current affairs 2026 questions and answers malayalam
1. നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിനുള്ള എക്സൈസ് വകുപ്പിന്റെ പദ്ധതി ഏത്?
ഓപ്പറേഷന് തണ്ടര്‍
2. ഇന്ത്യയില്‍ വയോജന കമ്മീഷന് രൂപീകരിച്ച ആദ്യ സംസ്ഥാനം ഏത്?
കേരളം
- വയോജന കമ്മീഷന്റെ ആദ്യ ചെയര്‍പേഴ്സണ്‍: കെ സോമപ്രസാദ്
- കമ്മീഷന്റെ കാലാവധി: 3 വര്‍ഷം
3. പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരാണ്?
ശേഷാദ്രിനാഥന്
- കാലാവധി: 2031 മെയ് വരെ
- 5 വര്‍ഷം അല്ലെങ്കില്‍ 65 എന്നതാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി.
4. മീനിന്റെ ചിറക്, ചെതുമ്പല്‍, തല തുടങ്ങിയവയില്‍നിന്നും സൗന്ദര്യവര്‍ദ്ധക ഉല്പന്നം നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച കേരളത്തിലെ സ്ഥാപനം ഏത്?
കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളി (സിഫ്റ്റ്)
- മത്സ്യം സംസ്കരിക്കുമ്പോള്‍ ബാക്കിയാവുന്നവ ഭാഗങ്ങളെ പാര്‍ഷ്യലി ഹൈഡ്രോലൈസ്ഡ് ഫിന് കൊളാജന്‍ കോണ്‍സന്‍ട്രേറ്റ് ആയി മാറ്റും.
5. വിംബിള്‍ഡന്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത് ആരാണ്?
നൊവാക് ജോക്കോവിച്ച്
6. 2026-ലെ ആഗോള പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം എത്ര?
125
- 2025-ല്‍ 124-ാം സ്ഥാനം
- ഗ്ലോബല്‍ സിറ്റിസണ്‍ സൊല്യൂഷന്‍സ് തയ്യാറാക്കിയ സൂചികയിലെ ആകെ രാജ്യങ്ങളുടെ എണ്ണം: 197
- ഒന്നാമതെത്തിയ രാജ്യം: സ്വീഡന്
7. 2026-ലെ ബ്രിക്സ് രാജ്യങ്ങളുടെ വനിത വര്‍ക്കിങ് ഗ്രൂപ്പ്, മന്ത്രിതല യോഗങ്ങളുടെ വേദി എവിടെ?
കൊച്ചി
- നിലവില്‍ ബ്രിക്സ് അധ്യക്ഷ പദവി ഇന്ത്യയ്ക്കാണ്.
8. ഛത്തീസ്ഗഢിലെ പാണ്ഡവാനി കലാരൂപത്തിലെ ഇതിഹാസം 2026 ജൂലൈയില്‍ അന്തരിച്ചു. പേരെന്ത്?
തീജന്‍ ബായ് (70)
- മഹാഭാരതത്തിലെ കഥകള്‍ സംഗീതവും അഭിനയവും നാടകീയ അവതരണവും ചേര്‍ത്ത് അവതരിപ്പിക്കുന്ന കലാരൂപമാണ് പാണ്ഡവാനി.
- പാണ്ഡവാനി കലാരൂപത്തെ അന്താരാഷ്ട്ര വേദികളിലേക്ക് എത്തിച്ചത് തീജന്‍ ബായ് ആണ്.
- പുരുഷന്മാര് മാത്രം അവതരിപ്പിച്ചിരുന്ന കപാലിക ശൈലയില്‍ പാടിയും അഭിനയിച്ചും അരങ്ങിലെത്തിയ ആദ്യ വനിതയാണ് തീജന്‍ ബായ്.
- പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
9. വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ നിയന്ത്രിച്ച ആദ്യ ഇന്ത്യന്‍ വനിത ആരാണ്?
വൃന്ദ റാഠി
- വനിതാ ടെസ്റ്റ് മത്സരം നിയന്ത്രിച്ച ആദ്യ ഇന്ത്യന്‍ അമ്പറും വൃന്ദയാണ്.
10. 2026-ലെ വനിത ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ജേത്രികളായ രാജ്യമേത്?
ഓസ്ട്രേലിയ
- ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി.
- ഓസ്ട്രേലിയയുടെ ഏഴാം കിരീടമാണിത്.
- ഏറ്റവും കൂടുതല്‍ തവണ ടി20 വനിത ലോകകപ്പ് നേടിയ ടീം ഓസ്ട്രേലിയയാണ്.
- വനിത ട്വന്റി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ താരം: നാറ്റ് സീവര്‍, ഇംഗ്ലണ്ട്
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

