Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
കേരള സംസ്ഥാന ബജറ്റ് 2026-27: പി എസ് സിക്ക് പഠിക്കേണ്ട ചോദ്യങ്ങള്‍
Current Affairs മലയാളം · Malayalam Current Affairs · June 19, 2026

കേരള സംസ്ഥാന ബജറ്റ് 2026-27: പി എസ് സിക്ക് പഠിക്കേണ്ട ചോദ്യങ്ങള്‍

1. 2026 ജൂണില്‍ സംസ്ഥാനത്തിന്റെ 2026-27 സാമ്പത്തികവര്‍ഷത്തിലേക്കുള്ള പുതുക്കിയ ബജറ്റ് അവതരിപ്പിച്ചത് ആരാണ്?

വി ഡി സതീശന്‍, മുഖ്യമന്ത്രി

2. മിഷന്‍ സമുദ്ര

2. വിഴിഞ്ഞം ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലിലെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിന് നിര്‍മ്മിക്കുന്ന ഭൂഗര്‍ഭ റെയില്‍ ഏതെല്ലാം പ്രദേശത്തെ ബന്ധിപ്പിക്കുന്നു?

വിഴിഞ്ഞം- ബാലരാമപുരം

3. ഗ്രീന്‍ ബങ്കറിങ് സേവനം നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ തുറമുഖമായി വികസിപ്പിക്കുന്ന കേരളത്തിലെ തുറമുഖം ഏത്?

വിഴിഞ്ഞം

4. ബജറ്റില്‍ പ്രഖ്യാപിച്ച സതേണ്‍ കേരള ഇക്കണോമിക് കോറിഡോറില്‍ ഉള്‍പ്പെടുന്ന ജില്ലകള്‍ ഏതെല്ലാം?

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

5. നിക്ഷേപകര്‍ക്ക് ആവശ്യമായ ഭൂമി, നിയമപരമായ വിവിധ അനുമതികള്‍, നിക്ഷേപാനന്തര പിന്തുണ എന്നിവ ഓരോ ഘട്ടത്തിലും ഉറപ്പുവരുത്തുന്നതിനായി ബജറ്റില്‍ പ്രഖ്യാപിച്ച ഏകജാലക സംവിധാനം ഏത്?

ഇന്‍വെസ്റ്റ് കേരളം സെല്‍

6. മാരക രോഗങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാത്തതും, കുട്ടികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കഴിയാതെ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് സഹായം നേരിട്ട് എത്തിക്കുന്നതിനായി സ്ഥാപിക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത പ്ലാറ്റ്‌ഫോം ഏത്?

വണ്‍ കേരള കരുതല്‍ മിഷന്‍

7. ഫ്യൂച്ചര്‍ സ്‌കില്‍സ് ആന്‍ഡ് എംപ്ലോയ്‌മെന്റ് ഇന്റലിജന്‍സ് മിഷന്റെ പേരെന്ത്?

ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍

8. ട്രൈബല്‍ സര്‍വകലാശാല സ്ഥാപിക്കുന്നത് എവിടെ?

വയനാട്

9. കോണ്‍സ്റ്റിറ്റിയുവന്റ് കോളെജ് ഓഫ് ദി യൂണിവേഴ്‌സിറ്റി എന്ന പദവി ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതെല്ലാം?

തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജ്‌

10. ജെ സി ഡാനിയേല്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി- ചിത്രനഗരം സ്ഥാപിക്കുന്നത് എവിടെ?

കൊച്ചി

11. എം ടി വാസുദേവന്‍ നായരുടെ പേരില്‍ കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കുന്നത് എവിടെ?

കോഴിക്കോട്‌

12. സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ മ്യൂസിക് അക്കാദമി സ്ഥാപിക്കുന്നത് എവിടെ?

തൃശൂര്‍

13. സംസ്ഥാനത്തെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതി ഏത്?

ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

14. ഗ്ലോബല്‍ ഫര്‍ണിച്ചര്‍ ഹബ്ബ് സ്ഥാപിക്കുന്നത് എവിടെ

കൊച്ചി- ആലുവ- പെരുമ്പാവൂര്‍

15. ഗ്ലോബല്‍ ഗോള്‍ഡ് ഹബ്ബ് സ്ഥാപിക്കുന്നത് എവിടെ?

കൊച്ചി- തൃശൂര്‍

16. ബജറ്റില്‍ പ്രഖ്യാപിച്ച വനിത കര്‍ഷക വികസന പരിപാടി ഏത്?

കൃഷിസഖി

17. കേരളത്തെ പൂര്‍ണമായും കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കാന്‍ ലക്ഷ്യമിടുന്ന വര്‍ഷമേത്?

2050

18. തീരദേശ-ജലഗതാഗതം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന വേഗതയേറിയതും കുറഞ്ഞ ഇന്ധന ഉപഭോഗവുമുള്ള, വെള്ളത്തിന് മുകളില്‍ ഉയര്‍ന്ന് സഞ്ചരിക്കുന്ന ജലഗതാഗത സംവിധാനം ഏത്?

ഹൈഡ്രോഫോയില്‍

19. സ്ത്രീകളെ ഗ്രീന്‍ മാര്‍ഷല്‍മാരായി പരിശീലിപ്പിച്ച് വിന്യസിക്കുന്ന ഗ്രീന്‍ മാര്‍ഷല്‍സ് പദ്ധതി നടപ്പിലാക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഏതെല്ലാം?

ഫോര്‍ച്ച് കൊച്ചി, മൂന്നാര്‍, കോവളം, ആലപ്പുഴ

20. കേരളത്തിലെ ക്യാമ്പസുകളില്‍ റാഗിങ് തടയുന്നതിനായി പാസാക്കുന്ന നിയമം ഏത്?

സിദ്ധാര്‍ത്ഥ ആന്റി റാഗിങ് & സ്റ്റുഡന്റ് വെല്‍ഫെയര്‍ ആക്ട്

21. കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ ഡെസ്റ്റിനേഷന്‍ ആക്കി മാറ്റാന്‍ ആവിഷ്‌കരിക്കുന്ന പദ്ധതി ഏത്?

റീച്ച് കേരള

22. അത്യാഹിത-ട്രോമ ചികിത്സ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ലഭ്യമാക്കുന്നതിനായി ആരോഗ്യസ്ഥാപനങ്ങള്‍ തമ്മില്‍ മികച്ച ഏകോപനം ഉറപ്പിക്കുകയും ഡിജിറ്റലൈസ്ഡ് സംവിധാനം ലഭ്യമാക്കുകയും ചെയ്യുന്നതിനുള്ള പദ്ധതിയേത്?

ഗോള്‍ഡന്‍ അവര്‍ പ്രോജക്ട്‌

23. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപ്പിലാക്കുന്ന പദ്ധതി ഏത്?

മകള്‍ക്കൊപ്പം

24. പനമ്പള്ളി ഗോവിന്ദമേനോന്‍ സ്മാരകം നിര്‍മ്മിക്കുന്നത് എവിടെ?

ചാലക്കുടി

25. മുന്‍മുഖ്യമന്ത്രി ആര്‍ ശങ്കറിന് സ്മാരക മന്ദിരം നിര്‍മ്മിക്കുന്നത് എവിടെ?

ആര്‍ ശങ്കര്‍

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കേരള സംസ്ഥാന ബജറ്റ് 2026-27: പി എസ് സിക്ക് പഠിക്കേണ്ട ചോദ്യങ്ങള്‍