Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Kerala PSC Daily Current Affairs – 10 July 2026 | Malayalam | current affairs 2026 malayalam
Current Affairs മലയാളം · Malayalam Current Affairs · July 10, 2026

Kerala PSC Daily Current Affairs – 10 July 2026 | Malayalam

1. ഇന്ത്യന്‍ സിവില്‍ ആണവ വൈദ്യുത പദ്ധതികള്‍ക്കാവശ്യമായ യുറേനിയം ലഭിക്കുന്നതിനായി ഇന്ത്യ ഏതുരാജ്യവുമായിട്ടാണ് കരാറില്‍ ഏര്‍പ്പെട്ടത്?

ഓസ്‌ട്രേലിയ

2. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ചാലകശക്തിയായ ജെറ്റ് സ്ട്രീം ഏത്?

സോമാലി ജെറ്റ് സ്ട്രീം

3. 2026 ജൂലൈയില്‍ അന്തരിച്ച ലോക പ്രശസ്ത വെല്‍ഷ് ഗായിക ആരാണ്?

ബോണി ടൈലര്‍ (75)

4. സോള്‍, ടെറ, ലൂണ എന്നീ എഐ മോഡലുകള്‍ പുറത്തിറക്കിയ കമ്പനി ഏത്?

ഓപ്പണ്‍ എഐ

5. 2026-ലെ വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ എത്തിയത് ആരെല്ലാം?

കരോലിന്‍ മുച്ചോവ, ലിന്‍ഡ നൊസ്‌കോവ

6. ഏഷ്യന്‍ അണ്ടര്‍ 23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 4×400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട മലയാളി ആരാണ്?

സാന്ദ്രമോള്‍ സാബു

7. ജി ദേവരാജന്‍ മാസ്റ്റര്‍ സ്മാരക പരവൂര്‍ സംഗീതസഭ ഏര്‍പ്പെടുത്തിയ പരവൂര്‍ ജി ദേവരാജന്‍ മാസ്റ്റര്‍ പുരസ്‌കാരം നേടിയത് ആരാണ്?

സുജാത, ഗായിക

8. കേന്ദ്ര ഗോത്രവര്‍ഗ മന്ത്രാലയത്തിന്റെ മികച്ച ഗോത്ര ഗവേഷണ കേന്ദ്രമായി തിരഞ്ഞെടുത്ത കേരളത്തിലെ സ്ഥാപനമേത്?

കിര്‍ത്താഡ്‌സ്‌

9. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാനൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗോട്ടക് പദ്ധതി നടപ്പിലാക്കിയ ജില്ലാ പഞ്ചായത്ത് ഏത്?

തിരുവനന്തപുരം

10. ട്രാവല്‍ മേഖലയിലെ എഐ കമ്പനിയായ നാവിക് ടെക്‌നോളജീസ് ആരംഭിക്കുന്ന കേരളത്തിലെ കമ്പനി ഏത്?

ഐബിഎസ്‌

11. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി താല്‍ക്കാലിക ബഹിരാകാശ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെയാണ്?

കൊക്കോസ് ദ്വീപ്, ഓസ്‌ട്രേലിയ

12. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ഐജി സ്ഥാനത്തെത്തുന്ന ആദ്യ മലയാളി ആരാണ്?

ഡോ സഞ്ജയന്‍കുമാര്‍

13. വിദൂര ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരം കാണുന്നതിനും ഗ്രാമീണ വനിതാ സംരഭകര്‍ക്ക് കരുത്തേകുന്നതിനുമായി കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി ഏത്?

ആജീവിക ഗ്രാമീണ്‍ എക്‌സ്പ്രസ് യോജന

14. ഇന്ത്യയില്‍ നിന്നും ഏതുരാജ്യത്തിന് കടുവകളെ കൈമാറാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്?

കംബോഡിയ

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala PSC Daily Current Affairs – 10 July 2026 | Malayalam | current affairs 2026 malayalam