today's current affairs in malayalam
1. ഫിഫ ലോകകപ്പില്‍ തുടക്കം മുതല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജന് ആരാണ്?
സര്‍പ്രീത് സിങ്, ന്യൂസീലന്‍ഡ്
- ഇറാനെതിരെയുള്ള മത്സരത്തിലാണ് ന്യൂസീലന്‍ഡ് താരമായ സര്‍പ്രീത് സിങ് ബൂട്ടണിഞ്ഞത്.
2. യുഎസ്-ഇറാന് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിടുന്നത് എവിടെ വച്ചാണ്?
ലുസേണ്‍, സ്വിറ്റ്സര്‍ലന്‍ഡ്
- മധ്യസ്ഥര്‍: ഖത്തര്‍, പാക്കിസ്ഥാന്
3. 1943-ലെ ബംഗാള്‍ ക്ഷാമം അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്സ്റ്റന് ചര്‍ച്ചില്‍ മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്ന് വാദിക്കുന്ന വീഡിയോ ഇന്‍സ്റ്റലേഷനായ പെര്‍സിസ്റ്റന്‍സ് തയ്യാറാക്കിയത് ആരാണ്?
ഹെലന് കാമക്ക്, ബ്രിട്ടണ്
- 2025 സെപ്തംബറില്‍ പ്രദര്‍ശനത്തിന് എത്തിയ പെര്‍സിസ്റ്റന്‍സ് വിവാദമായി.
- ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട ബംഗാള്‍ ക്ഷാമത്തിന് കാരണം ചര്‍ച്ചില്‍ ആണെന്നുള്ള തെളിവുകള്‍ നിരത്തുന്ന പുസ്തകങ്ങള്‍: ചര്‍ച്ചില്‍സ് സീക്രട്ട് വാര് (മധുശ്രീ മുഖര്‍ജി), ആന്‍ ഇറ ഓഫ് ഡാര്‍ക്ക്നെസ്: ദ് ബ്രിട്ടീഷ് എംപയര്‍ ഇന്‍ ഇന്ത്യ
4. ഇന്ത്യയിലെ ഏത് നഗരമാണ് റോഡിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നല്‍കിയത്?
ഹൈദരാബാദ്, തെലങ്കാന
5. 2026-ലെ ഫിഫ ലോകകപ്പിലെ ഭാഗ്യമുദ്രകള്‍ ഏതെല്ലാം?
മേപ്പിള്‍, സായു, ക്ലച്ച്
6. സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച വകുപ്പേത്?
വയോജന വകുപ്പ്
- കേരളത്തില്‍ ആകെ 49 വകുപ്പുകളാണ് ഉള്ളത്.
- വകുപ്പുകളുടെ പട്ടികയില്‍ 10-ാം സ്ഥാനമാണ് വയോജന വകുപ്പിനുള്ളത്.
- വകുപ്പിന്റെ ചുമതലകള്‍: മുതിര്‍ന്ന പൗരരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമവും ചട്ടവും കൈകാര്യം ചെയ്യുക, നയം നടപ്പാക്കുക, മുതിര്‍ന്ന പൗരര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും പദ്ധതികള്‍ നടപ്പിലാക്കുക, വയോജനക്ഷേമ കമ്മീഷന്റേയും വയോജന സദനങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക
7. 2026-ലെ ജി7 ഉച്ചകോടി വേദി എവിടെ?
എവിയോലെബാ, ഫ്രാന്‍സ്
8. 2026 ജൂണില്‍ യൂണിക്കോണ്‍ പദവി ലഭിച്ച ഇന്ത്യന്‍ എഐ കമ്പനി ഏത്?
സര്‍വം
- 100 കോടി ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണുകള്‍.
- ചാറ്റ് ജിപിടിക്കും ഡീപ്സീക്കിനും ബദല്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് സര്‍വം എഐ.
- 30 ബില്യന്‍ പരാമീറ്റര്‍, 105 ബില്യന്‍ പരാമീറ്റര്‍ എന്നീ എഐ മോഡലുകള്‍ സര്‍വം എഐയുടേതാണ്.
- ജൂണില്‍ സര്‍വം എഐയില്‍ പുതുതായി നിക്ഷേപം എത്തിയതാണ് കമ്പനിയുടെ മൂല്യം 100 കോടി ഡോളര്‍ കടത്തിയത്.
- സര്ംവ എഐയ്ക്ക് നിലവില്‍ 150 കോടി ഡോളര്‍ മൂല്യമുണ്ട്.
9. ടൈം മാസിക തയ്യാറാക്കിയ 2026-ല്‍ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 കായിക താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരം ആരാണ്?
സ്മൃതി മന്ഥന
10. പോര്‍ച്ചുഗലില്‍ നടക്കുന്ന ഐടിഎഫ് ലോക ടെന്നീസ് മാസ്റ്റേഴ്സ് ടീം ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്ന മലയാളി താരം ആരാണ്?
ആലീസ് ജോയി
11. അട്ടപ്പാടിയിലെ വനിത കര്‍ഷകര്‍ വിളയിക്കുന്ന മധുരക്കിഴങ്ങളില്നിന്നും നിര്‍മ്മിക്കുന്ന പൊടി, ഹെല്‍ത്തി മിക്സ് സൂപ്പ്, ചിപ്സ് എന്നിവ വിപണിയിലെത്തിക്കുന്ന പദ്ധതിയുടെ പേരെന്ത്?
പുനര്‍ജീവന മധുരം
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 17 June 2026 | Malayalam”