കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിന് കിരീടം | Current Affairs 2026 Malayalam
1. 2026-ലെ ബ്രിക്സ് ഉച്ചകോടിയുടെ തീം എന്താണ്?
Building for Resilience, Innovation, Cooperation and Sustainability
- 2026-ലെ ബ്രിക്സ് ഉച്ചകോടി വേദി: ന്യൂഡല്‍ഹി
- തിയതി: 12, 13 സെപ്തംബര്‍ 2026
2. കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളുടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആരാണ്?
ദിനേശ് ശര്‍മ
3. നിലവില്‍ ഉപയോഗിക്കുന്ന ഏത് ലോക ഭൂപടം ഒഴിവാക്കിയശേഷം പകരമായി സമവിസ്തൃതി ഭൂപടം ഉപയോഗിക്കണമെന്ന പ്രമേയമാണ് യുഎന്‍ പൊതുസഭ 2026 സെപ്തംബറില്‍ പാസാക്കിയത്?
മെക്കെയ്റ്റര് ഭൂപടം
- 16-ാം നൂറ്റാണ്ടില്‍ (1569 ല്‍) രൂപകല്പന ചെയ്ത ജെറാര്‍ഡസ് മെര്‍ക്കാറ്റര്‍ തയ്യാറാക്കിയ മെര്‍ക്കാറ്റര്‍ പ്രൊജക്ഷന് ഭൂപടത്തില്‍ ആഫ്രിക്ക ഉള്‍പ്പെടെയുള്ള യഥാര്‍ത്ഥ വലുപ്പം കൃത്യമായി പ്രതിഫലിപ്പിക്കുന്നില്ല. ഇത് കാരണം അവയെ ഒഴിവാക്കിയശേഷം പ്രദേശങ്ങളുടെ വലുപ്പം കൃത്യതമായ അനുപാതത്തില്‍ ചിത്രീകരിക്കുന്ന സമവിസ്തൃതി ഭൂപടം ഉപയോഗിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം.
- മെക്കെയ്റ്റര് ഭൂപടത്തിലെ പിഴവുകള്‍: ധ്രുവങ്ങളോട് ചേര്‍ന്നുള്ള പ്രദേശങ്ങളുടെ പലുപ്പം വളരെ കൂടുതായി കാണിക്കുന്നു, ആഫ്രിക്കയുടെ പതിനാലിലൊന്ന് വലുപ്പമുള്ള ഗ്രീന്‍ലന്‍ഡിന് ആഫ്രിക്കയ്ക്ക് സമാനമായ വലുപ്പം നല്കിയിരിക്കുന്നു, ദക്ഷിണേഷ്യ, ലാറ്റിനമേരിക്ക തുടങ്ങിയവയുടെ വലുപ്പം കുറച്ചു കാണിക്കുന്നു.
- പ്രമേയം അവതരിപ്പിച്ചത്: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ടോഗോ.
- ഈക്വല്‍ എര്‍ത്ത് പ്രൊജക്ഷന് മാപിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ച ആദ്യ രാജ്യം: ഫ്രാന്‍സ്
- ഇന്ത്യ ഉള്‍പ്പെടെ 164 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.
- എതിര്‍ത്ത ഏക രാജ്യം: യുഎസ്എ
- ആറ് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു.
- യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി: രഘു പുരി
4. 2026-ലെ കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ചാമ്പ്യന്മാരായ ടീമേത്?
തൃശൂര്‍ ടൈറ്റന്‍സ്
5. ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സ് (എബിസി) പുതിയ ചെയര്മാന് ആരാണ്?
മോഹിത് ജെയിന്
6. സ്കൂള്‍ ലൈബ്രറികളുടെ ആഗോള സംഘടനയുടെ ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് സ്കൂള്‍ ലൈബ്രേറിയന്‍ഷിപ്പിന്റെ പശ്ചിമേഷ്യ- ആഫ്രിക്കന്‍ റീജ്യണല്‍ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്?
എം ഒ രഘുനാഥ്
7. ഇന്ത്യയില്‍ 125 വര്‍ഷത്തെ കാലാവസ്ഥാ ചരിത്രത്തില്‍ ഏറ്റവും ചൂടേറിയ ആഗസ്റ്റ് ഏത് വര്‍ഷത്തിലേതായിരുന്നു?
2026
- ഇന്ത്യയില്‍ 1901-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ചൂട് 2026 ആഗസ്റ്റില്‍ രേഖപ്പെടുത്തി.
- സാധാരണ ആഗസ്റ്റ് മാസത്തിലെ താപനില 27.34 ആണ്. ഈ വര്‍ഷം അത് 28.01 ആയി.
8. 2026 സെപ്തംബറില്‍ അന്തരിച്ച പ്രശസ്ത ഫ്രഞ്ച് സംവിധായകന് ആരാണ്?
ടോണി ഗാറ്റിലിഫ് (77)
- ജിപ്സി സംസ്കാരത്തെ ആസ്പദമാക്കിയുള്ള 20 ഓളം സിനിമകള്‍ ടോണി ഗാറ്റിലിഫ് സംവിധാനം ചെയ്തു.
9. ഇന്ത്യന്‍ സൈന്യത്തിന് എകെ 203 റൈഫിളുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ലഭിച്ച സ്വകാര്യ കമ്പനി ഏത്?
അദാനി ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ്
- ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ കമ്പനി റൈഫിള്‍ നിര്‍മ്മാണപദ്ധതിയുടെ ഭാഗമാകുന്നത്.
10. രാജ്യസഭാ പ്രതിപക്ഷ നേതാവായി വീണ്ടും നോമിനേറ്റ് ചെയ്യപ്പെട്ട എംപി ആരാണ്?
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
11. യുഎന്‍ അന്താരാഷ്ട്ര ബാലവിവാഹ വിരുദ്ധ ദിനം എന്നാണ്?
നവംബര്‍ 27
- യുഎന്നില്‍ അന്താരാഷ്ട്ര ബാലവിവാഹ വിരുദ്ധ ദിന പ്രമേയം അവതരിപ്പിച്ച രാജ്യം: സിയറ ലിയോണ്‍
- 2030 ഓഠെ ബാലവിവാഹം ഉള്‍പ്പെടെയുള്ള ദോഷകരമായ ആചാരങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുക എന്ന സുസ്ഥിര വികസന ലക്ഷ്യമാണ് യുഎന്‍ മുന്നോട്ടുവച്ചത്.
- ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ബാല്‍ വിവാഹ് മുക്ത് ഭാരത് എന്ന കാമ്പയിന് ആരംഭിച്ച വര്‍ഷം: 2024 നവംബര്‍ 27
12. സ്തനാര്‍ബുദത്തിനെതിരായ എറ്റ്കാമ എന്ന ഗുളിക വികസിപ്പിച്ച കമ്പനിയേത്?
അസ്ട്രാസെനെക്ക
- എറ്റ്കാമയുടെ ശാസ്ത്രീയ നാമം: കാമിസെസ്ടാന്റ്
current affairs 2026 questions and answers malayalam
Current Affairs 2026 September 4 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
PSC Current Affairs 2026 Malayalam | September 6
PSC Current Affairs 2026 Malayalam pdf സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ കാണുന്ന ബട്ടണ്‍ അമര്‍ത്തുക.

1 thought on “PSC Current Affairs 2026 Malayalam | September 6”