PSC Current Affairs 2026 Malayalam | July 25
1. ദേശീയ ഗീതമായ വന്ദേമാതരത്തോടുള്ള അവഹേളനവും ആലാപനം തടസ്സപ്പെടുത്തുന്നതും എത്ര വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കുന്ന നിയമാണ് കേന്ദ്ര സര്‍ക്കാര്‍ 2026 ജൂലൈ 24-ന് രാജ്യസഭയില്‍ അവതരിപ്പിച്ചത്?
മൂന്ന് വര്‍ഷം
- ദേശീയപതാക, ഭരണഘടന, ദേശീയഗാനം തുടങ്ങിയ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് തടയുന്നതിനുള്ള 1971-ലെ നിയമത്തില്‍ ഭേദഗതി ചെയ്യുന്ന ബില്‍ ആണ് അവതരിപ്പിച്ചത്.
- ബില്‍ അവതരിപ്പിച്ചത്: ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി
2. ജര്‍മ്മനിയുടെ പുതിയ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ആരാണ്?
യുര്‍ഗന്‍ ക്ലോപ്പ്
- 2026-ലെ ഫിഫ ലോകകപ്പ് നേടിയ സ്പെയിന് ടീമിന്റെ പരിശീലകന്‍ ആരാണ്?
- ലൂയിസ് ഡി ലാ ഫ്യൂവന്തെ
3. ബല്‍ജിയത്തിന്റെ ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ആരാണ്?
മാര്‍ക്ക് വാന്‍ ബൊമ്മല്‍
4. 135-ാമത് ഡ്യൂറന്റ് കപ്പ് വേദി എവിടെ?
കൊല്‍ക്കത്ത
5. ലോക ചെസ് ഫെഡറേഷന്റെ (ഫിഡെ) ഇടക്കാല പ്രസിഡന്റായ ഇന്ത്യക്കാരന്‍ ആരാണ്?
വിശ്വനാഥന്‍ ആനന്ദ്
- 2022 മുതല്‍ ഫിഡെയുടെ ഡപ്യൂട്ടി പ്രസിഡന്റാണ് വിശ്വനാഥന്‍ ആനന്ദ്.
- 5 വട്ടം ലോക ചെസ് ചാമ്പ്യനായ താരമാണ് വിശ്വനാഥന്‍ ആനന്ദ്
- ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ ആണ്.
6. ചെസ് ഒളിമ്പ്യാഡിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മലയാളി ഗ്രാന്‍ഡ് മാസ്റ്റര്‍ ആരാണ്?
നിഹാല്‍ സരിന്‍
- 2026 സെപ്തംബറില്‍ ഉസ്ബെക്കിസ്ഥാനിലാണ് ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്.
7. 2026 ജൂലൈയില്‍ അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ വര്‍ണ വിവേചന വിരുദ്ധ പോരാളി ആരാണ്?
ശാന്തി നായിഡു
- ഗാന്ധിജിക്കൊപ്പം ദക്ഷിണാഫ്രിക്കയില്‍ വര്‍ണ വിവേചനത്തിനെതിരെ പേരാടിയ തമ്പനി നായിഡുവിന്റെ ചെറുമകളാണ്.
8. 2026-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ സ്വര്‍ണം നേടിയത് ആരാണ്?
മാര്‍ക്ക് സ്വാന്‍, ഇംഗ്ലണ്ട്
- പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് പാരാ പവര്ലിഫ്റ്റിങ്ങിലാമ് മാര്‍ക്ക് സ്വാന്‍ സ്വര്‍ണം നേടിയത്.
9. കാഴ്ച്ചപരിമിതിയുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന രീതിയില്‍ ബ്രെയിലി ലിപിയും സ്പര്‍ശിച്ചറിയാന്‍ കഴിയുന്ന പ്രത്യേകതകളും ഉള്‍പ്പെടുത്തി 2026-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ രൂപകല്‍പന ചെയ്തത് ആരാണ്?
മിലിറ്റ്‌സ് മിലെങ്കോവ
- ബള്‍ഗേറിയന്‍ സ്വദേശിനിയായ മിലിറ്റ്‌സ് മിലെങ്കോവ ഗ്ലാസ്ഗോ സ്കൂള്‍ ഓഫ് ആര്‍ട്ടിലെ കലാകാരിയാണ്.
10. 2026 ജൂലൈയില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അര്‍ജന്റീനയുടെ പ്രതിരോധനിര താരം ആരാണ്?
നിക്കോളാസ് ഒട്ടാമെന്‍ഡി
11. ഇന്ത്യയില്‍ നീറ്റ് പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ ആരാണ്?
അഭിജിത് ദീപ്‌കെ
12. ലോക ഐവിഎഫ് ദിനം എന്നാണ്?
ജൂലൈ 25
13. സംസ്ഥാന സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്ററായി പ്രഖ്യാപിച്ച കേരള പൊലീസ് ഡിവിഷന്‍ ഏതാണ്?
സൈബര്‍ ഓപ്പറേഷന്‍സ് ഡിവിഷന്‍
14. 2026 ജൂലൈയില്‍ രാജിവച്ച ബംഗ്ലാദേശ് പ്രസിഡന്റ് ആരാണ്?
മുഹമ്മദ് ഷഹാബുദ്ദീന്‍
- ബംഗ്ലാദേശിന്റെ ഭരണഘടന പ്രകാരം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ പാര്‍ലമെന്റ് സ്പീക്കറാണ് ആക്ടിങ് പ്രസിഡന്റ്.
15. സംസ്ഥാനത്ത് കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്ര വികസനത്തിനും നിലവിലുള്ള കായിക ആസ്തികളുടെ പുനരുജ്ജീവനത്തിനുമായി നടപ്പിലാക്കുന്ന പദ്ധതി ഏത്?
ഓപ്പറേഷന്‍ കളരി
Current Affairs 2026 July 24 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
