Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | August 09
Current Affairs Malayalam · Malayalam Current Affairs · August 9, 2026

PSC Current Affairs 2026 Malayalam | August 09

1. ബാക്ടീരിയകളെ നശിപ്പിക്കുന്ന 16 വൈറസുകളെ സൃഷ്ടിക്കാന്‍ ഉപയോഗിച്ച എഐ മോഡല്‍ ഏത്?

ഇവോ

2. റഷ്യയില്‍നിന്നും എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന 5 രാജ്യങ്ങള്‍ക്കുമേല്‍ 100% വരെ തീരുവ ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന യുഎസ് സെനറ്റ് പാസാക്കിയ നിയമം ഏത്?

ലിന്‍ഡ്‌സെ ഒ ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്‍ഡ് ഇറാന്‍ ആക്ട് 2026

3. 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ മലയാളികള്‍ ആരെല്ലാം?

എം ശ്രീങ്കര്‍ (വെള്ളി, ലോങ്ജംപ്), മുഹമ്മദ് ബാസില്‍ (വെള്ളി, പാരാ അത്‌ലറ്റിക്‌സ്)

4. മനുഷ്യ-വന്യജീവി സംഘര്‍ഷം നിയന്ത്രിക്കാനും വന്യജീവി ആക്രമണങ്ങളില്‍നിന്നും കൃഷിയിടങ്ങളെ സംരക്ഷിക്കാനും എഐയുടെ സഹായത്തോടെ വനംവകുപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ഫാംഗാര്‍ഡ് സംവിധാനം നടപ്പിലാക്കിയത് എവിടെ?

തിരുവനന്തപുരം ജില്ലയിലെ വിതുരയില്‍

5. 2026 ആഗസ്റ്റില്‍ അന്തരിച്ച പ്രമുഖ ആയുര്‍വേദ ചികിത്സകന്‍ ആരാണ്?

ഡോ വൈദ്യ ബാലേന്ദു പ്രകാശ് (69)

6. ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ താരം ആരാണ്?

ആശിഷ് യാദവ്

7. ദേശീയ ചെസ് ചാമ്പ്യന്‍ഷിപ്പിലെ അണ്ടര്‍ 11 വിഭാഗത്തില്‍ ചാമ്പ്യനായ മലയാളി ആരാണ്?

ദിവി ബിജേഷ്

8. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ദക്ഷിണേഷ്യന്‍ മേഖലയിലെ പബ്ലിക് ഹെല്‍ത്ത് ചാമ്പ്യന്‍ പുരസ്‌കാരം നേടിയ മലയാളി ആരാണ്?

ഡോ സുരേഷ് കുമാര്‍

9. ലോക ആദിവാസി ദിനം എന്നാണ്?

ആഗസ്റ്റ് 9

10. ട്രെയിനില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് റെയില്‍വേ പൊലീസ് നടപ്പിലാക്കുന്ന പദ്ധതി ഏത്?

ഓപ്പറേഷന്‍ രക്ഷിത

11. ഏതെല്ലാം ദുരന്തങ്ങളെയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ പ്രകൃതി ദുരന്തങ്ങളുടെ അംഗീകൃത പട്ടികയില്‍ ഉള്‍പ്പെടുത്തിയത്?

ഉഷ്ണതരംഗവും മിന്നലും

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

Current Affairs 2026 August 08 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PSC Current Affairs 2026 Malayalam | August 09