Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | July 13
Current Affairs മലയാളം · Malayalam Current Affairs · July 13, 2026

PSC Current Affairs 2026 Malayalam | July 13

1. കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷം 25 ലക്ഷം രൂപയുടെ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതിയുടെ പേരെന്ത്?

ഉമ്മന്‍ചാണ്ടി സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

2. 2026-ലെ ഫിഫ ലോകകപ്പില്‍ സെമിഫൈനലില്‍ എത്തിയ രാജ്യങ്ങള്‍ ഏതെല്ലാം?

ഫ്രാന്‍സ്, സ്‌പെയിന്‍, അര്‍ജന്റീന, ഇംഗ്ലണ്ട്

3. കേന്ദ്ര ധനമന്ത്രി ആരാണ്?

നിര്‍മല സീതാരാമന്‍

4. 2026 ജൂലൈ 12-ന് അന്തരിച്ച മുന്‍ ഖത്തര്‍ ഭരണാധികാരി ആരാണ്?

ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി (പിതൃഅമീര്‍-74)

5. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ ചെയ്തിട്ടുള്ള താരം ആരാണ്?

ലയണല്‍ മെസ്സി, അര്‍ജന്റീന

6. 2026 ജൂലൈയില്‍ അന്തരിച്ച അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ആരാണ്?

അന്തോണിയോ റത്തിന്‍ (89)

7. 2026 വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം നേടിയത് ആരാണ്?

യാനിക് സിന്നര്‍, ഇറ്റലി

8. ഏഷ്യന്‍ അണ്ടര്‍ 23 അത്‌ലറ്റിക്‌സില്‍ വനിതകളുടെ 4×400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ടീമില്‍ അംഗമായ മലയാളി ആരാണ്?

സാന്ദ്രമോള്‍ ബാബു

9. നെഹ്‌റു ട്രോഫി നേടുന്നവര്‍ക്കുള്ള സമ്മാനത്തുക എത്രയായിട്ടാണ് വര്‍ധിപ്പിച്ചത്?

25 ലക്ഷം രൂപ

10. ഇന്ത്യയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം വികസിപ്പിക്കുന്ന ആദ്യത്തെ എഐ-ശേഷിയുള്ള ചിപ്പ് ഏത്?

സിഎന്‍വിആര്‍1കെ

11. എകെജി നയിച്ച പട്ടിണി ജാഥയില്‍ അംഗമായിരുന്ന വ്യക്തി 2026 ജൂലൈ 12-ന് അന്തരിച്ചു. വ്യക്തി ആരാണ്?

ഐക്കര നാരാണന്‍ (അപ്പുണ്ണി നായര്‍ 98)

1960 ജൂണ്‍ ഒന്നിന് എകെജിയുടെ നേതൃത്വത്തില്‍ കാസര്‍കോടുനിന്നും ആരംഭിച്ച പട്ടിണി ജാഥയില്‍ 30 അംഗങ്ങള്‍ ആണുണ്ടായിരുന്നത്. ഇതില്‍ ജീവിച്ചിരിപ്പുള്ള ഏക വ്യക്തിയായിരുന്നു നാരായണന്‍.

12. കേരളത്തില്‍ ആദ്യ മണ്ണിടിച്ചില്‍ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കുന്നത് എവിടെ?

മാടശ്ശേരി മല, കണ്ണൂര്‍

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | July 13