PSC Current Affairs 2026 Malayalam | September 12
1. പുതിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആരാണ്?
കെ എസ് അഞ്ജു
- വയനാട് കളക്ടര്‍: വി ചെല്‍സാ സിനി
- കാസര്‍കോഡ് കളക്ടര്‍: ശ്രീധന്യ സുരേഷ്
2. ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന 29 തൊഴില്‍ നിയമങ്ങള്‍ സംയോജിപ്പിച്ച് 4 കോഡുകളാക്കി പാര്‍ലമെന്റ് പാസാക്കിയ ലേബര്‍ കോഡ് നിലവില്‍ വന്ന തിയതി എന്നാണ്?
2025 നവംബര്‍ 21
- ലേബര്‍ കോഡുകളുടെ അന്തിമ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത തിയതി: 2026 മെയ് 8
3. 2026-ലെ ബ്രിക്‌സ് ഉച്ചകോടി വേദി എവിടെ?
ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപം
- 11 ലോക രാജ്യങ്ങളുടെ തലവന്മാരും പ്രതിനിധികളും ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നു.
- 18-ാമത് ബ്രിക്‌സ് ഉച്ചകോടിക്കാണ് ന്യൂഡല്‍ഹി വേദിയാകുന്നത്.
- ബ്രിക്സിലെ ഇന്ത്യയുടെ ഷെര്‍പ്പ: സുധാകര്‍ ദലേല
- 2024-ല്‍ ബ്രിക്സില്‍ അംഗമായ രാജ്യങ്ങള്‍: സൗദി അറേബ്യ, ഈജിപ്ത്, ഇത്യോപ്യ, യുഎഇ, ഇറാന്
- 2025-ല്‍ ഇന്തോനേഷ്യ അംഗമായി
- ബ്രിക്‌സ് രാജ്യങ്ങളുടെ പട്ടിക പഠിക്കാന്‍ സന്ദര്‍ശിക്കുക
4. കുട്ടികളിലെ കേള്‍വി ശക്തി പരിഹരിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഏത്?
ശ്രുതി തരംഗം
5. റോഡപടകങ്ങളില്‍ പരുക്കേറ്റവര്‍ക്ക് ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം ആരംഭിച്ച പദ്ധതി ഏത്?
റാഹത്
- റാഹത് പൂര്‍ണരൂപം: പ്രൈംമിനിസ്റ്റേഴ്സ് റോഡ് ആക്സിഡന്റ് വിക്റ്റിംസ് ഹോസ്പിറ്റലൈസേഷന് ആന്‍ഡ് അഷ്വേഡ് ട്രീറ്റ്മെന്റ്
- റാഹതിന്റെ ലക്ഷ്യം: അപകടത്തില്‍പ്പെടുന്നവര്‍ക്ക് കൃത്യസമയത്ത് ചികിത്സ നല്‍കുക, സാമ്പത്തിക പ്രതിസന്ധി കാരണം ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നത് തടയുക എന്നിവ.
- അപകടത്തില്‍പ്പെടുന്ന ഒരാള്‍ക്ക് പരമാവധി ഏഴ് ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെയുള്ള സാജന്യ അടിയന്തര ചികിത്സ ലഭിക്കും.
6. ഐപിഎല്‍ മാതൃകയില്‍ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ വകുപ്പേത്?
വിനോദ സഞ്ചാര വകുപ്പ്
- ആലപ്പുഴ കരുവാറ്റയില്‍ ആരംഭിച്ച് കൊല്ലത്തെ പ്രസിഡന്റ് ട്രോഫിയോടെയാണ് സിബിഎല്‍ അവസാനിക്കുന്നത്.
7. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭാവിയില്‍ മനുഷ്യകുലത്തെ നശിപ്പിക്കുമെന്ന മുന്നറിയിപ്പ് നല്‍കി എഐ കമ്പനിയായ ആന്ത്രോപിക്കില്‍നിന്നും രാജിവച്ച സുരക്ഷാ ഇന്റലിജന്‍സ് മേധാവി ആരാണ്?
ജേക്കബ് ക്ലൈന്‍
8. 2026 സെപ്തംബര്‍ 11-ന് അന്തരിച്ച മലയാളിയായ ഭൗതിക ശാസ്ത്രജ്ഞന്‍ ആരാണ്?
ഡോ എം സുദര്‍ശന്‍
9. 2026 സെപ്തംബര്‍ 11-ന് അന്തരിച്ച കൊങ്കണി ഭാഷ പ്രചാരകനും സാഹിത്യകാരനുമായ വ്യക്തി ആരാണ്?
എന്‍ പുരുഷോത്തമ മല്യ (97)
- 2015-ല്‍ പത്മശ്രീ ലഭിച്ചു.
- 2008-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
10. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഫാസ്ടാഗ് പോര്‍ട്ടബിലിറ്റി സംവിധാനം ഏത്?
വണ്‍ടാഗ്
- കേന്ദ്ര ഗതാഗതമന്ത്രി: നിതിന്‍ ഗഡ്കരി
- ഇതിലൂടെ വാഹനങ്ങളിലെ ഫാസ്ടാഗിലെ സ്റ്റിക്കര്‍ മാറ്റാതെ തന്നെ ബാങ്ക് മാറ്റാം.
- രാജ്മാര്‍ഗ് യാത്രാ ആപ്പ് പുറത്തിറക്കിയ അതോറിറ്റി: ദേശീയപാത അതോറിറ്റി
11. അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ ‘മിസ്റ്റര്‍ പിന്‍ചന്‍ ആന്‍ഡ് ദി സ്റ്റൈലിങ് ഓഫ് സ്പ്രിങ്ഫീല്‍ഡ്’ എന്ന ചുമര്‍ചിത്രം വരച്ച ചിത്രകാരന്‍ ആരാണ്?
ഉംബര്‍ട്ടോ റൊമാനോ
- ഇറ്റാലിയന്‍- അമേരിക്കന്‍ ചിത്രകാരനായ ഉംബര്‍ട്ടോ റൊമാനോ 1937-ല്‍ വരച്ച ചിത്രം.
- ചിത്രത്തില്‍ ഒരാള്‍ മൊബൈല്‍ ഫോണ്‍ പോലുള്ളൊരു വസ്തു കൈയില്‍ പിടിച്ചിരിക്കുന്നതാണ് 2026-ല്‍ ചര്‍ച്ചയായത്.
12. 2026 സെപ്തംബര്‍ 11-ന് അന്തരിച്ച തമിഴ് സാഹിത്യകാരന്‍ ആരാണ്?
സോളമന്‍ പാപ്പയ്യ (90)
- 2021-ല്‍ പത്മശ്രീ ലഭിച്ചു.
- തമിഴ് പരമ്പരാഗത സംവാദമായ പട്ടിമണ്‍ട്രം സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പരിഷ്കരിച്ച് ശ്രദ്ധ നേടിയ വ്യക്തിയായ സോളമന്‍ പാപ്പയ്യ സിനിമ, സീരിയല്‍ താരം കൂടിയാണ്.
13. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിന്റെ ചീഫ് കോച്ച് ആരാണ്?
പി രാധാകൃഷ്ണന്‍ നായര്‍
14. ഏഷ്യയെയും യൂറോപ്പിനേയും കനാല്‍ വഴി ബന്ധിപ്പിക്കുന്ന ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയേത്?
ബാബ് അല്‍മന്ദബ്
15. പട്ടുനൂല്‍ കൃഷി വ്യാപിപ്പിക്കുന്നതുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കേരളത്തിലെ ജില്ലകള്‍ ഏതെല്ലാം?
വയനാട്, പാലക്കാട്, ഇടുക്കി
- ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ പട്ടുനൂല്‍ ഉല്പാദക രാജ്യമാകുക എന്ന ലക്ഷ്യവുമായി 218 ജില്ലകളില്‍ പട്ടുനൂല്‍ കൃഷി വ്യാപിപ്പിക്കും.
- സഹകരിക്കുന്ന രാജ്യങ്ങള്‍: ജപ്പാന്, ഉസ്ബെക്കിസ്താന്
16. ഇന്ത്യയില്‍ ആദ്യമായി ഓഫീസുകള്‍ക്ക് വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്ഷേന്‍ നല്‍കുന്ന സംസ്ഥാനമേത്?
കേരളം
- പദ്ധതിയുടെ ഭാഗമായി വയോജനക്ഷേമ വകുപ്പ് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പദവികള്‍ നല്‍കും.
17. ദേശീയ വനിതാ പൊലീസ് ദിനം എന്നാണ്?
സെപ്തംബര്‍ 12
- കേരളത്തിലെ ആദ്യ വനിതാ പൊലീസും ആദ്യ വനിതാ എസ്ഐയും ആദ്യ എസ്പിയും ആയ വ്യക്തി: എം പത്മിനിയമ്മ (1962-ല്‍)
- ഏഷ്യയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷന്: കോഴിക്കോട് (1973 ഒക്ടോബര്‍ 27)
18. ഇറ്റലിയില്‍ ഗര്‍ഭച്ഛിദ്രത്തിനും വിവാഹ മോചനത്തിനും നിയമസാധുത നേടുന്നതിനായി പ്രക്ഷോഭം നയിച്ച മനുഷ്യാവകാശ പ്രവര്‍ത്തക 2026 സെപ്തംബറില്‍ അന്തരിച്ചു. പേരെന്ത്?
എമ്മ ബോനിനോ (78)
19. ഇന്ത്യയില്‍ അസംഘടിത മേഖലയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കിട്ടുന്ന നഗരമേത്?
എറണാകുളം
- 2025-ലെ ആനുവല്‍ സര്‍വേ ഓഫ് അണ്‍ഇന്‍കോര്‍പറേറ്റഡ് സെക്ടര്‍ എന്റര്‍പ്രൈസസ് (അസ്യൂസ് 2025) പ്രകാരം വര്‍ഷം ശരാശരി 2.18 ലക്ഷം രൂപ അസംഘടിതമേഖലയില്‍ എറണാകുളത്ത് ശമ്പളമായി ലഭിക്കുന്നു.
- ആദ്യ അഞ്ച് നഗരങ്ങള്‍: എറണാകുളം, തിരുപ്പൂര്‍, രംഗറെഡ്ഡി, കോട്ടയം, തൃശൂര്‍
- വയനാട് ഏഴ്, ഇടുക്കി എട്ട് സ്ഥാനങ്ങളില്‍ ഉണ്ട്.
current affairs 2026 questions and answers malayalam
Current Affairs 2026 September 11 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31