PSC Current Affairs 2026 Malayalam | September 8
1. 2026 സെപ്തംബര്‍ 8-ന് അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ആരാണ്?
ആര്‍ ശരത്
- ആദ്യ സിനിമയായ സായാഹ്നത്തിന് ഏഴ് സംസ്ഥാന അവാര്‍ഡും നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരവും ലഭിച്ചു.
- മറ്റ് സിനിമകള്‍: സ്വയം, ബുദ്ധനും ചാര്‍ലി ചാപ്ലിനും ചിരിക്കുന്നു, പറുദീസ, ദ് ഡിസയര്‍, ശീലാബതി, സ്ഥിതി
- ഒമ്പത് രാജ്യാന്തര പുരസ്കാരങ്ങള്‍ നേടി
- ഭോപാല്‍ ദുരന്തത്തെക്കുറിച്ചുള്ള ശരത്തിന്റെ ഡോക്യുമെന്ററിയാണ് ബറിയല്‍ ഓഫ് ഡ്രീംസ്
2. കേശവദേവ് സാംസ്‌കാരിക വേദിയുടെ കേശവദേവ് സാഹിത്യ പുരസ്‌കാരം നേടിയത് ആരാണ്?
എ സജികുമാര്‍
3. 2026 സെപ്തംബര്‍ 8-ന് അന്തരിച്ച മുന്‍ എംഎല്‍എ ആരാണ്?
കെ അച്യുതന്‍
- നാല് തവണ ചിറ്റൂര്‍ എംഎല്‍എ ആയിരുന്നു.
4. 2026 സെപ്തംബര്‍ 8-ന് അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ ആരാണ്?
ടി എന്‍ കൃഷ്ണന്‍കുട്ടി നായര്‍
- മലയാളത്തിലെ ആദ്യ റോഡ് മൂവിയായ കണ്ണൂര്‍ ഡീലക്സിന്റെ ക്യാമറമാന് കൃഷ്ണന്‍കുട്ടി നായരായിരുന്നു.
5. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ (ഐഎന്‍എസ്) പുതിയ പ്രസിഡന്റ് ആരാണ്?
കരണ്‍ രാജേന്ദ്ര ദര്‍ദ
6. ജര്‍മ്മനിയിലെ പ്രശസ്തമായ ആക്കന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്ത മലയാള സിനിമ ഏത്?
ഏകദേശം
- സംവിധായകന്‍: ഡോണ്‍ പാലത്ത
7. മീനുകളെ തൊടാതെ നീളവും വീതിയും കൃത്യമായി അളക്കുന്നതിനായി കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) വികസിപ്പിച്ച മൊബൈല്‍ ആപ്പ് ഏത്?
മത്സ്യമെട്രി
8. 2026-ലെ ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ച്വറി നേടിയ താരം ആരാണ്?
ഇഷാന്‍ കിഷന്‍
- ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ച്വറി നേടുന്ന കിഴക്കന്‍ മേഖലയുടെ ആദ്യ താരമാണ് ഇഷാന്‍ കിഷന്‍
- ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറാണ് ഇഷാന്‍ കിഷന്‍.
- കിഴക്കന്‍ മേഖലയുടെ ക്യാപ്റ്റനാണ് ഇഷാന്‍ കിഷന്‍
9. 2026-ലെ ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് വേദി എവിടെ?
മുംബൈ
10. ടൈപ്പ് വണ്‍ (ജുവനൈല്‍) പ്രമേഹബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി ഏത്?
മിഠായി പദ്ധതി
11. റെഡ് സോയില്‍ അയേണ്‍ വില്‍, ദ ജേര്‍ണി ഓഫ് വിഎസ് എന്ന വി എസ് അച്യുതാനന്ദന്റെ ജീവചരിത്രം രചിച്ചത് ആരാണ്?
കെ വി സുധാകരന്‍
12. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ വേദി എവിടെ?
ഗുജറാത്ത്
- ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ 72 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പുരസ്‌കാര വിതരണം ഡല്‍ഹിക്ക് പുറത്ത് നടത്തുന്നത്.
13. ലോക സാക്ഷരതാ ദിനം എന്നാണ്?
സെപ്തംബര്‍ 8
14. 2026 സെപ്തംബര്‍ 7-ന് അന്തരിച്ച പ്രമുഖ കര്‍ണാടക സംഗീതജ്ഞന്‍ ആരാണ്?
എസ് ആര്‍ ജാനകിരാമന്‍
15. 2026 സെപ്തംബര്‍ 7-ന് അന്തരിച്ച മയൂരനര്‍ത്തകന്‍ ആരാണ്?
കുമാരനല്ലൂര്‍ മണി
- മയൂരനൃത്തത്തിന് നല്കിയ സമഗ്രസംഭാവനകള്‍ക്ക് സംസ്ഥാന ഫോക്ലോര് അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
16. ലോക ഫിസിയോതെറാപ്പി ദിനം എന്നാണ്?
സെപ്തംബര്‍ 8
17. കൊച്ചി മഹാരാജാസ് കോളേജിന്റെ പേരിലെ ലൈക്കണ്‍ ഇനം ഏത്?
ബുവെല്ലിയ മഹാരാജെന്‍സിസ്
- ഇടുക്കി മതികെട്ടാന്‍ ഷോല ദേശീയോദ്യാനത്തില്‍നിന്നും കണ്ടെത്തിയ പുതിയ ലൈക്കണിനാണ് മഹാരാജാസിന്റെ പേര് നല്‍കിയത്.
18. 2026 സെപ്തംബര്‍ 7-ന് അന്തരിച്ച മുന്‍ ഇടുക്കി എംഎല്‍എ ആരാണ്?
ജോസ് കുറ്റിയാനി
current affairs 2026 questions and answers malayalam
Current Affairs 2026 September 7 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31