Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 5 July 2026 | Malayalam | current affairs 2026 malayalam
Current Affairs Malayalam · Malayalam Current Affairs · July 5, 2026

Kerala PSC Daily Current Affairs – 5 July 2026 | Malayalam

1. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം ആരാണ്?

വൈഭവ് സൂര്യവംശി

2. സംസ്ഥാനത്തെ പട്ടിക ജാതി- പട്ടികവര്‍ഗ വിഭാഗങ്ങളിലെ വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിനും സംരംഭകത്വ വികസനത്തിനുമായി പട്ടികജാതി- വര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതി ഏത്?

ദാക്ഷായണി സ്വയംസഹായ സംഘങ്ങള്‍

3. കെ എസ് ആര്‍ ടി സി ബസിലെ പ്രിയദര്‍ശിനി സൗജന്യ യാത്രയിലൂടെ സ്ത്രീകള്‍ ലാഭിക്കുന്ന തുക നിക്ഷേപിക്കുന്നതിനായി കെ എസ് എഫ് ഇ ആരംഭിക്കുന്ന ചിട്ടിയേത്?

പിങ്ക് ചിട്ടി

4. ഏത് രാജ്യമാണ് 2026 ജൂലൈ നാലിന് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാര്‍ഷികം ആഘോഷിച്ചത്?

അമേരിക്ക

5. ഗഗന്‍യാന്‍ യാത്രികര്‍ ബഹിരാകാശത്തുനിന്നുള്ള മടക്കയാത്രയില്‍ സുരക്ഷിതമായി കടലില്‍ പതിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ഗഗന്‍യാന്‍ ക്രൂ മൊഡ്യൂളിനെ 10-17 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിക്കാന്‍ ഉപയോഗിക്കുന്നതിനായി ഐഎസ്ആര്‍ഒ വികസിപ്പിക്കുന്ന സംവിധാനം ഏത്?

സോള്‍വ്

6. പെറുവിന്റെ പുതിയ പ്രസിഡന്റ് ആരാണ്?

കീക്കോ ഫുജിമോറി

7. രണ്ട് ഫിഫ ലോകകപ്പുകളില്‍ ഏഴ് ഗോള്‍ വീതം സ്‌കോര്‍ ചെയ്ത താരം ആരാണ്?

ലയണല്‍ മെസ്സി, അര്‍ജന്റീന

8. ലോകത്തെ ഏറ്റവും വലിയ നാവികാഭ്യാസം ഏത്?

റഇംപാക്

റിം ഓഫ് പസഫിക് എക്‌സര്‍സൈസ്
വേദി: ഹവായ് ദ്വീപ്‌

9. ഇന്ത്യയില്‍ ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ മാച്ചാ ടീ ഉല്‍പാദിപ്പിച്ച സംസ്ഥാനം ഏത്?

അസം

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 5 July 2026 | Malayalam | current affairs 2026 malayalam