today's current affairs in malayalam
1. മുന്‍മുഖ്യമന്ത്രി കെ കരുണാകരന് മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് (കെകെഎംഎം) സ്ഥാപിച്ചത് എവിടെ?
തിരുവനന്തപുരം
2. തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി ടിക്കറ്റ് എടുക്കാന്‍ ആരംഭിച്ച വാട്സാപ് ചാറ്റ്ബോട്ട് സംവിധാനം ഏത്?
നലം എഐ
3. ഡിആര്‍ഡിഒ വികസിപ്പിച്ച ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റ് വ്യൂഹം ഏത്?
പിനാക
- 40, 75 കിലോമീറ്റര്‍ ദൂരങ്ങളില്‍ റോക്കറ്റാക്രമണം നടത്താന്‍ ശേഷിയുണ്ട്.
- 24 റോക്കറ്റുകള്‍ സെക്കന്റുകള്‍ കൊണ്ട് വിക്ഷേപിക്കാന്‍ സാധിക്കും.
4. കേരളത്തില്‍നിന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡെക്സ് ഫോര്‍ ഡിസ്ട്രിക്ട് (പിജിഐ-ഡി) പട്ടികയില്‍ ഉത്തം 2 വിഭാഗത്തില്‍ ഇടം പിടിച്ച ജില്ലകള്‍ ഏതെല്ലാം?
എറണാകുളം, കൊല്ലം, തിരുവനന്തപുരം
- പഠനനിലവാരം, ക്ലാസ് മുറികളുടെ വൈവിധ്യം, അടിസ്ഥാന സൗകര്യം, സ്കൂള്‍ സുരക്ഷ, ഡിജിറ്റല്‍ പഠനം, ഭരണതല നടപടികള്‍ എന്നീ ആറ് വിഭാഗങ്ങളിലെ നിലവരാം പരിശോധിച്ചാണ് സൂചിക തയ്യാറാക്കിയത്.
- ഗ്രേഡിങ്ങില്‍ ഏറ്റവും മുകളിലുള്ള ഉത്കര്‍ഷ് (90 ശതമാനത്തിന് മുകളില്‍), ഉത്തരം 1 (81%-90%) വിഭാഗത്തില്‍ ഇന്ത്യയിലെ ഒരു ജില്ലയും ഉള്‍പ്പെട്ടില്ല.
- ഉത്തം 2 -ല്‍ 19 ജില്ലകളുണ്ട്.
- ഉത്തരം 3 വിഭാഗത്തില്‍ കേരളത്തിലെ 11 ജില്ലകള്‍ ഉള്‍പ്പെട്ടു.
5. നാറ്റോ സെക്രട്ടറി ജനറല്‍ ആരാണ്?
മാര്‍ക്ക് റുട്ടെ
6. ഐഎസ്ആര്‍ഒയുടെ ഏരിയല്‍ ഡെലിവറി റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് സ്ഥിതി ചെയ്യുന്നത് എവിടെ?
മധ്യപ്രദേശിലെ ഷിയോപൂരില്‍
7. കേരളത്തിലെ ഏറ്റവും വലിയ ഗ്രീന്‍ ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്ന സ്ഥാപനമേത്?
ഫെഡറല്‍ ബാങ്ക്
- എറണാകുളത്താണ് ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നത്.
8. പുരുഷ ഫുട്ബോള്‍ ലോകകപ്പിലെ 3000-ാമത്തെ ഗോള്‍ നേടിയത് ആരാണ്?
എന്‍സോ ഫെര്‍ണാണ്ടസ്, അര്‍ജന്റീന
- ഈജിപ്ത്-അര്‍ജന്റീന പ്രീക്വാര്‍ട്ടര്‍ മത്സരത്തിലാണ് 3000-ാമത്തെ ഗോള്‍ പിറന്നത്.
9. വിംബിള്‍ഡണില്‍ തുടര്‍ച്ചയായി എട്ടാം തവണ സെമി ഫൈനലില്‍ പ്രവേശിക്കുന്ന താരം ആരാണ്?
നൊവാക് ജോക്കോവിച്ച്
- ഏഴ് തവണ സെമിയിലെത്തിയ റോജര്‍ ഫെഡററിന്റെ റെക്കോര്‍ഡാണ് നൊവാക് ജോക്കോവിച്ച് തകര്‍ത്തത്.
- വിംബിഡണ്‍ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ക്വാര്‍ട്ടര്‍ ഫൈനല്‍ ജയിച്ചാണ് നൊവാക് ജോക്കോവിച്ച് സെമിയില്‍ കടന്നത്. 5 മണിക്കൂര്‍ 15 മിനിട്ട് മത്സം നീണ്ടു.
10. ഈ വര്‍ഷം മുതല്‍ ഏത് മാതൃകയിലാണ് ഇന്ത്യയിലെ ക്ലബുകള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) മത്സരങ്ങള്‍ നടത്തുന്നത്?
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മോഡല്‍
- ക്ലബുകള്‍ നേരിട്ട് ടൂര്‍ണമെന്റ് നടത്തുന്നുവെന്നതാണ് പ്രത്യേകത.
11. ഏത് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതിനുള്ള ഏത് രാജ്യത്തിന്റെ വിലക്കാണ് അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന് (ഐഒസി) താല്‍ക്കാലികമായി പിന്‍വലിച്ചത്?
റഷ്യ
- അടുത്ത ഒളിമ്പിക്സ് 2028-ല്‍ യുഎസിലെ ലൊസാഞ്ചലസില്‍ നടക്കും.
- ഐഒസി അധ്യക്ഷ: കിര്‍സ്റ്റി കവന്‍ട്രി
- ഫുട്ബോളില്‍ ഫിഫയും യുവേഫയും റഷ്യയുടെ വിലക്ക് തുടരും.
12. ലോക ജനസംഖ്യാ ദിനം എന്നാണ്?
ജൂലൈ 11
- 2026-ലെ ജനസംഖ്യാ ദിന പ്രമേയം: സുസ്ഥിരമായ വികസനത്തിനും ആരോഗ്യകരമായ ഭാവിക്കുമായി ഓരോരുത്തരുടേയും അവകാശങ്ങളും തെരഞ്ഞെടുപ്പുകളും ഉറപ്പാക്കല്‍
13. സൗരക്കൊടുങ്കാറ്റില്‍ തകരാറിലായി ബഹിരാകാശത്ത് ബന്ധം നഷ്ടമായ ഇന്ത്യന്‍ സ്വകാര്യമേഖലയിലെ ഉപഗ്രഹം ഏത്?
ദൃഷ്ടി
- ലോകത്തെ ആദ്യ ഒപ്റ്റോസ്റ്റാര് ഉപഗ്രഹമാണ് ദൃഷ്ടി.
- ബംഗളുരുവിലെ സ്വകാര്യ സ്റ്റാര്‍ട്ടപ്പായ ഗാലക്സ് ഐ ആണ് ദൃഷ്ടി വിക്ഷേപിച്ചത്.
- ഭൗമ നിരീക്ഷണത്തിനുള്ള രണ്ടുതരം സെന്‍സറുകളായ ഇലക്ട്രോ-ഒപ്റ്റിക്കല്‍ (ഇ.ഒ), സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (എസ്എആര്‍) എന്നിവ ഒറ്റ പ്ലാറ്റ്ഫോമില്‍ ഉപയോഗിച്ച ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ദൃഷ്ടി.
- ഈ സെന്‍സറുകളുടെ പേരില്‍നിന്നാണ് ഒപ്റ്റോസാര്‍ എന്ന പേര് ലഭിച്ചത്.
- ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ ഉപഗ്രഹം: ദൃഷ്ടി
- ഭാരം: 190 കിലോഗ്രാം
- സ്പെയ്സ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് കലിഫോര്‍ണിയയില്‍നിന്നാണ് ദൃഷ്ടി വിക്ഷേപിച്ചത്.
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 9 July 2026 | Malayalam”