ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
1. കേരളത്തില്‍ വി ഡി സതീശന് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത തിയതി ഏതാണ്?
18 മെയ് 2026
- മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തില്‍ 21 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്.
- മന്ത്രിമാര്‍: രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, എം ലിജു, ടി സിദ്ദീഖ്, കെ എ തുളസി, ഒ ജെ ജനീഷ് (എല്ലാവരും കോണ്‍ഗ്രസുകാര്‍); പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ദീന്, കെ എം ഷാജി, പി കെ ബഷീര്‍, വി ഇ അബ്ദുല്‍ ഗഫൂര്‍ (എല്ലാവരും മുസ്ലീലീഗുകാര്); മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്); ഷിബു ബേബി ജോണ്‍ (ആര്‍എസ്പി); അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ്- ജേക്കബ്); സി പി ജോണ്‍ (സിഎംപി)
- കേരളത്തില്‍ മുഖ്യമന്ത്രിയാകുന്ന 13-ാമത്തെ വ്യക്തിയാണ് വി ഡി സതീശന്
- നിലവില്‍ ഇന്ത്യയില്‍ മന്ത്രിയായിട്ടുള്ള ഏക കമ്മ്യൂണിസ്റ്റ്: സി പി ജോണ്‍
2. 16-ാം നിയമസഭയുടെ സ്പീക്കര്‍ ആരാണ്?
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
- ഡെപ്യൂട്ടി സ്പീക്കര്‍: ഷാനിമോള്‍ ഉസ്മാന്
- യുഡിഎഫ് ചീഫ് വിപ്പ്: അപു ജോണ്‍ ജോസഫ്
3. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ആരാണ്?
ടെഡ്രാസ് അഡാനം
4. എവറസ്റ്റ് ഏറ്റവും കൂടുതല്‍ തവണ കീഴടക്കിയ വ്യക്തിയെന്ന സ്വന്തം റെക്കോര്‍ഡ് 2026 മെയ് മാസത്തില്‍ തിരുത്തിയ വ്യക്തി ആരാണ്?
കാമി റീത്ത ഷേര്‍പ (56)
- കാമി റീത്ത ഷേര്‍പ 32 തവണ എവറസ്റ്റ് കീഴടക്കി.
- എവറസ്റ്റിന്റെ ഉയരം: 8849 മീറ്റര്‍
5. എവറസ്റ്റ് ഏറ്റവും കൂടുതല്‍ തവണ കീഴടക്കിയ വനിതയെന്ന സ്വന്തം റെക്കോര്‍ഡ് 2026 മെയ് മാസത്തില്‍ പുതുക്കിയത് ആരാണ്?
ലക്പ ഷേര്‍പ
- ലക്പ ഷേര്‍പ 11 തവണ എവറസ്റ്റ് കീഴടക്കിയിട്ടുണ്ട്.
- പര്‍വത രാജ്ഞി എന്ന് അറിയപ്പെടുന്നത്: ലക്പ ഷേര്‍പ
6. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34-ല്‍ നിന്നും എത്രയായി വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ 2026 മെയ് മാസത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്?
38
- സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് അടക്കം 38 ആയി വര്‍ധിച്ചു.
- പാര്‍ലമെന്റ് ചേരാത്ത സമയങ്ങളില്‍ നിയമങ്ങള്‍ക്ക് പകരം രാഷ്ട്രപതിയുടെ അംഗീകാരത്തോടെ പുറപ്പെടുവിക്കുന്ന ഉത്തരവുകളാണ് ഓര്‍ഡിനന്‍സുകള്‍.
- ഓര്‍ഡിനന്‍സുകള്‍ തൊട്ടടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കണം.
- പാര്‍ലമെന്റ് സമ്മേളിക്കാത്ത സമയങ്ങളില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്കുന്ന അനുച്ഛേദം: അനുച്ഛേദം 123
7. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റോയല്‍ ഓര്‍ഡര്‍ ഓഫ് ദ് പോളാര്‍ സ്റ്റാര്‍ എന്ന ബഹുമതി സമ്മാനിച്ച രാജ്യമേത്?
സ്വീഡന്
- സ്വീഡന്റെ പരമോന്നത ബഹുമതിയാണ് റോയല്‍ ഓര്‍ഡര്‍ ഓഫ് ദ് പോളാര്‍ സ്റ്റാര്‍
- സ്വീഡനുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് നല്കുന്ന പുരസ്കാരം: റോയല്‍ ഓര്‍ഡര്‍ ഓഫ് ദ് പോളാര്‍ സ്റ്റാര്‍
- ഈ പുരസ്കാരം ആരംഭിച്ചത് 1748-ല്‍ ആണ്.
- മോദിക്ക് ലഭിച്ച രാജ്യാന്തര പുരസ്കാരങ്ങളുടെ എണ്ണം: 31
- സ്വീജിഷ് പ്രധാനമന്ത്രി: ഉള്‍ഫ് ക്രിസ്റ്റര്‍സന്‍ ലാന്ഡിവെറ്റെര്
- നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി റോബ് യെറ്റന്
8. 2026 മെയ് മാസത്തില്‍ അന്തരിച്ച തമിഴ് സിനിമ നിര്‍മാതാവും നടനും സംവിധായകനുമായ വ്യക്തി ആരാണ്?
കെ രാജന് (85)
9. ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ് ചെല്‍സിയുടെ പുതിയ പരിശീലകന് ആരാണ്?
സാബി അലോന്‍സോ
- നാല് വര്‍ഷത്തേക്കാണ് കരാര്‍
- മുന്‍ സ്പാനിഷ് താരമാണ് സാബി അലോന്‍സോ
- 2024-ല്‍ ജര്‍മന്‍ ക്ലബ് ബയെര്‍ ലവര്ക്യൂസന് ബുന്ദസ് ലിഗ ചാമ്പ്യന്മാരായത് സാബിയുടെ ശിക്ഷണത്തില്‍ ആണ്.
10. തുടര്‍ച്ചയായി രണ്ടാം തവണയും ജര്‍മന്‍ ബുന്ദസ്ലിഗ ഫുട്ബോള്‍ കിരീടം നേടിയ ടീമേത്?
ബയേണ്‍ മ്യൂണിക്
- ബയണിന്റെ 35-ാം ബുന്ദസ് ലിഗ കിരീടമാണ്.
11. 2026-ല്‍ പുരുഷ വിഭാഗത്തില്‍ ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം നേടിയത് ആരാണ്?
യാനിക് സിന്നര്‍, ഇറ്റലി
- 50 വര്‍ഷത്തിനുശേഷമാണ് ഒരു ഇറ്റാലിയന്‍ താരം ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം നേടുന്നത്.
- എല്ലാ മാസ്റ്റേഴ്സ് 1000 ടൂര്‍ണമെന്റ് കിരീടങ്ങളും നേടിയ രണ്ടാമത്തെ പുരുഷ താരമെന്ന റെക്കോര്‍ഡ് യാനിക് സിന്നര്‍ നേടി. ആദ്യ താരം നൊവാക് ജോക്കോവിച്ച്.
- വനിതകളുടെ കിരീടം എലീന സ്വിറ്റോലിന (യുക്രെയ്ന്) നേടി.
12. കേന്ദ്ര ഗോത്രകാര്യമന്ത്രി ആരാണ്?
ജുവല്‍ ഓറം
13. പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആരാണ്?
കെ കൈലാസനാഥന്
- പുതുച്ചേരി മുഖ്യമന്ത്രി: എന്‍ രംഗസ്വാമി
14. കിഷന് ഗംഗ, റാറ്റില്‍ എന്നീ ജലവൈദ്യുത പദ്ധതികള്‍ സ്ഥിതി ചെയ്യുന്നത് എവിടെ?
ജമ്മുകശ്മീര്‍
- കിഷന് ഗംഗ, റാറ്റില്‍ ജലവൈദ്യുത പദ്ധതികള്‍ക്കെതിരെ പാകിസ്താന് ഹേഗിലെ അന്താരാഷ്ട്ര തര്‍ക്കപരിഹാര കോടതിയില്‍ നല്കിയ പരാതിയില്‍ കോടതി പുറപ്പെടുവിച്ച പാക് അനുകൂല ഉത്തരവ് ഇന്ത്യ തള്ളി.
- ഈ പദ്ധതികള്‍ക്കായി ഇന്ത്യക്ക് സംഭരിക്കാവുന്ന ജലത്തിന്റെ അളവ് (പോണ്ടേജ്) ഹേഗ് കോടതി പരിമിതപ്പെടുത്തി ഉത്തരവിട്ടിരുന്നു.
- ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ദുനദീജല കരാറില്‍ ഒപ്പിട്ട വര്‍ഷം: 1960
- സിന്ദുനദീജല കരാറിന് മധ്യസ്ഥത വഹിച്ചത്: ലോകബാങ്ക്
- സിന്ധുനദിയുടെ 20 ശതമാനം ഇന്ത്യയിലും ബാക്കി 80 ശതമാനം പാക്കിസ്ഥാനിലുമാണ്.
- കരാര്‍ പ്രകാരം ബിയാസ്, രവി, സത്ലജ് നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്ക്
- സിന്ധു, ചെനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്ഥാന്
15. 2026 മെയ് മാസത്തില്‍ അന്തരിച്ച ബാസ്കറ്റ് ബോള്‍ താരവും ഒളിമ്പ്യനുമായ വ്യക്തി ആരാണ്?
ജെന്നിഫര്‍ പേസ് (72)
- 1972-ലെ മ്യൂണിക് ഒളിമ്പിക്സില്‍ കളിച്ച ഇന്ത്യയുടെ ബാസ്കറ്റ് ബോള്‍ ടീം അംഗമായിരുന്നു.
- 1980-ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച ടീമിന്റെ ക്യാപ്റ്റനായിരുന്നു.
- ഒളിമ്പിക് മെഡല്‍ ജേതാവും ഹോക്കി താരവുമായിരുന്ന പരേതനായ വേസ് പേസിന്റെ ഭാര്യയാണ് ജെന്നിഫര്‍ പേസ്.
- പ്രമുഖ ടെന്നീസ് താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ ലിയാണ്ടര്‍ പേസ് മകനാണ്.
16. തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ഫൈനലില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ സഖ്യം ഏത്?
സാത്വിക് സായ് രാജ്- ചിരാഗ് ഷെട്ടി
- ഫൈനലില്‍ ഇന്തോനേഷ്യയുടെ ലിയോ റോളി കാര്ണാണ്ടോ- ഡാനിയല്‍ മാര്ട്ടിന് സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്.
17. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡലങ്ങള്‍
- വി ഡി സതീശന്(പറവൂര്‍)
- രമേശ് ചെന്നിത്തല (ഹരിപ്പാട്)
- കെ മുരളീധരന്(വട്ടിയൂര്‍കാവ്)
- സണ്ണി ജോസഫ് (പേരാവൂര്‍)
- ടി സിദ്ധിക്ക് (കല്‍പ്പറ്റ)
- റോജി എം ജോണ്‍ (അങ്കമാലി)
- എം ലിജു (കായംകുളം)
- എ പി അനില്‍കുമാര്‍ (വണ്ടൂര്‍)
- പി സി വിഷ്ണുനാഥ് (കുണ്ടറ)
- ഒ ജെ ജനീഷ് (കൊടുങ്ങല്ലൂര്‍)
- കെ എ തുളസി (കോങ്ങാട്)
- ബിന്ദു കൃഷ്ണ (കൊല്ലം)
- പി കെ കുഞ്ഞാലികുട്ടി (മലപ്പുറം)
- പി കെ ബഷീര്‍ (ഏറനാട്)
- കെ എം ഷാജി(വേങ്ങര)
- എന്‍ ഷംസുദ്ധീന് (മണ്ണാര്‍ക്കാട്)
- വി ഇ അബ്ദുല്‍ ഗഫൂര്‍ (കളമശ്ശേരി)
- മോന്‍സ് ജോസഫ് (കടുത്തുരുത്തി)
- ഷിബു ബേബി ജോണ്‍(ചവറ)
- അനൂപ് ജേക്കബ് (പിറവം)
- സി പി ജോണ്‍ (തിരുവനന്തപുരം)
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 18 May 2026 | Malayalam”