Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 17 May 2026 | Malayalam
Current Affairs Malayalam · Malayalam Current Affairs · May 17, 2026

Kerala PSC Daily Current Affairs – 17 May 2026 | Malayalam

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. 2026-ലെ കാന്‍ ചലച്ചിത്രമേളയില്‍ കാന്‍ ക്ലാസിക്‌സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മലയാള സിനിമ ഏത്?

അമ്മ അറിയാന്‍

2. ഏത് രാജവംശകാലത്ത് തമിഴിലും സംസ്‌കൃതത്തിലും എഴുതിയ 21 ചെമ്പുതകിടുകളാണ് നെതര്‍ലന്‍ഡ്‌സ് 2026 മെയ് മാസത്തില്‍ ഇന്ത്യയ്ക്ക് കൈമാറിയത്?

ചോളരാജവംശകാലത്ത്

3. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി നല്‍കുന്ന ഒഎന്‍വി സാഹിത്യപുരസ്‌കാരം 2026-ല്‍ ലഭിച്ചത് ആര്‍ക്കാണ്?

എം മുകുന്ദന്‍

4. മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ബി ആര്‍ പി എക്‌സലന്‍സ് പുരസ്‌കാരം 2026-ല്‍ ലഭിച്ചത് ആര്‍ക്കാണ്?

ധന്യ രാജേന്ദ്രന്‍

5. 2026 മെയ് മാസത്തില്‍ മാരക സാംക്രമിക രോഗമായ കുതിരപ്പനി (ഗ്ലാന്‍ഡര്‍) സ്ഥിരീകരിച്ചത് എവിടെയാണ്?

ചെന്നൈ

6. സൗദി അറേബ്യയിലെ പ്രഥമ പ്രഫഷണല്‍ ട്വന്റി 20 ക്രിക്കറ്റ് ലീഗായ ഡ്യൂണ്‍സ് ടി20-യുടെ ബ്രാന്‍ഡ് അംബാസഡര്‍ ആരാണ്?

യുവരാജ് സിങ്‌

7. ഇന്ത്യയില്‍ ആദ്യമായി ഓരോ കുടുംബത്തിന്റേയും വരുമാനം കണ്ടെത്താന്‍ സര്‍വേ നടത്തുന്ന ഓഫീസ് ഏതാണ്?

ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസ്

8. വ്യോമസേന നിലവില്‍ ഉപയോഗിക്കുന്ന അവ്‌റോ 748 വിമാനങ്ങള്‍ക്ക് പകരമായി ഉപയോഗിക്കാന്‍ വേണ്ടി നിര്‍മ്മിച്ച വിമാനമേതാണ്?

സി295

9. ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനായി രണ്ട് കുട്ടികളില്‍ കൂടുതല്‍ ജനിക്കുന്ന കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച സംസ്ഥാനമേത്?

ആന്ധ്രാപ്രദേശ്

10. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തിറക്കിയ ലോജിസ്റ്റിക്‌സ് ഈസ് എക്രോസ് ഡിഫറ്റന്റ് സ്റ്റേറ്റ്‌സ് (ലീഡ്‌സ്) റാങ്കിങ്ങില്‍ കേരളത്തിന്റെ സ്ഥാനം ഏത് വിഭാഗത്തിലാണ്?

ഹൈ പെര്‍ഫോമേഴ്‌സ്

11. വനിതാ ട്വന്റി 20 ക്രിക്കറ്റിലെ അതിവേഗ അര്‍ധ സെഞ്ച്വറി എന്ന റെക്കോര്‍ഡ് കുറിച്ച താരം ആരാണ്?

ഫാത്തിമസന, പാകിസ്താന്‍

12. 2026 മെയ് മാസത്തില്‍ ഏത് ദ്വീപുരാജ്യത്തിലെ സമുദ്രാന്തര്‍ഭാഗത്തെ ഗുഹയില്‍ ഗവേഷണം നടത്തുമ്പോഴാണ് അഞ്ച് ഇറ്റാലിയന്‍ ശാസ്ത്രജ്ഞര്‍ മുങ്ങിമരിച്ചത്?

മാലിദ്വീപ്

‌13. യുകെയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബം ഏത്?

ഹിന്ദുജ കുടുംബം

14. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍-സ്റ്റോപ്പ് ട്രെയിന്‍ യാത്രയെന്ന റെക്കോര്‍ഡുള്ള ട്രെയിനേത്?

തിരുവനന്തപുരം- നിസാമുദീന്‍ രാജധാനി

15. ഏത് രോഗം പടരുന്ന സാഹചര്യത്തിലാണ് 2026 മെയ് മാസത്തില്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?

എബോള

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 17 May 2026 | Malayalam