Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 19 May 2026 | Malayalam
Current Affairs Malayalam · Malayalam Current Affairs · May 19, 2026

Kerala PSC Daily Current Affairs – 19 May 2026 | Malayalam

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. ഏത് രാജ്യത്തിന്റെ മാതൃക പഠിച്ചാണ് കേരളം വയോജനക്ഷേമത്തിന് പുതിയ പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്?

ജപ്പാന്‍

2. 16-ാം നിയമസഭയുടെ പ്രോടെം സ്പീക്കര്‍ ആരാണ്?

ജി സുധാകരന്‍

3. കേരളത്തിന്റെ പുതിയ അഡ്വക്കേറ്റ് ജനറല്‍ ആരാണ്?

ജാജു ബാബു

4. കേരളത്തിന്റെ പുതിയ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആരാണ്?

ടി ആസഫലി

5. നിര്‍മ്മിതബുദ്ധി കമ്പനിയായ ഓപ്പണ്‍എഐയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആരാണ്?

സാം ഓള്‍ട്ട്മാന്‍

6. സൗദി അറേബ്യ അത്‌ലറ്റിക്‌സ് ഗ്രാന്‍പ്രിയില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ മലയാളി ആരാണ്?

മുഹമ്മദ് അഫ്‌സല്‍, പാലക്കാട്

7. 2026-ല്‍ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാരം നേടിയ കൃതിയേത്?

തുന്നല്‍ക്കാരന്‍

8. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) ഏര്‍പ്പെടുത്തിയ വി ടി ഭട്ടതിരിപ്പാട് സ്മാരക പുരസ്‌കാരം ലഭിച്ചത് ആരാണ്?

ടി എം അബ്രഹാം

9. കാസു ബ്രഹ്മാനന്ദ റെഡ്ഡി അഥവാ കെബിആര്‍ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെ?

ഹൈദരാബാദ്, തെലങ്കാന

10. ഏത് കായിക സംഘടനയാണ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ ഉത്തരവിട്ടത്?

ഇന്ത്യന്‍ ക്രിക്കറ്റ് നിയന്ത്രണ ബോര്‍ഡ് (ബിസിസിഐ)

11. ഗലാത്തിയ, കാംപ്‌ബെല്‍ ബേ ദേശീയോദ്യാനങ്ങള്‍ എവിടെയാണ്?

ആന്റമാന്‍നിക്കോബാര്‍

12. ആധാര്‍ സേവനങ്ങള്‍ നല്‍കുന്ന യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ വ്യക്തി ആരാണ്?

സൗരഭ് വിജയ്‌

13. ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഇറാന്‍ രൂപീകരിച്ച അതോറിറ്റിയുടെ പേരെന്ത്?

പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയ്റ്റ് അതോറിറ്റി (പിജിഎസ്എ)

14. ഐപിഎല്ലില്‍ അരങ്ങേറ്റ സീസണില്‍ ഏറ്റവുമധികം സിക്‌സുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?

കൂപ്പര്‍ കോണോലി, പഞ്ചാബ് കിംഗ്‌സ്

‌15. ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ചാറ്റ്ജിപിടി ഇമേജ് 2.0 എന്ന എഐ ചാറ്റ് ബോട്ട് പുറത്തിറക്കിയ കമ്പനിയേത്?

ഓപ്പണ്‍ എഐ

16. വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പോര്‍ട്ടല്‍ ഏത്?

ഉമീദ് പോര്‍ട്ടല്‍

17. ദുബാരെ എലിഫന്റ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?

കുടക്, കര്‍ണാടക

18. നോര്‍വെയുടെ പരമോന്നത പുരസ്‌കാരമായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദ് റോയല്‍ നോര്‍വീജിയന്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് ലഭിച്ച ഇന്ത്യന്‍ നേതാവ് ആരാണ്?

നരേന്ദ്രമോദി

19. നിര്‍മ്മിത ബുദ്ധി (എഐ) പ്രബലമാകുന്ന കാലഘട്ടത്തില്‍ മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ഉദ്‌ബോധന ലേഖനത്തിന്റെ പേരെന്ത്?

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ് (മഹത്തായ മനുഷ്യകുലം)

20. 2026 മെയ് 18-ന് വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കമ്പനിയായ സ്ഥാപനം ഏത്?

ഭാരതി എയര്‍ടെല്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 19 May 2026 | Malayalam