Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 16 May 2026 | Malayalam
Current Affairs Malayalam · Malayalam Current Affairs · May 16, 2026

Kerala PSC Daily Current Affairs – 16 May 2026 | Malayalam

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. യൂസഫലി കേച്ചേരി മഹാപ്രതിഭാ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

ശ്രീകുമാരന്‍ തമ്പി

2. 15 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വ്യവസായ പാര്‍ക്ക് പദ്ധതി ഏത്?

ഭവ്യ

3. മണിപ്പൂര്‍ കലാപത്തെപ്പറ്റി അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിഷന്റെ അധ്യക്ഷന്‍ ആരാണ്?

സുപ്രീംകോടതി റിട്ടയേഡ് ജഡ്ജി ബല്‍ബീര്‍ സിങ് ചൗഹാന്‍

4. 2026-ലെ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ഡായ് ഡായ് പാടിയ ഗായകര്‍ ആരെല്ലാം?

കൊളംബിയന്‍ പോപ് ഗായിക ഷക്കീറയും നൈജീരിയന്‍ ഗായകന്‍ ബൂണ ബോയിയും

5. ജപ്പാന്റെ പ്രധാനമന്ത്രി ആരാണ്?

സനായെ തക്കൈച്ചി

6. റഷ്യന്‍ പ്രസിഡന്റ് ആരാണ്?

വ്‌ളാഡിമര്‍ പുടിന്‍

7. 2026-ലെ ബ്രിക്‌സ് വിദേശകാര്യമന്ത്രിമാരുടെ യോഗ വേദി എവിടെ?

ന്യൂഡല്‍ഹി

8. പ്രത്യുല്‍പ്പാദന അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് വിധിച്ച കേരള ഹൈക്കോടതി ജഡ്ജി ആരാണ്?

ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍

9. വിഖ്യാത നോവല്‍/ സിനിമ പരമ്പരയായ ദി ഗോഡ് ഫാദറിന്റെ പുതിയ നോവല്‍ ഏത്?

കോണി

10. ഫുട്‌ബോള്‍ ടൂര്‍ണമെന്റായ യൂണിറ്റി കപ്പ് വേദി എവിടെ?

ലണ്ടന്‍

11. 2026-ലെ സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് വേദി എവിടെ?

ബംഗ്ലാദേശ്

12. ഫിഫ പ്രസിഡന്റ് ആരാണ്?

ജിയാനി ഇന്‍ഫാന്റിനൊ

13. വിദ്വേഷപ്രചാരണ സംഘങ്ങളേയും അവയെ പിന്തുണയ്ക്കുന്നവരേയും നിരോധിക്കുന്ന നിയമം പാസാക്കിയ രാജ്യമേത്?

ഓസ്‌ട്രേലിയ

14. കാലിക്കറ്റ് സര്‍വകലാശാലയിലേയും ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടേയും ഗവേഷകര്‍ പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയ പുതിയ സസ്യമേത്?

സുന്ദരിയില

15. ഇന്ത്യയില്‍ ആദ്യമായി ലോ എമിഷന്‍ സോണ്‍ നടപ്പാക്കുന്ന നഗരമേത്?

പുണെ

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 16 May 2026 | Malayalam