Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | July 31
Current Affairs മലയാളം · Malayalam Current Affairs · July 31, 2026

PSC Current Affairs 2026 Malayalam | July 31

1. ദേശീയ ഗീതമായ വന്ദേമാതരത്തെ അവഹേളിച്ചാല്‍ 3 വര്‍ഷം തടവ് ശിക്ഷ നല്‍കുന്നതിനുള്ള ബില്‍ ലോകസഭ പാസാക്കിയത് എന്നാണ്?

2026 ജൂലൈ 30

2. 2027-ലെ ഗ്രാമി പുരസ്‌കാരങ്ങള്‍ ബഹിഷ്‌കരിക്കുന്നുവെന്ന് 2026 ജൂലൈയില്‍ പ്രഖ്യാപിച്ച സംഗീത സംഘമേത്?

ബിടിഎസ്, ദക്ഷിണ കൊറിയ

3. 1945-ല്‍ ആണവ ബോംബാക്രമണം നടന്ന ഹിരോഷിമയില്‍ കണ്ടെത്തിയ അപൂര്‍വ ലോഹ സങ്കരത്തില്‍ അടങ്ങിയിട്ടുള്ള ലോഹങ്ങള്‍ ഏതെല്ലാം?

ഇരുമ്പ്, ക്രോമിയം, നിക്കല്‍, മാംഗനീസ്, മോളിബ്ഡിനം, സിലിക്കണ്‍, അലുമിനിയം

4. 2026 ജൂലൈ 30-ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ താരം ആരാണ്?

അജിന്‍ക്യ രഹാനെ

5. ലോകത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയായ പ്രോക്ടര്‍ ആന്‍ഡ് ഗാംബ്ലര്‍ (പി ആന്‍ഡ് ജി) ചെയര്‍മാനായി നിയമിതനായ ഇന്ത്യക്കാരന്‍ ആരാണ്?

ശൈലേഷ് ജെജൂരിക്കര്‍

6. ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ വെയിറ്റ്‌ലിഫ്റ്റിങ്ങില്‍ (110 കിലോഗ്രാം വിഭാഗം) വെള്ളി നേടിയ ഇന്ത്യന്‍ താരം ആരാണ്?

ലവ്പ്രീത് സിങ്‌

7. ഇന്ത്യയുടെ ആഴക്കടല്‍ എണ്ണ- വാതക പര്യവേഷണ പദ്ധതി ഏത്?

സമുദ്രമന്ഥന്‍

8. ആര്‍ബിഐ പുറത്തിറക്കുന്ന 10, 20 രൂപകളുടെ പ്ലാസ്റ്റിക്/ പോളിമര്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍നിന്നും ഉള്‍പ്പെട്ട നഗരമേത്?

കൊച്ചി

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Current Affairs 2026 July 29 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | July 31