Anil Menon
1. ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ മലയാളി ആരാണ്?
അനില്‍ മേനോന്
- ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തുന്ന ആദ്യ മലയാളിയും അനില്‍ മേനോനാണ്.
- യുഎസ് പൗരത്വമുള്ള അനില്‍ മേനോന് ജൂലൈ 14-ന് ബഹിരാകാശത്തേക്ക് യാത്ര തിരിക്കും.
- റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോമോസിന്റെ സോയൂസ് എംഎസ് 29 പേടകത്തിലാണ് യാത്ര.
- സഹയാത്രികര്‍: റഷ്യക്കാരായ പ്യോത്തര്‍ ഡുബ്രോവ്, അന്ന കിക്കിന
- കസഖ്സ്ഥാനിലെ ബൈക്കന്നൂര്‍ കോസ്മോഡ്രോമില്‍നിന്നാണ് വിക്ഷേപണം.
- അന്താരാഷ്ട്ര ബഹിരാകാശ നിലത്തിലെ എക്സ്പെഡിഷന് 74 ദൗത്യത്തിന്റെ ഭാഗമായിട്ടാണ് യാത്ര
- ബഹിരാകാശനിലയത്തില്‍ എട്ടുമാസം താമസിച്ച് പരീക്ഷണങ്ങള്‍ നടത്തിയശേഷം 2027 ഏപ്രിലില്‍ തിരിച്ചെത്തും.
- അതിവേഗ കമ്പ്യൂട്ടറുകള്‍ക്കാവശ്യമായ സെമി കണ്ടക്ടര്‍ ക്രിസ്റ്റലുകളെക്കുറിച്ചും വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട പഠനങ്ങളും അനില്‍മേനോന്‍ നടത്തും.
- ഒറ്റപ്പാലം സ്വദേശിയായ ശങ്കരന് മേനോന്റെ മകനായ അനില്‍ മേനോന്റെ അമ്മ യുക്രെയ്ന്‍കാരി എലിസബത്ത് സാമോലെങ്കോ ആണ്.
- അനില്‍ മേനോന്റെ ഭാര്യയായ അന്ന മേനോന് 2024 സെപ്തംബറില്‍ പൊളാരിസ് ദൗത്യത്തില്‍ ബഹിരാകാശ യാത്ര നടത്തിയിരുന്നു.
- കോണ്‍ഗ്രസ് അധ്യക്ഷനായ ഏക മലയാളിയായ ചേറ്റൂര്‍ ശങ്കരന് നായരുടേയും ഗോവ വിമോചന യുദ്ധത്തിന് നേതൃത്വം നല്കിയ ജനറല്‍ കെ പി കാന്ഡത്തിന്റേയും പിന്തലമുറക്കാരനാണ് അനില്‍ മേനോന്
- 1985-ല്‍ മലയാളിയായ പി രാധാകൃഷ്ണന് ബഹിരാകാശ യാത്രയ്ക്കുള്ള നാസയുടെ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും 1986 ജനുവരിയില്‍ ചാലഞ്ചര്‍ ഷട്ടില്‍ ദുരന്തം ഉണ്ടായതിനെ തുടര്‍ന്ന് നാസ ബഹിരാകാശ ദൗത്യങ്ങള്‍ നിര്‍ത്തിവച്ചത് കാരണം അദ്ദേഹത്തിന് യാത്ര ചെയ്യാനായില്ല.
2. ലോകജനസംഖ്യാ ദിനം എന്നാണ്?
ജൂലൈ 11
- ലോകജനസംഖ്യ: 830 കോടി പേര്
- ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യങ്ങള്‍: 1. ഇന്ത്യ, 2. ചൈന, 3. യുഎസ്എ
- ഏറ്റവും കുറവ് ജനസംഖ്യയുള്ള രാജ്യങ്ങള്‍: 1. വത്തിക്കാന്‍ സിറ്റി (506 പേര്), 2. നിയുവെ (1822 പേര്), 3. ടോക്ലവ്: (2691 പേര്)
3. ഡോ എം ലീലാവതി എഴുതിയ മഹാഭാരത പഠനം ഏത്?
ഭാരതലോകം
- 98-ാം വയസ്സിലാണ് ഡോ എം ലീലാവതി ഭാരതലോകം എഴുതിയത്.
4. 2026 ജൂലൈയില്‍ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്നും വിരമിച്ച സെനഗലിന്റെ ഇതിഹാസ താരം ആരാണ്?
സാദിയോ മാനെ
5. 2026 ജൂലൈയില്‍ പുനരുപയോഗിക്കാന്‍ സാധിക്കുന്ന റോക്കറ്റ് വിജയകരമായി പരീക്ഷിച്ച രാജ്യമേത്?
ചൈന
- സ്വകാര്യ യുഎസ് കമ്പനിയായ സ്പേസ് എക്സ് ആണ് ആദ്യം ഇത്തരത്തിലെ റോക്കറ്റ് വിജയകരമായ പരീക്ഷിച്ചത്.
6. 2026 ജൂലൈയില്‍ അന്തരിച്ച ദേശീയ പുരസ്കാര ജേതാവായ തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വ്യക്തി ആരാണ്?
ആര് ചെഴിയന്‍
- ചെഴിയന്‍ സംവിധാനം ചെയ്ത ടു ലെറ്റ് മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടി.
7. 2026 ജൂലൈയില്‍ പസിഫിക് തീരങ്ങളിലും യുഎസിലും നാശനഷ്ടം വിതയ്ക്കുകയും ചൈനീസ് തീരത്ത് വീശുകയും ചെയ്ത ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ഏത്?
ബാവി
8. 2026 ജൂലൈയില്‍ കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ വിളയിനങ്ങള്‍ ഏതെല്ലാം?
- കെയു തേജസ്വിനി- മുളക്
- മേധ- ബ്രഹ്മി
- സൗഗന്ധിക- രാമച്ചം
- കൊച്ചിന് പ്രൈഡ്- ഇഞ്ചി
- ഗോള്‍ഡന്‍ ഫിംഗര്‍- മഞ്ഞള്‍
9. ഉത്തരാഫ്രിക്കയിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് ടബ്ക്കല്‍ കീഴടക്കിയ ഏഷ്യയിലെ പ്രായം കുറഞ്ഞ വ്യക്തി ആരാണ്?
ഇയ്യ കൃഷ്
- തൃശൂര്‍ സ്വദേശി
- പ്രായം: എട്ട് വയസ്സും മൂന്ന് മാസവും
- മൊറോക്കോയിലെ മൗണ്ട് ടബ്ക്കലിന്റെ ഉയരം: 4167 മീറ്റര്‍
ഇന്നലത്തെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1 thought on “PSC Current Affairs 2026 Malayalam | July 11”