current affairs 2026 questions and answers malayalam
1. ഫിഫ ഫുട്ബോള്‍ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പോര്‍ച്ചുഗല്‍
- പ്രായം: 41 വയസ്സും 147 ദിവസവും
2. അന്റാര്‍ട്ടിക്കയില്‍ നിന്നും കണ്ടെത്തിയ ഉല്ക്കയുടേയും ചന്ദ്രനിലെ മണ്ണിന്റേയും രാസഘടനകള്‍ സമാനമാണെന്ന് കണ്ടെത്തിയ റോവര്‍ ഏത്?
പ്രഗ്യാന്‍ റോവര്‍
- ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമാണ് പ്രഗ്യാന്‍ റോവര്‍.
- പ്രഗ്യാന്‍ റോവറിലെ ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്സറേ സ്പെക്ട്രോമീറ്ററര് കണ്ടെത്തിയ ലാന്‍ഡിങ് സൈറ്റായ ശിവശക്തി സ്റ്റേഷനിലെ മണ്ണിന്റെ രാസഘടനയും 1980-81-ല്‍ അന്റാര്‍ട്ടിക്കയില്‍ നിന്നും കണ്ടെത്തിയ ആല്‍ഫ 81005 എന്ന ഉല്ക്കയിലെ രാസഘടനും സമാനമാണെന്ന് താരതമ്യ പഠനത്തിലൂടെ കണ്ടെത്തി. 2023 ഓഗസ്റ്റ് 23-ന് ആണ് പ്രഗ്യാന്‍ റോവര്‍ ചന്ദ്രനില്‍ ഇറങ്ങിയത്.
- അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് താരതമ്യപഠനം നടത്തിയത്.
- ചന്ദ്രനിലെ മണ്ണ് അറിയപ്പെടുന്ന പേര്: റിഗോലിത്ത്
3. കോളേജ് വിദ്യാര്‍ഥികള്‍ക്കിടയിലെ മാനസിക സമ്മര്‍ദത്തിന് പരിഹാരം കാണാന്‍ നടപ്പിലാക്കിയ പദ്ധതി ഏത്?
ജീവനി
4. ഭൂമിയുടെ ഏറ്റവുമടുത്തുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാന്‍ ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നിര്‍മ്മിത റോക്കറ്റേത്?
വിക്രം 1
- ഭൂമിയില്‍നിന്നും 450 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാന്‍ വിക്രം 1-ന് സാധിക്കും.
- വിക്രം 1-ന്റെ വിക്ഷേപണ ദൗത്യം: മിഷന് ആഗമന്‍
- വിക്രം 1 നിര്‍മ്മിക്കുന്ന കമ്പനി: സ്കൈറൂട്ട് എയറോ സ്പേസ്, ഹൈദരാബാദ്
- സ്കൈറൂട്ട് എയറോസ്പേസ് നിര്‍മ്മിച്ച സ്ബ-ഓര്‍ബിറ്റല്‍ റോക്കറ്റ്: വിക്രം-എസ്
- വിക്രം-എസ് വിക്ഷേപിച്ച വര്‍ഷം: 2022
5. ഓക്സിജനെ ഊര്‍ജമാക്കുന്ന അറ്റോമിക രഹസ്യം കണ്ടെത്തിയ മലയാളി ആരാണ്?
ഡോ അനക്സ് ജോസ്
- ഓക്സിജനെ കോശങ്ങളില്‍ ഊര്‍ജമാക്കി മാറ്റുന്ന കോശങ്ങളുടെ പ്രോട്ടോന്‍ പമ്പിങ് പ്രക്രിയയുടെ അറ്റോമിക രഹാസ്യമാണ് ഡോ അനക്സ് ജോസ് കണ്ടെത്തിയത്.
- ജീവകോശങ്ങളില്‍ നടക്കുന്ന ശ്വനത്തില് ഓക്സിജന്‍ ഉപയോഗിച്ച് ഊര്‍ജം നിര്‍മ്മിക്കുന്ന പ്രക്രിയയാണ് ഡോ അനക്സ് ജോസ് കണ്ടെത്തിയത്.
6. കുട്ടികളുടേയും ഗര്‍ഭിണികളുടേയും പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനായുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഏത്?
പോഷണ്‍ അഭിയാന്
7. പ്രധാനമന്ത്രി നരേന്ദ്രമോദി 2026 ജൂലൈ മാസം 6 മുതല്‍ 11 വരെ സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍ ഏതെല്ലാം?
ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്
8. അറബികടലില്‍ കണ്ടെത്തിയ പുതിയ ഇനം ആഴക്കടല്‍ മത്സ്യമേത്?
ഇന്ത്യന്‍ ഡോറി
- ശാസ്ത്രീയ നാമം: സിറ്റോപ്സിസ് ഇന്‍ഡിക്ക
9. അന്താരാഷ്ട്ര ചക്ക ദിനം എന്നാണ്?
ജൂലൈ 4
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 4 July 2026 | Malayalam”