Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 20 May 2026 | Malayalam
Current Affairs Malayalam · Malayalam Current Affairs · May 20, 2026

Kerala PSC Daily Current Affairs – 20 May 2026 | Malayalam

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കുന്നതിനായി നടപ്പിലാക്കുന്ന പുതിയ സംവിധാനം ഏത്?

പെര്‍സന്റൈല്‍ ത്രെഷ്‌ഹോള്‍ഡ് സംവിധാനം

2. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവള പത്രം തയ്യാറാക്കുന്നതിനായി യുഡിഎഫ് സര്‍ക്കാര്‍ നിയമിക്കുന്ന സമിതിയുടെ അധ്യക്ഷന്‍ ആരാണ്?

കെ എം ചന്ദ്രശേഖര്‍

3. ലോക്‌സഭാ സ്പീക്കര്‍ ആരാണ്?

ഓം ബിര്‍ല

4. പ്രോടെം സ്പീക്കറായ ജി സുധാകരന്‍ ആരുടെ മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്?

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

5. 2026 മെയ് 19-ന് അന്തരിച്ച ഉത്തരഖണ്ഡ് മുന്‍മുഖ്യമന്ത്രി ആരാണ്?

ബി സി ഖണ്ഡൂരി

6. ഭാരതീയ ന്യായസംഹിത നിലവില്‍ വന്നതെന്നാണ്?

2024 ജൂലൈ

7. 2026 മെയ് മാസത്തില്‍ നടന്ന മൂന്നാമത് ഇന്ത്യ-നോര്‍ഡിക് ഉച്ചകോടി വേദി എവിടെ?

ഓസ്ലോ

8. മലയാറ്റൂര്‍ ഫൗണ്ടേഷന്‍ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

കെ വി മോഹന്‍കുമാര്‍

9. മഹാകവി പി സ്മാരക ട്രസ്റ്റിന്റെ 2026-ലെ കവിതാ പുരസ്‌കാരം ലഭിച്ച കൃതിയേത്?

യക്ഷിയുടെ പരിണാമം, രചയിതാവ്: പി പി ശ്രീധരനുണ്ണി

10. 2026-ലെ ബ്രിക്‌സ് ഉച്ചകോടി വേദി എവിടെ?

ന്യൂഡല്‍ഹി

11. പാകിസ്താനിലെ ലാഹോറിലെ ഇസ്ലാംപുര തെരുവിന്റെ പുതിയ പേരെന്ത്?

കൃഷ്ണനഗര്‍

12. ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ഔദ്യോഗിക ലോഗോയിലെ നക്ഷത്രങ്ങളുടെ എണ്ണം എത്ര?

18

13. യുനെസ്‌കോ ലോക മെട്രോളജി ദിനമായി ആചരിക്കുന്നത് എന്നാണ്?

മെയ് 20

14. രക്ഷിതാക്കളുടെ അഭാവത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ കേരള സാമൂഹിക നീതി വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയേത്?

അന്‍പ് വീട്‌

15. മാരിടൈം സഹകരണവും പരസ്പര ധാരണയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 16 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഏത്?

ഐഎന്‍എസ് സുനയന

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 20 May 2026 | Malayalam