ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. യൂസഫലി കേച്ചേരി മഹാപ്രതിഭാ പുരസ്കാരം ലഭിച്ചത് ആര്‍ക്കാണ്?
ശ്രീകുമാരന്‍ തമ്പി
2. 15 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വ്യവസായ പാര്‍ക്ക് പദ്ധതി ഏത്?
ഭവ്യ
- ഭവ്യ: ഭാരത് ഔദ്യോഗിക് വികാസ് യോജന
- പ്ലഗ് ആന്‍ഡ് പ്ലേ സൗകര്യങ്ങളുള്ള 100 ആധുനിക വ്യവസായ പാര്‍ക്കുകള്‍ നിര്‍മ്മിക്കും.
- പദ്ധതി ചെലവ്: 33660 കോടി രൂപ.
- ഒരു പാര്‍ക്കില്‍ മിനിമം 100 ഏക്കര്‍ സ്ഥലം വേണം. മലമ്പ്രദേശത്ത് 25 ഏക്കര്‍ മതി.
3. മണിപ്പൂര്‍ കലാപത്തെപ്പറ്റി അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിഷന്റെ അധ്യക്ഷന്‍ ആരാണ്?
സുപ്രീംകോടതി റിട്ടയേഡ് ജഡ്ജി ബല്‍ബീര്‍ സിങ് ചൗഹാന്
- ഗുവഹാത്തി ഹൈക്കോടതി റിട്ടയേഡ് ചീഫ് ജസ്റ്റിസ് അജയ് ലാംബ രാജിവച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ചൗഹാനെ നിയമിച്ചത്.
4. 2026-ലെ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ഡായ് ഡായ് പാടിയ ഗായകര്‍ ആരെല്ലാം?
കൊളംബിയന്‍ പോപ് ഗായിക ഷക്കീറയും നൈജീരിയന്‍ ഗായകന് ബൂണ ബോയിയും
5. ജപ്പാന്റെ പ്രധാനമന്ത്രി ആരാണ്?
സനായെ തക്കൈച്ചി
6. റഷ്യന്‍ പ്രസിഡന്റ് ആരാണ്?
വ്ളാഡിമര്‍ പുടിന്
7. 2026-ലെ ബ്രിക്സ് വിദേശകാര്യമന്ത്രിമാരുടെ യോഗ വേദി എവിടെ?
ന്യൂഡല്‍ഹി
8. പ്രത്യുല്‍പ്പാദന അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് വിധിച്ച കേരള ഹൈക്കോടതി ജഡ്ജി ആരാണ്?
ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്
9. വിഖ്യാത നോവല്‍/ സിനിമ പരമ്പരയായ ദി ഗോഡ് ഫാദറിന്റെ പുതിയ നോവല്‍ ഏത്?
കോണി
- ദി ഗോഡ് ഫാദര്‍ പരമ്പരയില്‍ ഒരു സ്ത്രി എഴുതുന്ന നോവല്‍ എന്ന പ്രത്യേകത കോണിക്കുണ്ട്.
- എഴുത്തുകാരി: അഡ്രിയാന ട്രിജിയാനി
- വിറ്റോ കോര്‍ലിയോണിന്റെ ഏക മകളായ കോണി കോര്‍ലിയോണ്‍ ആണ് പുതിയ നേവാലിലെ കേന്ദ്ര കഥാപാത്രം.
- ദി ഗോഡ് ഫാദറിന്റെ സ്രഷ്ടാവായ മരിയോ പുസോയുടെ മരണശേഷം പുറത്തിറങ്ങുന്ന നാലാമത്തെ നോവലാണിത്.
- ആദ്യ നോവല്‍ പുറത്തിറങ്ങുന്നത് 1969-ല്‍ ആണ്
- സിനിമ സംവിധാനം ചെയ്തത്: ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള
- ഒമ്പത് ഓസ്കാറുകള്‍ ദി ഗോഡ് ഫാദര്‍ പരമ്പര നേടിയിട്ടുണ്ട്.
10. ഫുട്ബോള്‍ ടൂര്‍ണമെന്റായ യൂണിറ്റി കപ്പ് വേദി എവിടെ?
ലണ്ടന്‍
11. 2026-ലെ സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് വേദി എവിടെ?
ബംഗ്ലാദേശ്
12. ഫിഫ പ്രസിഡന്റ് ആരാണ്?
ജിയാനി ഇന്‍ഫാന്റിനൊ
13. വിദ്വേഷപ്രചാരണ സംഘങ്ങളേയും അവയെ പിന്തുണയ്ക്കുന്നവരേയും നിരോധിക്കുന്ന നിയമം പാസാക്കിയ രാജ്യമേത്?
ഓസ്ട്രേലിയ
- ഈ നിയമം ഉപയോഗിച്ച് ഓസ്ട്രേലിയ നാഷണല്‍ സോഷ്യലിസ്റ്റ് നെറ്റുവര്‍ക്ക് എന്ന സംഘടനയെ നിരോധിച്ചു.
- വൈറ്റ് ഓസ്ട്രേലിയ എന്നും ഈ സംഘടന അറിയപ്പെടുന്നു
14. കാലിക്കറ്റ് സര്‍വകലാശാലയിലേയും ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടേയും ഗവേഷകര്‍ പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയ പുതിയ സസ്യമേത്?
സുന്ദരിയില
- ശാസ്ത്രീയനാമം: സോണറില റോക്സ്ബര്‍ഗി
- ഇന്ത്യന്‍ സസ്യശാസ്ത്രത്തിന്റെ പിതാവായ വില്യം റോക്സ്ബര്ഗിനോടുള്ള ആദര സൂചകമായിട്ടാണ് ഈ നാമം നല്‍കിയത്.
- മെലാസ്റ്റോമറ്റേസിയ എന്ന സസ്യ കുടുംബത്തിലെ സോണറില ജനുസില്പ്പെട്ടുന്ന സസ്യമാണ് സുന്ദരിയില.
15. ഇന്ത്യയില്‍ ആദ്യമായി ലോ എമിഷന്‍ സോണ്‍ നടപ്പാക്കുന്ന നഗരമേത്?
പുണെ
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 16 May 2026 | Malayalam”