Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
today's current affairs in malayalam
Current Affairs Malayalam · Malayalam Current Affairs · May 27, 2026

Kerala PSC Daily Current Affairs – 27 May 2026 | Malayalam

1. ഇന്ത്യയിലെ ജനസംഖ്യാ വ്യതിയാനം പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ ഉന്നതതല സമിതിയുടെ തലവന്‍ ആരാണ്?

ജസ്റ്റിസ് പ്രകാശ് പ്രഭാകര്‍ നവ്‌ലേക്കര്‍, സുപ്രീംകോടതി മുന്‍ജഡ്ജി

2. റോയല്‍ ഐറിഷ് അക്കാദമി അംഗത്വം ലഭിച്ച മലയാളി ശാസ്ത്രജ്ഞന്‍ ആരാണ്?

ഡോ സുരേഷ് സി പിള്ള

3. ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്ന റൂട്ടേത്?

ഹരിയാനയിലെ ജിങ്-സോനിപ്പത്ത്

4. 2026 മെയ് മാസത്തില്‍ അപൂര്‍വ ധാതുക്കളുടെ സംസ്‌കരണം, വിതരണം, ഇതുമായി ബന്ധപ്പെട്ട നിക്ഷേപം എന്നിവയെല്ലാം ശക്തമാക്കാനും സഹകരണം പുതിയ തലത്തിലേക്ക് ഉയര്‍ത്താനും വേണ്ടി ഇന്ത്യ ഏതു രാജ്യവുമായിട്ടാണ് ഒപ്പിട്ടത്?

യുഎസ്എ

5. ഏത് രാജ്യത്തിലാണ് ക്വാഡ് സഖ്യം തുറമുഖം നിര്‍മ്മിക്കുന്നത്?

ഫിജി

6. 2026 മെയ് മാസത്തില്‍ അന്തരിച്ച മുന്‍ ഒളിമ്പിക് ആര്‍ച്ചറി താരം ആരാണ്?

ശ്യാം ലാല്‍

7. എവറസ്റ്റ് കൊടുമുടി തെക്കുഭാഗത്തുനിന്നും കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത ആരാണ്?

നിഷ ശശികുമാര്‍ (16), തമിഴ്‌നാട്‌

8. 2026 മെയ് മാസത്തില്‍ അന്തരിച്ച വിഖ്യാത പുരാവസ്തു ശാസ്ത്രജ്ഞ ആരാണ്?

ഷിറിന്‍ എഫ് രത്‌നാഗര്‍ (82)

9. ഇന്ത്യന്‍ വ്യോമസേനയുടെ സര്‍ട്ടിഫൈഡ് കാറ്റ്-എ ഫ്‌ളൈയിങ് ഇന്‍സ്ട്രക്ടറായി നിയമിതയായ ആദ്യ വനിത ആരാണ്?

സ്‌ക്വാഡ്രണ്‍ ലീഡര്‍ സാന്യ

10. 2006-ലെ യുഎസ് ആര്‍ട്ടിസ്റ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയത്?

ബിടിഎസ്, കൊറിയന്‍ മ്യൂസിക് ബാന്‍ഡ്

11. 2026 മെയ് മാസത്തില്‍ വിപണിമൂല്യത്തില്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ ഓഹരി വിപണിയായ രാജ്യമേത്?

തായ് വാന്‍

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക