Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 1 July 2026 | Malayalam | current affairs 2026 malayalam
Current Affairs മലയാളം · Malayalam Current Affairs · July 1, 2026

Kerala PSC Daily Current Affairs – 1 July 2026 | Malayalam

1. ഏത് വകുപ്പിന് കീഴിലാണ് സഖി വണ്‍ സ്‌റ്റോപ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്?

വനിത ശിശു വികസന വകുപ്പ്‌

2. വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ (എവിപിപിഎല്‍) നിക്ഷേപം നടത്തിയ വിദേശ കമ്പനി ഏത്?

മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എം എസ് സി)

3. വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഏത്?

പി എം റാഹത്ത്‌

4. ഏത് ഭരണഘടനാ അനുച്ഛേദ പ്രകാരമാണ് രാഷ്ട്രപതി കേരളത്തിന്റെ ഔദ്യോഗിക പേര് ഭരണഘടനയില്‍ കേരളം എന്നാക്കി മാറ്റുന്നതിനെ കുറിച്ച് സംസ്ഥാന നിയമസഭയോട് അഭിപ്രായം ആരാഞ്ഞത്?

അനുച്ഛേദം 3

5. 2026 ജൂണ്‍ 30-ന് അന്തരിച്ച മുന്‍ എം എല്‍ എ ആരാണ്?

പി എ മാധവന്‍

6. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ വിവിധതരം ജന്തുജാലങ്ങളുടെ എണ്ണം എത്ര?

1,05,953

7. പുതിയ കരസേനാ മേധാവി ആരാണ്?

ജനറല്‍ ധീരജ് സേത്ത്‌

8. കരസേന രൂപീകരിക്കുന്ന നിരീക്ഷണ, ആക്രമണ ഡ്രോണുകളുടെ ബറ്റാലിയന്റെ പേരെന്ത്?

ബാസ്

9. കേരളത്തിന്റെ 51-ാമത് ചീഫ് സെക്രട്ടറി ആരാണ്?

ബിശ്വനാഥ് സിന്‍ഹ

10. ഇടുക്കിയിലെ മറയൂര്‍ ചന്ദനക്കാടുകളില്‍ കണ്ടെത്തിയ പുതിയ നിശാശലഭ വര്‍ഗമേത്?

ചന്ദനത്തോഴി

11. ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുന്ന ഏത് ബഹിരാകാശ ടെലിസ്‌കോപ്പിന്റെ ഭ്രമണപഥം ഉയര്‍ത്താനാണ് നാസ പരിശ്രമിക്കുന്നത്?

സ്വിഫ്റ്റ് ഒബ്‌സര്‍വേറ്ററി

12. 2026 ജൂലായ് 1-ന് നിലവില്‍വന്ന വിബി ജി റാംജി പദ്ധതിയുടെ തൊഴില്‍ ദിനങ്ങള്‍ എത്ര?

125 ദിവസങ്ങള്‍

13. 2027-ലെ ഇന്ത്യയിലെ സെന്‍സസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനുള്ള ടോള്‍ ഫ്രീ നമ്പര്‍ ഏത്?

1855

14. ഇന്‍ഷുറന്‍സ് ഉല്‍പന്ന- വിപണന പൊതുപോര്‍ട്ടല്‍ ഏത്?

ബീമ സുഗം

15. 2026 ജൂലൈയില്‍ ഇന്ത്യ സന്ദര്‍ശിച്ച ജപ്പാന്റെ പ്രധാനമന്ത്രി ആരാണ്?

സനേ തകായിച്ചി

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 1 July 2026 | Malayalam | current affairs 2026 malayalam