Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 27 June 2026 | Malayalam | current affairs 2026 malayalam
Current Affairs Malayalam · Malayalam Current Affairs · June 27, 2026

Kerala PSC Daily Current Affairs – 27 June 2026 | Malayalam

1. ഇരട്ടഭൂകമ്പം ദുരന്തം വിതച്ച വെനസ്വേലയ്ക്ക് ഇന്ത്യ നല്‍കിയ ദുരിതാശ്വാസ ദൗത്യത്തിന്റെ പേരെന്ത്?

ഓപ്പറേഷന്‍ അമിസ്റ്റഡ്‌

2. 2026 ജൂണില്‍ ഏക സിവില്‍ കോഡ് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന സംസ്ഥാനമേത്?

പശ്ചിമബംഗാള്‍

3. വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ (വി എസ് എസ് സി) പുതിയ ഡയറക്ടര്‍ ആരാണ്?

ഡോ യു പി രാജീവ്

4. ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ (എല്‍ പി എസ് സി) പുതിയ ഡയറക്ടര്‍ ആരാണ്?

എന്‍ ജയന്‍

5. ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിന്റെ (ഐപിആര്‍സി) പുതിയ ഡയറക്ടര്‍ ആരാണ്?

നാരായണന്‍ അപ്പു

6. ഐഎസ്ആര്‍ഒ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റിന്റെ (ഐ ഐ എസ് യു) പുതിയ ഡയറക്ടര്‍ ആരാണ്?

ജോമി ജെ ചാമന്‍

7. 2040-ല്‍ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യത്തില്‍ ഉപയോഗിക്കുന്നതിനായി ഐ എസ് ആര്‍ ഒ വികസിപ്പിക്കുന്ന റോക്കറ്റ് ഏത്?

എന്‍ജിഎല്‍വി

8. കേരളത്തില്‍ എവിടെ നിന്നാണ് സ്പാനിഷ്, ഐബീരിയന്‍ സംസ്‌കാരങ്ങളുടെ ഭാഗമായ പുരാതന ആംഫോറ (ഭരണി) അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്?

പട്ടണം, എറണാകുളം

9. ഓപ്പണ്‍എഐ അവതരിപ്പിച്ച എഐ ചിപ്പ് ഏത്?

ജലപീനോ

10. കൊച്ചി മെട്രോയുടെ മള്‍ട്ടിമോഡല്‍ ഇന്റഗ്രേഷന്‍ പദ്ധതിക്ക് ലഭിച്ച അന്താരാഷ്ട്ര പുരസ്‌കാരം ഏത്?

യുഐടിപി ഇംപാക്ട് അവാര്‍ഡ്-2026

11. ഐഎസ്ആര്‍ഒ ഭാവിയില്‍ നിര്‍മ്മിക്കുന്ന ചാന്ദ്രലാന്‍ഡറുകളില്‍ ഉള്‍പ്പെടുന്ന ന്യൂക്ലിയര്‍ താപസംവിധാനത്തില്‍ ഉപയോഗിക്കുന്ന ആണവ മൂലകം/ റേഡിയോ ആക്ടീവ് മൂലകം ഏത്?

പ്ലൂട്ടോണിയം 238

12. സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോ നേപ്പിയര്‍ സര്‍വകലാശാല വികസിപ്പിച്ച വളയ്ക്കാനും മടക്കാനും കഴിയുന്ന ഭാരം കുറഞ്ഞ ബാറ്ററിയുടെ ഗവേഷണത്തിന് നേതൃത്വം നല്‍കിയ മലയാളി ആരാണ്?

പ്രൊഫ ലിബു മഞ്ചക്കല്‍

13. അഞ്ച് ഫുട്‌ബോള്‍ ലോകകപ്പുകള്‍ കളിക്കുന്ന ആദ്യ ഏഷ്യക്കാരന്‍ ആരാണ്?

യൂട്ടോ നഗാട്ടോമോ, ജപ്പാന്‍

14. ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറില്‍നിന്നും ഉല്‍പാദിപ്പിക്കുന്ന ആണവതാപം ഉപയോഗിച്ച് കോപ്പര്‍-ക്ലോറിന്‍ തെര്‍മോകെമിക്കല്‍ പ്രക്രിയ അടിസ്ഥാനമാക്കി ലോകത്തില്‍ ആധ്യമായി ഹൈഡ്രജന്‍ ഉല്‍പ്പാദിച്ച രാജ്യമേത്?

ഇന്ത്യ

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 27 June 2026 | Malayalam | current affairs 2026 malayalam