Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 4 July 2026 | Malayalam |
Current Affairs Malayalam · Malayalam Current Affairs · July 4, 2026

Kerala PSC Daily Current Affairs – 4 July 2026 | Malayalam

1. ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പോര്‍ച്ചുഗല്‍

2. അന്റാര്‍ട്ടിക്കയില്‍ നിന്നും കണ്ടെത്തിയ ഉല്‍ക്കയുടേയും ചന്ദ്രനിലെ മണ്ണിന്റേയും രാസഘടനകള്‍ സമാനമാണെന്ന് കണ്ടെത്തിയ റോവര്‍ ഏത്?

പ്രഗ്യാന്‍ റോവര്‍

3. കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലെ മാനസിക സമ്മര്‍ദത്തിന് പരിഹാരം കാണാന്‍ നടപ്പിലാക്കിയ പദ്ധതി ഏത്?

ജീവനി

4. ഭൂമിയുടെ ഏറ്റവുമടുത്തുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാന്‍ ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നിര്‍മ്മിത റോക്കറ്റേത്?

വിക്രം 1

5. ഓക്‌സിജനെ ഊര്‍ജമാക്കുന്ന അറ്റോമിക രഹസ്യം കണ്ടെത്തിയ മലയാളി ആരാണ്?

ഡോ അനക്‌സ് ജോസ്

6. കുട്ടികളുടേയും ഗര്‍ഭിണികളുടേയും പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനായുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഏത്?

പോഷണ്‍ അഭിയാന്‍

7. പ്രധാനമന്ത്രി നരേന്ദ്രമോദി 2026 ജൂലൈ മാസം 6 മുതല്‍ 11 വരെ സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍ ഏതെല്ലാം?

ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്‌

8. അറബികടലില്‍ കണ്ടെത്തിയ പുതിയ ഇനം ആഴക്കടല്‍ മത്സ്യമേത്?

ഇന്ത്യന്‍ ഡോറി

9. അന്താരാഷ്ട്ര ചക്ക ദിനം എന്നാണ്?

ജൂലൈ 4

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 4 July 2026 | Malayalam | current affairs 2026 malayalam