today's current affairs in malayalam
1. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം ആരാണ്?
വൈഭവ് സൂര്യവംശി
- പ്രായം: 15 വയസ്സും 99 ദിവസവും
- മറികടന്നത് ഇതിഹാസ താരം സചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ്.
- സചിന് 1989-ല്‍ പാകിസ്താനെതിരെ 16 വയസ്സും 205 ദിവസവും ഉണ്ടായിരുന്നപ്പോള്‍ അരങ്ങേറി.
- രാജ്യാന്തര ക്രിക്കറ്റില്‍ അറങ്ങേറിയ പ്രായം കുറഞ്ഞവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് വൈഭവ് സൂര്യവംശിക്ക്.
- ഒന്നാം സ്ഥാനം പാകിസ്താന്റെ ഹസന് റാണയ്ക്ക്. ഹസന് റാണ 1996-ല്‍ 14 വയസ്സും 227 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറി.
- ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിലാണ് വൈഭവ് സൂര്യവംശി അരങ്ങേറിയത്.
- വൈഭവ് 10 പന്തില്‍നിന്നും 14 റണ്‍സെടുത്തു
2. സംസ്ഥാനത്തെ പട്ടിക ജാതി- പട്ടികവര്‍ഗ വിഭാഗങ്ങളിലെ വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിനും സംരംഭകത്വ വികസനത്തിനുമായി പട്ടികജാതി- വര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതി ഏത്?
ദാക്ഷായണി സ്വയംസഹായ സംഘങ്ങള്‍
- പട്ടികജാതി വിഭാഗത്തിലെ ആദ്യ വനിതാ ബിരുദധാരിയും ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 15 വനിതകളില്‍ ഒരാളുമായ ദാക്ഷായണി വേലായുധന്റെ ആദരസൂചകമായാണ് പദ്ധതിക്ക് ദാക്ഷായണി എന്ന പേര് നല്‍കിയത്.
- പട്ടികജാതി-വര്‍ഗ വികസന വകുപ്പ് മന്ത്രി: കെ എ തുളസി
3. കെ എസ് ആര് ടി സി ബസിലെ പ്രിയദര്‍ശിനി സൗജന്യ യാത്രയിലൂടെ സ്ത്രീകള്‍ ലാഭിക്കുന്ന തുക നിക്ഷേപിക്കുന്നതിനായി കെ എസ് എഫ് ഇ ആരംഭിക്കുന്ന ചിട്ടിയേത്?
പിങ്ക് ചിട്ടി
4. ഏത് രാജ്യമാണ് 2026 ജൂലൈ നാലിന് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാര്‍ഷികം ആഘോഷിച്ചത്?
അമേരിക്ക
5. ഗഗന്യാന് യാത്രികര്‍ ബഹിരാകാശത്തുനിന്നുള്ള മടക്കയാത്രയില്‍ സുരക്ഷിതമായി കടലില്‍ പതിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ഗഗന്യാന് ക്രൂ മൊഡ്യൂളിനെ 10-17 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിക്കാന്‍ ഉപയോഗിക്കുന്നതിനായി ഐഎസ്ആര്‍ഒ വികസിപ്പിക്കുന്ന സംവിധാനം ഏത്?
സോള്‍വ്
- സോള്‍വ്: സബ് ഓര്‍ബിറ്റല്‍ ലോഞ്ച് വെഹിക്കിള്‍ ഫോര്‍ എക്സ്പിരിമെന്റ്സ്
- ഐഎസ്ആര്‍ഒയുടെ സ്റ്റാറ്റിക് ടെസ്റ്റ് ഫെസിലിറ്റി സ്ഥിതി ചെയ്യുന്നത്: സതീഷ് ധവാന് ബഹിരാകാശ കേന്ദ്രം, ശ്രീഹരിക്കോട്ട
6. പെറുവിന്റെ പുതിയ പ്രസിഡന്റ് ആരാണ്?
കീക്കോ ഫുജിമോറി
7. രണ്ട് ഫിഫ ലോകകപ്പുകളില്‍ ഏഴ് ഗോള്‍ വീതം സ്കോര്‍ ചെയ്ത താരം ആരാണ്?
ലയണല്‍ മെസ്സി, അര്‍ജന്റീന
- 30 ലോകകപ്പ് മത്സരങ്ങളില്‍ ഇറങ്ങുന്ന ആദ്യ താരം: ലയണല്‍ മെസ്സി
- ലോകകപ്പില്‍ 20 ഗോളുകള്‍ നേടുന്ന ആദ്യ താരം: ലയണല്‍ മെസ്സി
- ഏറ്റവും കൂടുതല്‍ തവണ എക്സ്ട്രാ ടൈം കളിച്ച ടീം: അര്‍ജന്റീന (12 തവണ)
8. ലോകത്തെ ഏറ്റവും വലിയ നാവികാഭ്യാസം ഏത്?
റഇംപാക്
റിം ഓഫ് പസഫിക് എക്സര്‍സൈസ്
വേദി: ഹവായ് ദ്വീപ്
9. ഇന്ത്യയില്‍ ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ മാച്ചാ ടീ ഉല്പാദിപ്പിച്ച സംസ്ഥാനം ഏത്?
അസം
- കമ്മേലിയ സിനെന്‍സിസ് എന്ന് ശാസ്ത്രമുള്ള ചെടികള്‍ വിളവെടുപ്പിന് മുമ്പ് ഷീറ്റുകള്‍ കൊണ്ട് തീര്‍ത്ത മറയ്ക്കുള്ളില്‍ പരിപാലിച്ചാണ് മാച്ചാ ടീ ഉല്‍പ്പാദിപ്പിക്കുന്നത്.
- തേയിലകളില്‍ പതിക്കുന്ന 90 ശതമാനം സൂര്യപ്രകാശവും തടയുന്നതിലൂടെ ഇലകളിലെ ക്ലോറോഫില്‍, അമിനോ ആസിഡ് അളവ് ഉയരുകയും വ്യത്യസ്ത നിറവും ഫ്ളേവറും ലഭിക്കുകയും ചെയ്യുന്നു.
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


2 thoughts on “Kerala PSC Daily Current Affairs – 5 July 2026 | Malayalam”