ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന 13-ാമത്തെ വ്യക്തി ആരാണ്?
വി ഡി സതീശന് (വടശ്ശേരി ദാമോദരന്‍ സതീശന്)
- കേരളത്തിന്റെ 24-ാമത്തെ മുഖ്യമന്ത്രി വി ഡി സതീശന് ആണ്.
- കേരളത്തില്‍ കോണ്‍ഗ്രസിന്റെ 5-ാം മുഖ്യമന്ത്രിയാണ് വി ഡി സതീശന്.
- ഇന്ത്യ സ്വതന്ത്രമായതിനുശേഷം ജനിച്ച വ്യക്തി കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത് ആദ്യമായിട്ടാണ്.
- മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലം: പറവൂര്‍
2. കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവ് ആരാണ്?
പിണറായി വിജയന്
3. ഡിജിറ്റല്‍ വ്യക്തിവിവരസുരക്ഷാ (ഡിപിഡിപി) ബോര്‍ഡ് അധ്യക്ഷന്റെ ശമ്പളം എത്ര?
4.5 ലക്ഷം രൂപ
- അംഗങ്ങള്‍ക്ക് 4 ലക്ഷം രൂപയാണ് ശമ്പളം
4. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡ് ആരുടെ പേരിലാണ്?
വിരാട് കോലി
- ആകെ 9 സെഞ്ച്വറികള്‍
5. ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും കിരീടം നേടിയ ടീമേത്?
പിഎസ്ജി
6. 2026-ലെ ഇറ്റാലിയന്‍ കപ്പ് നേടിയ ടീമേത്?
ഇന്റര്‍ മിലാന്
- ഈ വര്‍ഷത്തെ ഇറ്റാലിയന്‍ സീരി എ ഫുട്ബോള്‍ കിരീടവും ഇന്റര്മിലാന് നേടിയിരുന്നു.
- 16 വര്‍ഷത്തിനുശേഷമാണ് ഇന്റര്മിലാന് ആഭ്യന്തര ഫുട്ബോളില്‍ ഡിബിള്‍ കിരീടം നേടുന്നത്.
7. 2026 മെയ് മാസത്തില്‍ ഏത് ഉല്പന്നത്തിന്റെ കയറ്റുമതിയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്?
പഞ്ചസാര
- ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയാണ് നിരോധനം
- യൂറോപ്യന്‍ യൂണിയന്, യുഎസ് എന്നിവിടങ്ങളിലേക്ക് പ്രത്യേക വ്യവസ്ഥകള്‍ അനുസരിച്ച് നടത്തുന്ന കയറ്റുമതിക്ക് നിരോധനം ബാധകമല്ല
8. ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പുതിയ പരിശീലകന് ആരാണ്?
ഫ്രെഡെറിക് സോയെസ്, ഫ്രാന്‍സ്
- മലയാളിയായ പി ആര് ശ്രീജേഷിന് പകരമാണ് ഫ്രെഡറിക് സോയെസിനെ പരിശീലകനായി നിയമിച്ചത്.
9. ഇന്ത്യയിലെ ലണ്ടനിലെ പുതിയ ഹൈകമ്മീഷണര്‍ ആരാണ്?
പെരിയസാമി കുമാരന്
10. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടുള്ള താരങ്ങള്‍ ആരെല്ലാം?
വിരാട് കോലി, രോഹിത് ശര്‍മ
11. പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തില്‍ ഉള്‍പ്പെടുന്ന ആദ്യ വനിതാ താരം ആരാണ്?
സാറ ടെയ്ലര്
- ഇംഗ്ലണ്ടിന്റെ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് കോച്ചാണ് സാറ ടെയ്ലര്.
12. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ആവിഷ്കരിച്ച പുതിയ ടാസ്ക് ഫോഴ്സ് ഏത്?
സിങ്കപ്പെണ്‍
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 15 May 2026 | Malayalam”