസ്റ്ററീസ് എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
ജനറല്‍ മനോജ് നരവണൈ, കരസേന മുന്‍ മേധാവി
16. 2026 ഫുട്ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക മാച്ച് ബോള്‍ ഏതാണ്?
ട്രീഓന്ഡ
- ട്രീഓന്ഡ എന്ന സ്പാനിഷ് വാക്കിന്റെ അര്‍ത്ഥം: മൂന്ന് തിരമാലകള്‍
- ലോകകപ്പ് വേദി: അമേരിക്ക, മെക്സിക്കോ, കാനഡ
17. ലോക പുസ്തക ദിനം എന്നാണ്?
ഏപ്രില്‍ 23
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 ഏപ്രില്‍ 23 (Kerala PSC Current Affairs 23 April 2026)”