PSC Current Affairs 2026 Malayalam | September 11
1. ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവരുടെ ഭവന പുനരുദ്ധാരണത്തിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏത്?
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി
2. ബ്രിക്‌സ് രാജ്യങ്ങള്‍ ഏതെല്ലാം?
ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇറാന്‍, യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ഇതോപ്യ, ഇന്തോനേഷ്യ
- 2026-ലെ ബ്രിക്‌സ് ഉച്ചകോടി വേദി: ന്യൂഡല്‍ഹി
- റഷ്യന്‍ പ്രസിഡന്റ്: വ്ളാഡിമര്‍ പുടിന്
- ചൈനീസ് പ്രസിഡന്റ്: ഷി ചിന്‍പിങ്
- ഇറാന്‍ പ്രസിഡന്റ്: മസൂദ് പെസെഷ്കിയാന്
- ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്: സിറില്‍ റാമഫോസ
- ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബാവോ സുബിയാന്തോ
3. ബാബ് അല്‍ മന്‍ദബ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?
ചെങ്കടല്‍
- ലോകത്തിലെ ഏറ്റവും പ്രധാന കപ്പല്‍ പാതയായ ചെങ്കടലിലെ ബാബ് അല്‍ മന്‍ദബ് കടലിടുക്കില്‍ യെമനിലെ ഹൂതി വിമതര്‍ കൂടുതല്‍ സ്വാധീനം ഉറപ്പിച്ചു.
4. യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് 2026 സെപ്തംബര്‍ 11-ന് എത്ര വര്‍ഷം തികഞ്ഞു?
25 വര്‍ഷം
- 9/11 എന്ന പേരില്‍ അറിയപ്പെട്ട ഭീകരാക്രമണത്തില്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകളിലും യുഎസിന്റെ പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും അല്‍ഖ്വയ്ദ ഭീകരര്‍ യാത്രാവിമാനങ്ങള്‍ ഇടിച്ചിറക്കി.
- ആക്രമണത്തില്‍ തകര്‍ന്ന ഇരട്ട ഗോപുരങ്ങള്‍ക്ക് പകരമായി യുഎസ് നിര്‍മ്മിച്ച ഗോപുരം: ഫ്രീഡം ടവര്‍
5. വാര്‍ധക്യത്തില്‍ വീടുകളില്‍ തനിച്ചാകുന്ന വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം, മാനസികോല്ലാസം എന്നിവ ഉറപ്പാക്കാന്‍ പകല്‍വീട് നയം രൂപീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയം ഏത്?
സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം
- ഇന്ത്യയില്‍ 18 കോടിയിലേറെ മുതിര്‍ന്ന പൗരന്മാരുണ്ട്.
6. സംസ്ഥാനത്തെ സ്‌കൂളുകളില്‍ തുടര്‍ച്ചയായി ഹാജരാകാത്ത കുട്ടികളെ തിരികെ എത്തിക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി ഏത്?
കൂടെ
7. കേന്ദ്ര കൃഷി മന്ത്രി ആരാണ്?
ശിവരാജ് സിങ് ചൗഹാന്‍
8. 2026-ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീമേത്?
കിഴക്കന്‍ മേഖല
9. ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ വനിതാ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?
ഹരിത ഭദ്ര, മഹാരാഷ്ട്ര
- ഇന്ത്യന്‍ അത്ലറ്റിക്സ് സീരീസ് ഫൈനലില്‍ ആണ് ഹരിത ഭദ്ര റെക്കോര്‍ഡ് കുറിച്ചത്.
- 100 മീറ്റര്‍ ദൂരം 11.22 സെക്കന്റില്‍ ഫിനിഷ് ചെയ്തു.
- 2021-ല്‍ 11.17 സെക്കന്റില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്ത ദ്യുതി ചന്ദ് ആണ് ഇന്ത്യയുടെ ചരിത്രത്തിലെ വേഗമേറിയ വനിത.
10. 2026-ലെ എല്‍ മുണ്ടോ അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരം നേടിയ ഇന്ത്യക്കാരന്‍ ആരാണ്?
സിദ്ധാര്‍ത്ഥ് വരദരാജന്‍
- ദി വയര്‍ സ്ഥാപകനാണ് സിദ്ധാര്‍ത്ഥ് വരദരാജന്‍
- മെക്സിക്കോയിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും എഴുത്തുകാരിയുമായ മാര്‍സെല തുരാട്ടിക്കും ഈ വര്‍ഷത്തെ എല്‍മുണ്ടോ പുരസ്‌കാരം ലഭിച്ചു.
11. ഇന്ത്യ-മലേഷ്യ നാവികസേനകളുടെ നാലാമത് ഉഭയകക്ഷി സമുദ്രാഭ്യാസത്തിന്റെ പേരെന്ത്?
സമുദ്ര ലക്ഷ്ണ
- പങ്കെടുക്കുന്ന ഇന്ത്യന്‍ കപ്പല്‍: ഐഎന്‍എസ് മൈസൂര്‍
12. ഗ്ലോബല്‍ ചെസ് ലീഗ് 2026 വേദി എവിടെ?
ബംഗളുരു
13. ലേഡി ഇന്‍ ബ്ലൂ എന്ന വെങ്കല പ്രതിമയുടെ ശില്‍പി ആരാണ്?
ഛബലാല സെല്‍ഫ്
- ആഫ്രിക്കന്‍ വംശജര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലണ്ടനില്‍ സ്ഥാപിച്ച ശില്പമാണ് ലേഡി ഇന്‍ ബ്ലൂ
current affairs 2026 questions and answers malayalam
Current Affairs 2026 September 10 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31