Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | July 19
Current Affairs Malayalam · Malayalam Current Affairs · July 19, 2026

PSC Current Affairs 2026 Malayalam | July 19

1. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച മലയാള നടന്‍ ആരാണ്?

മമ്മൂട്ടി

2. ഇന്ത്യയിലെ ആദ്യ സ്വകാര്യ നിര്‍മ്മിത ഓര്‍ബിറ്റല്‍ റോക്കറ്റായ വിക്രം-1 വിക്ഷേപണ ദൗത്യത്തിന്റെ പേരെന്ത്?

മിഷന്‍ ആഗമന്‍

3. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി 8000 റണ്‍സ് നേടിയ താരം ആരാണ്?

സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ്‌

4. 2026 ജൂലൈ 23-ന് സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകാവാഹകര്‍ ആരെല്ലാം?

മീരാഭായ് ചാനുവും ലവ്‌ലിന ബോര്‍ഗോഹെയ്‌നും

5. 2026-ലെ ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്ന താരം ആരാണ്?

പി വി സിന്ധു

6. 2026 ഫിഫ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയ രാജ്യമേത്?

ഇംഗ്ലണ്ട്

7. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രമേളയുടെ വേദി എവിടെ?

തിരുവനന്തപുരം

8. 2026-ലെ ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം നേടിയത് ആരാണ്?

ഭാവന

9. 50 വയസ്സ് കഴിഞ്ഞവരിലെ മറവി രോഗത്തിനുള്ള (ഡിമന്‍ഷ്യ) വാക്‌സിന്റെ പേരെന്ത്?

ഷിങ്ങിള്‍സ് വാക്‌സിന്‍

10. ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണില്ലായ്മ, ബഹിരാകാശ വികരണങ്ങള്‍, ഏകാന്തത എന്നിവ മനുഷ്യശരീരത്തേയും കോശങ്ങളേയും എങ്ങനെ ബാധിക്കുന്നതിനായി ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് ഗവേഷണം നടത്തുന്നതിന് കരാറിലെത്തിയ കേരളത്തിലെ സ്ഥാപനമേത്?

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

11. 29-ാമത് ദേശീയ ഇ-ഗവേണന്‍സ് സമ്മേളനത്തില്‍ സുവര്‍ണ പുരസ്‌കാരം നേടിയ ഹൈക്കോടതി ഏത്?

കേരള ഹൈക്കോടതി

12. പരിസ്ഥിതി സൗഹൃദമായ ഹാപ്പി ഡേയ്‌സ് എര്‍ത്ത് സാനിറ്ററി നാപ്കിന്‍ അവതരിപ്പിച്ച പൊതുമേഖലാ സ്ഥാപനം ഏത്?

ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലൈഫ്‌കെയര്‍ (എച്ച്എല്‍എല്‍)

13. തമോഗര്‍ത്തങ്ങള്‍ നക്ഷത്രങ്ങളെ വിഴുങ്ങുന്ന ടൈഡല്‍ ഡിസ്‌റപ്ഷന്‍ ഇവന്റ് (ടിഡിഇ) എന്ന പ്രതിഭാസത്തെ നിരീക്ഷിക്കുന്നതിനായി നാസ വിക്ഷേപിക്കുന്ന ബഹിരാകാശ ദൂദര്‍ശിനി ഏത്?

നാന്‍സി ഗ്രേസ് റോമന്‍ സ്‌പേസ് ടെലിസ്‌കോപ്പ്

14. ലോകത്തിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര വ്യോമാഭ്യാസ പ്രകടനം ഏത്?

എക്‌സര്‍സൈസ് പിച്ച് ബ്ലാക്ക്

കറന്റ് അഫയേഴ്‌സ് സ്രോതസ്സുകള്‍: മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി, ദേശാഭിമാനി, മെട്രോവാര്‍ത്ത, ദീപിക, ജനയുഗം

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

ഇന്നലത്തെ കറന്റ് അഫയേഴ്‌സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | July 19