Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
PSC Current Affairs 2026 Malayalam | September 5
Current Affairs Malayalam · Malayalam Current Affairs · September 5, 2026

PSC Current Affairs 2026 Malayalam | September 5

1. ദേശീയ അധ്യാപക ദിനം എന്നാണ്?

സെപ്തംബര്‍ 5

2. ഓഫീസ് ഓഫ് ദ് രജിസ്ട്രാര്‍ ഓഫ് ഇന്ത്യയുടെ 2024-ലെ ബുള്ളറ്റിന്‍ പ്രകാരം കേരളത്തിലെ ജനനനിരക്ക് എത്ര?

ആയിരം പേര്‍ക്ക് 11.1

3. ഏത് രാജ്യവുമായി ചേര്‍ന്ന് ഇന്ത്യ നടത്തുന്ന വ്യോമാഭ്യാസമാണ് വീര്‍ ഗാര്‍ഡിയന്‍ 26?

ജപ്പാന്‍

4. ആര്‍ഗ്യുമെന്റ്‌സ് വിത്ത് ഗാന്ധി എന്ന പുസ്തകം രചിച്ചത് ആരാണ്?

രാമചന്ദ്രഗുഹ

5. അഞ്ചുവര്‍ഷത്തിനുശേഷം 2026 സെപ്തംബറില്‍ ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ച ജിസാറ്റ് ഉപഗ്രഹം ഏത്?

ജിസാറ്റ് 1എ

6. ബുധന്‍ ഗ്രഹത്തെക്കുറിച്ച് പഠിക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ജപ്പാന്‍ എയ്‌റോസ്‌പേസ് ഏജന്‍സിയും ചേര്‍ന്ന് 2018-ല്‍ വിക്ഷേപിച്ച ദൗത്യം 2026 നവംബറില്‍ ബുധന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ദൗത്യത്തിന്റെ പേരെന്ത്?

ബെപികൊളംബോ

7. ബഹുരാഷ്ട്ര ഭക്ഷ്യോല്‍പന്ന കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ ചീഫ് ഡിജിറ്റല്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിതനായ മലയാളി ആരാണ്?

റെജിന്‍ സുരേന്ദ്രന്‍

8. 2026 സെപ്തംബറില്‍ രാജ്യാന്തര ഫുട്‌ബോളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച സ്‌പെയിനിന്റെ താരം ആരാണ്?

മാര്‍ക്കോസ് യൊറെന്റെ (31)

9. 2026 സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 12 വരെ രാജസ്ഥാനില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബഹുരാഷ്ട്ര വ്യോമാഭ്യാസം ഏത്?

തരംഗ് ശക്തി 2026

10. വയലാ വാസുദേവന്‍ പിള്ള സ്മാരക പുരസ്‌കാരം നേടിയത് ആരാണ്?

എം തങ്കമണി, ഡബ്ബിഹ് ആര്‍ട്ടിസ്റ്റ്‌

11. 2026-ലെ സംസ്ഥാന സ്‌കൂള്‍ ഒളിമ്പ്ക്‌സ് വേദി എവിടെ?

കോഴിക്കോട്‌

12. ദേശീയ യൂത്ത് അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടിയ മലയാളി വനിതാ താരം ആരാണ്?

അനാമിക അജേഷ്, ഹെപ്റ്റാത്ത്‌ലണ്‍

13. 2000-ല്‍ രസതന്ത്ര നൊബേല്‍ സമ്മാനം നേടിയ ജപ്പാന്‍ ശാസ്ത്രജ്ഞന്‍ 2026 ആഗസ്റ്റ് 24-ന് അന്തരിച്ചു. വ്യക്തിയെ തിരിച്ചറിയുക.

ഹിഡെകി ഷിറകാവാ

14. യുഎസ് ടെക് കമ്പനിയായ അഡോബിയുടെ പുതിയ സിഇഒയായി നിയമിതനാകുന്ന ഇന്ത്യന്‍ക്കാരന്‍ ആരാണ്?

അനില്‍ ചക്രവര്‍ത്തി

15. പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (പിടിഎസ്ഡി) ചികിത്സയ്ക്ക് എംഡിഎംഎക്ക് അനുമതി നല്‍കിയ രാജ്യമേത്?

ന്യൂസിലന്‍ഡ്‌

(നിയമപരമായ മുന്നറിയിപ്പ്: മയക്കുമരുന്ന് ഉപയോഗം ആരോഗ്യത്തിന് ഹാനികരം)

16. മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കുന്നതിനും വനംവകുപ്പിന്റെ നിയന്ത്രണ സംവിധാനങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി സംസ്ഥാനത്ത് രൂപീകരിക്കുന്ന ജനകീയസമിതികളുടെ ചെയര്‍മാന്‍ ആരാണ്?

സ്ഥലം എംഎല്‍എ

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 September 4 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

PSC Current Affairs 2026 Malayalam | September 5

PSC Current Affairs 2026 Malayalam pdf സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ കാണുന്ന ബട്ടണ്‍ അമര്‍ത്തുക.