today's current affairs in malayalam
1. ഇന്ത്യന്‍ സിവില്‍ ആണവ വൈദ്യുത പദ്ധതികള്‍ക്കാവശ്യമായ യുറേനിയം ലഭിക്കുന്നതിനായി ഇന്ത്യ ഏതുരാജ്യവുമായിട്ടാണ് കരാറില്‍ ഏര്‍പ്പെട്ടത്?
ഓസ്ട്രേലിയ
2. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ചാലകശക്തിയായ ജെറ്റ് സ്ട്രീം ഏത്?
സോമാലി ജെറ്റ് സ്ട്രീം
- ആഫ്രിക്കന്‍ തീരത്തുനിന്നും അറബിക്കടല്‍ വഴി പശ്ചിമതീരത്തേക്ക് വീശുന്ന സോമാലി ജെറ്റ് സ്ട്രീം കേരള തീരത്തിലേക്ക് ധാരാളം ജലബാഷ്പം എത്തിക്കുന്നു.
3. 2026 ജൂലൈയില്‍ അന്തരിച്ച ലോക പ്രശസ്ത വെല്‍ഷ് ഗായിക ആരാണ്?
ബോണി ടൈലര്‍ (75)
4. സോള്‍, ടെറ, ലൂണ എന്നീ എഐ മോഡലുകള്‍ പുറത്തിറക്കിയ കമ്പനി ഏത്?
ഓപ്പണ്‍ എഐ
- ഏജന്റിക് എഐ വിഭാഗത്തില്‍പ്പെടുന്ന സോള്‍ കോഡിങ്, ശാസ്ത്ര ഗവേഷണം, സൈബര്‍ സുരക്ഷ എന്നീ രംഗങ്ങളില്‍ ഉപയോഗിക്കുന്നു.
- സോള്‍: ചാറ്റ്ജിപിടി പ്രീമിയം സേവനങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കും.
5. 2026-ലെ വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ എത്തിയത് ആരെല്ലാം?
കരോലിന് മുച്ചോവ, ലിന്‍ഡ നൊസ്കോവ
- ഇരുവരും ചെക്ക് റിപ്പബ്ലിക് താരങ്ങളാണ്.
- വിംബിള്‍ഡണിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഫൈനലില്‍ ഒരേ രാജ്യക്കാര്‍ ഏറ്റുമുട്ടുന്നത്.
- പുരുഷ ഫൈനലില്‍ ഇറ്റലിയുടെ യാനിക് സിന്നറും സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും ഏറ്റുമുട്ടും
6. ഏഷ്യന്‍ അണ്ടര്‍ 23 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 4×400 മീറ്റര്‍ മിക്സഡ് റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട മലയാളി ആരാണ്?
സാന്ദ്രമോള്‍ സാബു
- സമയം: 3:18.64 മിനിറ്റ്
- മറ്റ് ടീമംഗങ്ങള്‍: ആസ്തിക് പ്രധാന്, സേതു മിശ്ര, ശ്രാവണി സച്ചിന് സാംഗ്ലേ
7. ജി ദേവരാജന്‍ മാസ്റ്റര്‍ സ്മാരക പരവൂര്‍ സംഗീതസഭ ഏര്‍പ്പെടുത്തിയ പരവൂര്‍ ജി ദേവരാജന്‍ മാസ്റ്റര്‍ പുരസ്കാരം നേടിയത് ആരാണ്?
സുജാത, ഗായിക
- സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കരാം: ശ്രീകുമാരന്‍ തമ്പി, കവി
8. കേന്ദ്ര ഗോത്രവര്‍ഗ മന്ത്രാലയത്തിന്റെ മികച്ച ഗോത്ര ഗവേഷണ കേന്ദ്രമായി തിരഞ്ഞെടുത്ത കേരളത്തിലെ സ്ഥാപനമേത്?
കിര്‍ത്താഡ്സ്
9. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാനൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗോട്ടക് പദ്ധതി നടപ്പിലാക്കിയ ജില്ലാ പഞ്ചായത്ത് ഏത്?
തിരുവനന്തപുരം
10. ട്രാവല്‍ മേഖലയിലെ എഐ കമ്പനിയായ നാവിക് ടെക്നോളജീസ് ആരംഭിക്കുന്ന കേരളത്തിലെ കമ്പനി ഏത്?
ഐബിഎസ്
11. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്യാന് പദ്ധതിയുടെ ഭാഗമായി താല്‍ക്കാലിക ബഹിരാകാശ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെയാണ്?
കൊക്കോസ് ദ്വീപ്, ഓസ്ട്രേലിയ
12. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ഐജി സ്ഥാനത്തെത്തുന്ന ആദ്യ മലയാളി ആരാണ്?
ഡോ സഞ്ജയന്‍കുമാര്‍
13. വിദൂര ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരം കാണുന്നതിനും ഗ്രാമീണ വനിതാ സംരഭകര്‍ക്ക് കരുത്തേകുന്നതിനുമായി കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി ഏത്?
ആജീവിക ഗ്രാമീണ്‍ എക്സ്പ്രസ് യോജന
14. ഇന്ത്യയില്‍ നിന്നും ഏതുരാജ്യത്തിന് കടുവകളെ കൈമാറാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്?
കംബോഡിയ
- ഇന്ത്യയിലേക്ക് ആദ്യമായി ചീറ്റകളെ കൊണ്ടുവന്നത് നമീബിയില്നിന്നും. പിന്നീട് ദക്ഷിണാഫ്രിക്ക, ബോട്സ്വാന എന്നീ രാജ്യങ്ങളില്‍നിന്നും ചീറ്റകളെ എത്തിച്ചു.
- 2022 സെപ്തംബര്‍ 17-ന് നമീബിയയില്‍നിന്നുള്ള എട്ട് ചീറ്റകളെ പ്രധാമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ തുറന്നുവിട്ടു.
- ആകെ 29 ചീറ്റകളെ ഇന്ത്യയില്‍ എത്തിച്ചു.
- ഇന്ത്യയില്‍ ചീറ്റകളുടെ പ്രധാന ഹബ്: കുനോ
- കുനോ കൂടാതെ മധ്യപ്രദേശിലെ ഗാന്ധിസാഗര്‍ വന്യജീവി സങ്കേതം, ഗുജറാത്തിലെ ബണ്ണി ഗ്രാസ് ലാന്‍ഡ് എന്നിവിടങ്ങളില്‍ ചീറ്റകളെ തുറന്നുവിട്ടു.
- മധ്യപ്രദേശിലെ നോരാദേഹിയിലും രാജസ്ഥാനിലും ഭാവിയില്‍ ചീറ്റകളെ പുനരധിവസിപ്പിക്കും.
- ഇന്ത്യയിലെ ചീറ്റകള്‍ പൂര്‍ണമായി വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചത്: 1952
- ദേശീയ കടുവാ സംരക്ഷണ അതോറിറ്റി രൂപീകരിച്ച വര്‍ഷം: 2006
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “Kerala PSC Daily Current Affairs – 10 July 2026 | Malayalam”