ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. 2026 മെയ് മാസത്തില്‍ ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ആറ് ശതമാനത്തില്‍നിന്നും എത്രയായി വര്‍ദ്ധിപ്പിച്ചു?
15
- ഇറക്കുമതി കുറച്ച് രൂപയുടെ മൂല്യത്തകര്‍ച്ച തടയുക, വിദേശ നാണ്യ കരുതല്‍ശേഖരം സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ ഒമ്പത് ശതമാനം വര്‍ദ്ധിപ്പിച്ചു.
2. 2024 ഡിസംബര്‍ 23-ന് സ്പെയിനിന് സമീപം മുങ്ങിയ റഷ്യന്‍ കപ്പലില്‍ ആണവ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് 2026 മെയ് മാസത്തില്‍ പുറത്തുവന്നു. കപ്പലിന്റെ പേരെന്ത്?
ഉര്‍സ മേജര്‍
3. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തിറക്കിയ 2025-ലെ ലോജിസ്റ്റിക്സ് പ്രകടന റാങ്കിങ്ങില്‍ കേരളം ഏത് വിഭാഗത്തില്‍ ഉള്‍പ്പെട്ടു?
ഹൈ പെര്‍ഫോമേഴ്സ്
- കയറ്റുമതിയും സാമ്പത്തിക വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ ചരക്കുനീക്ക സേവനങ്ങളുടെ കാര്യക്ഷമതയുടെ അളവുകോലാണ് ലോജിസ്റ്റിക്സ് പ്രകടന റാങ്കിങ്.
4. കേന്ദ്ര സാംസ്കാരിക മന്ത്രി ആരാണ്?
ഗജേന്ദ്ര സിങ് ഷെഖാവത്ത്
5. സിബിഐഡ ഡയറക്ടര്‍ ആരാണ്?
പ്രവീണ്‍ സൂദ്
- 2023 മെയ് മാസത്തില്‍ ചുമതലയേറ്റ പ്രവീണ്‍ സൂദിന് ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്കി.
- ഇത് രണ്ടാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ സൂദിന്റെ കാലാവധി നീട്ടുന്നത്.
- സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള കമ്മിറ്റി അംഗങ്ങള്‍: പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി
6. കേന്ദ്ര കായിക മന്ത്രി ആരാണ്?
മന്‍സൂഖ് മാണ്ഡവ്യ
7. ക്യൂബന്‍ പ്രസിഡന്റിന്റെ പേരെന്ത്?
മിഗ്വേല്‍ ദിയാസ് കാനല്‍
8. കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി ആരാണ്?
പീയുഷ് ഗോയല്‍
9. കേരളത്തിലെ ആദ്യത്തെ വനിതാ റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍ 2026 മെയ് 13-ന് അന്തരിച്ചു. പേരെന്താണ്?
എന്‍ കെ ശിവലേഖ
10. ഖത്തറിന്റെ ഫുട്ബോള്‍ ലോകകപ്പ് സാധ്യതാ ടീമില്‍ ഇടം പിടിച്ച മലയാളി ആരാണ്?
തഹ്സിന് മുഹമ്മദ്, കണ്ണൂര്‍
11. ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗില്‍ കിരീടം നേടിയ ടീമേത്?
ഈസ്റ്റ് ബംഗാള്‍
12. ടി-20 ക്രിക്കറ്റില്‍ വേഗത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന ബാറ്റര്‍ ആരാണ്?
വിരാട് കോലി
- 409 ഇന്നിങ്സുകളില്‍നിന്നും വിരാട് കോലി 14,000 റണ്‍സ് തികച്ചു.
- 14,000 റണ്‍സ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ബാറ്ററാണ് വിരാട് കോലി.
13. ഇന്ത്യന്‍ കപ്പലുകള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് ആരംഭിച്ച ഇന്‍ഷുറന്‍സ് ഏത്
ഭാരത് മാരിടൈം ഇന്‍ഷ്വറന്‍സ് പൂള്
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “ഇന്നത്തെ കറന്റ് അഫയേഴ്സ് 2026 മെയ് 14 (Kerala PSC Current Affairs 14 May 2026)”