today's current affairs in malayalam
1. രാജ്യാന്തര ഫുട്ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന താരം ആരാണ്?
ലയണല്‍ മെസ്സി
- 11 ഹാട്രിക്കുകള്‍
- 2026 ഫിഫ ലോകകപ്പില്‍ ലയണല്‍ മെസ്സി അള്‍ജീരിയക്ക് എതിരെ അര്‍ജന്റീനയ്ക്കുവേണ്ടി ഹാട്രിക് നേടി.
- അര്‍ജന്റീന 3-0-ന് അള്‍ജീരിയയെ തോല്‍പ്പിച്ചു.
- ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ ജര്‍മന്‍ താരം മിറോസ്ലോവ് ക്ലോസെയ്ക്കൊപ്പം ലയണല്‍ മെസ്സി എത്തി. 16 ഗോളുകള്‍.
- അര്‍ജന്റീനയ്ക്കുവേണ്ടി ആറ് ലോകകപ്പുകള്‍ കളിക്കുന്ന ആദ്യ താരം: ലയണല്‍ മെസ്സി
- അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരം: ലയണല്‍ മെസ്സി. ആദ്യ താരം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍)
- ലോകകപ്പില്‍ 11 വ്യത്യസ്ത ടീമുകള്‍ക്കെതിരെ ഗോള്‍ നേടുന്ന ആദ്യ താരം: ലയണല്‍ മെസ്സി
- അര്‍ജന്റീനയ്ക്കായി 200 രാജ്യാന്തര മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആദ്യ താരം: ലയണല്‍ മെസ്സി
- ലോകകപ്പില്‍ ഹാട്രിക് നേടുന്ന പ്രായം കൂടിയ താരം: ലയണല്‍ മെസ്സി
- ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ കോണ്ട്രിബ്യൂഷന് എന്ന റെക്കോര്‍ഡിന് ഉടമ: ലയണല്‍ മെസ്സി
- 24 ഗോളുകളില്‍ ലയണല്‍ മെസ്സിയുടെ പങ്കുണ്ട് (16 ഗോളുകളും 8 അസിസ്റ്റുകളും). മറികടന്നത് ബ്രസീലിന്റെ പെലെയെ.
2. സംസ്ഥാന വനം മേധാവി ആരാണ്?
രാജേഷ് രവീന്ദ്രന്
3. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്റെ പുതിയ ചെയര്മാന് ആരാണ്?
ഡോ സൈബല്‍ ചതോപാധ്യയ
- ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷനിലെ എക്സ്-ഒഫിഷ്യോ അംഗം: നിതി ആയോഗ് സിഇഒ
4. 2026 ജൂണില്‍ ഓണ്‍ലൈന്‍ ലേലത്തിന് എത്തിയ രാജാരവിവര്‍മ്മ ചിത്രം ഏത്?
ലിറ്റില്‍ പ്രിന്‍സ് ഓഫ് കറിജ്
- ഓസ്ട്രേലിയക്കാരിയായ കാമുകി മോളി ഫിങ്കിനെ വിവാഹം ചെയ്യാന്‍ സിംഹാനം ഉപേക്ഷിച്ച പുതുക്കോട്ടയിലെ രാജകുമാരനായ മാര്‍ത്താണ്ഡ ഭൈരവ തൊണ്ടൈമാനെയുടെ ഛായാചിത്രമാണിത്.
- സാവനി-ദേശ് വരച്ചത്: എംഎഫ് ഹുസൈന്
5. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഏത് ദേശാടന കടല്പക്ഷിയെയാണ് കേരളത്തില്‍ 2026-ല്‍ ജൂണില്‍ കണ്ടെത്തിയത്?
ചാരത്തിരവെട്ടി (സൂട്ടി ഷിയര്‍വാട്ടര്‍)
6. മലയാള ഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്ന ജനകീയ ഓപ്പണ്‍സോഴ്സ് കൂട്ടായ്മ ഏത്?
ഗ്രന്ഥപ്പുര
7. ഫിഫ ലോകകപ്പില്‍ ഡിആര്‍ കോംഗോയ്ക്കുവേണ്ടി കളിച്ച ഇന്ത്യന്‍ വംശജന് ആരാണ്?
സാമുവല്‍ മുത്തുസാമി
8. ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പായ ബിഗ്ബാസ്കറ്റിന്റെ പുതിയ സിഇഒ ആരാണ്?
അമിത് നന്ദ
- സ്ഥാനമൊഴിഞ്ഞ സിഇഒ: ഹരിമേനോന്‍
- മലയാളിയായ ഹരി മേനോനും വിപുല്‍ പരേഖും ചേര്‍ന്നാണ് ബിഗ് ബാസ്കറ്റ് ആരംഭിച്ചത്.
- ബിഗ് ബാസ്കറ്റിന്റെ നിലവിലെ ഉടമ: ടാറ്റ ഗ്രൂപ്പ്
9. ഇന്ത്യയും യുകെയും തമ്മിലെ സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വരുന്നത് എന്നാണ്?
2026 ജൂലൈ 15
10. ആകെ വരുമാനത്തിന്റെ 60 ശതമാനത്തിലേറെയും തനത് നികുതി വരുമാനത്തിലൂടെ സമാഹരിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് എത്രാം സ്ഥാനം ലഭിച്ചു?
നാല്
- ഏഴ് സംസ്ഥാനങ്ങളാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി തയ്യാറാക്കിയ പട്ടികയിലുള്ളത്.
11. സംസ്ഥാനത്തെ എന്‍എഫ്എസ്എ ഗോഡൗണുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയുടെ കോഡ് നാമം?
ഓപ്പറേഷന് ഭക്ഷ്യസുരക്ഷ
12. അന്താരാഷ്ട്ര വനിത ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ താരം ആരാണ്?
ദീപ്തി ശര്‍മ
- 355 വിക്കറ്റുകള്‍
- ഇന്ത്യയുടെ ജൂലന്‍ ഗോസ്വാമി, ഇംഗ്ലണ്ടിന്റെ കാതറിന് സിവര്‍ ബ്രന്റ് എന്നിവര്‍ക്കൊപ്പമാണ് ദീപ്തി ശര്‍മ.
13. 2026-ലെ ജി7 ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്
നരേന്ദ്രമോദി
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


2 thoughts on “Kerala PSC Daily Current Affairs – 18 June 2026 | Malayalam”