Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs 2026 Malayalam | July 16
Current Affairs Malayalam · Malayalam Current Affairs · July 16, 2026

PSC Current Affairs 2026 Malayalam | July 16

1. 2026 ഫിഫ ലോകകപ്പിലെ ഫൈനല്‍ മത്സരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലാണ്?

അര്‍ജന്റീനയും സ്‌പെയിനും

2. 2026-ല്‍ മെയ് മാസത്തില്‍ സൈബര്‍ ആക്രമണത്തില്‍ ഇന്ത്യയിലെ ഏത് ആണവ നിലയത്തിന്റെ സുപ്രധാന രേഖകളാണ് ചോര്‍ന്നത്?

കൂടംകുളം ആണവനിലയം

3. സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ആരാണ്?

സൂര്യകാന്ത്‌

4. കേരളത്തിലെ പക്ഷി വൈവിധ്യത്തെ ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിനുള്ള പൗരശാസ്ത്ര സംരംഭം ഏത്?

കേരള ബേഡ് അറ്റ്‌ലസ് 2.0

5. കുട്ടികളില്‍ പോഷക സുരക്ഷ ഉറപ്പാക്കുന്നതിനും വിദ്യാലയങ്ങളില്‍ ഫലവൃക്ഷ സംസ്‌കാരം വളര്‍ത്തുന്നതിനുമായി കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതി ഏത്?

കനിപ്പന്തല്‍

6. ഇന്ത്യയില്‍ സെമികണ്ടക്ടര്‍ ഡിസൈനിങ്ങിലും നിര്‍മ്മാണത്തിലുമുള്ള കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ 1.27 ലക്ഷം കോടി രൂപയുടെ പദ്ധതി ഏത്?

സെമികോണ്‍ 2.0

7. ഏത് രാജ്യത്തിലാണ് 16-17 പ്രായക്കാര്‍ക്ക് സോഷ്യല്‍ മീഡിയ ആപ്പുകള്‍ രാത്രി 12 മുതല്‍ 6 മണി വരെ സ്വമേധയാ പ്രവര്‍ത്തനരഹിതമാക്കാന്‍ തീരുമാനിച്ചത്?

ബ്രിട്ടന്‍

8. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി വനമേഖലയില്‍ എത്തിക്കാന്‍ വനംവകുപ്പ് ആവിഷ്‌കരിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഏത്?

സര്‍പ്പ

9. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ വിജയിച്ച ടീമെന്ന ഇറ്റലിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയ രാജ്യമേത്?

സ്‌പെയിന്‍

10. ഫ്രാന്‍സിന്റെ പുതിയ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ആരാണ്?

സിനദിന്‍ സിദാന്‍

11. ഇന്ത്യയിലെ ആദ്യ ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖം ഏത്?

വിഴിഞ്ഞം

12. 2026 ജൂലൈ 15-ന് അന്തരിച്ച മൂഴിക്കല്‍ പങ്കജാക്ഷിയമ്മ (90) ഏത് രംഗത്തെ കലാകാരിയാണ്?

നോക്കുവിദ്യ പാവകളി

13. 36-ാമത് നാറ്റോ ഉച്ചകോടി വേദി എവിടെ?

അങ്കാറ, തുര്‍ക്കി

14. ഇന്ത്യയിലെ ആദ്യത്തെ തീമാറ്റിക് ഓഹരി സൂചിക ഏത്?

നിഫ്റ്റി 500 അഹിംസ

15. മധ്യപ്രദേശിലെ ക്വെന്‍ നദിയെ ഉത്തര്‍പ്രദേശിലെ ബെത്വാ തടവുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്കെതിരെ ചിതാ പ്രക്ഷോഭം നടത്തുന്ന ആദിവാസി വിഭാഗങ്ങള്‍ ഏതെല്ലാം?

ഗോണ്ട്, കോള്‍

16. കേന്ദ്ര സര്‍ക്കാര്‍ മഹി ബന്‍സ്വാര ആണവ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം ഏത്?

രാജസ്ഥാന്‍

17. പാമ്പുകടിയേറ്റാല്‍ ശരീരത്തിലെത്തിയ വിഷത്തിന്റെ അളവ് നിര്‍ണയിച്ച് മറുമരുന്നായ ആന്റിവെനം ആവശ്യമായ അളവില്‍ നല്‍കാന്‍ സഹായിക്കുന്ന ബയോ സെന്‍സര്‍ വികസിപ്പിച്ച കേരളത്തിലെ സ്ഥാപനങ്ങള്‍ ഏത്?

സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്‌സ് ടെക്‌നോളജി (സി-മെറ്റ്, തൃശൂര്‍), കേരള ബയോ (തിരുവനന്തപുരം)

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | July 16