Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 September 18
Current Affairs Malayalam · Malayalam Current Affairs · September 18, 2026

Current Affairs Malayalam 2026 September 18

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. റഷ്യന്‍ എണ്ണ വാങ്ങുന്ന ഏതെല്ലാം രാജ്യങ്ങള്‍ക്കെതിരെയാണ് യുഎസ് കോണ്‍ഗ്രസ് 100% അധികത്തീരുവ ചുമത്തുന്ന ബില്ല് പാസാക്കിയത്?

ഇന്ത്യ, ചൈന, തുര്‍ക്കി, സ്ലോവാക്യ, ഹംഗറി

2. ഒറ്റപ്പെടലും അവഗണനയും മാനസികാരോഗ്യ പ്രശ്‌നങ്ങളും അനുഭവിക്കുന്ന വയോജനങ്ങളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി ഏത്?

സായന്തനം

3. ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സ്വച്ഛതാ ഹി സേവാ പ്രചരണം കേരളത്തില്‍ ഏത് പേരിലാണ് നടപ്പിലാക്കുന്നത്?

കയ്യോടു കൈ

4. 2027-ലെ കൊച്ചി- മുസിരിസ് ബിനാലെയുടെ ക്യൂറേറ്റര്‍ ആരാണ്?

കദെര്‍ അത്തിയ

5. ഒരേ തസ്തികയില്‍ സമാനജോലി ചെയ്യുന്നതു കൊണ്ടു മാത്രം തുല്യവേതനം അനുവദിക്കാനാകില്ലെന്ന് പരാമര്‍ശിച്ച കോടതി ഏത്?

സുപ്രീംകോടതി

6. കുട്ടികളിലെ മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ ഇല്ലാതാക്കാന്‍ വേണ്ടി വായന ഗെയിം അവതരിപ്പിച്ച രാജ്യമേത്?

സിംഗപ്പൂര്‍

7. ടാറ്റ സണ്‍സ് ചെയര്‍മാനായി പുനര്‍നിയമനം ലഭിച്ച വ്യക്തി ആരാണ്?

എന്‍ ചന്ദ്രശേഖരന്‍

8. 2026-ലെ അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനം എന്നാണ്?

സെപ്തംബര്‍ 19

9. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കുറവ് പന്തുകളില്‍നിന്നും (അതിവേഗ) സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം ആരാണ്?

അഭിഷേക് ശര്‍മ

10. 2026 സെപ്തംബര്‍ 17-ന് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ആരാണ്?

സുദര്‍ശന നാച്ചിയപ്പന്‍ (78)

11. 2026 സെപ്തംബറില്‍ കേരളത്തിന് മുകളില്‍ പ്രത്യക്ഷപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം ഏത്?

ടിയാങ്‌ഗോങ്‌

12. ലോക മുള ദിനം എന്നാണ്?

സെപ്തംബര്‍ 18

13. 2026 സെപ്റ്റംബറില്‍ അന്തരിച്ച പ്രമുഖ ചിത്രകാരന്‍ ആരാണ്?

പീറ്റര്‍ മാക്‌സ്

14. ബ്ലൂംബര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ആരാണ്?

ജാങ് യീമിംഗ്

15. വയനാട് ജില്ലയെ കാര്‍ബണ്‍ ന്യൂട്രല്‍ പദവിയില്‍നിന്നും കാലാവസ്ഥാ അനുകൂല നിലയിലേക്ക് ഉയര്‍ത്തി സുസ്ഥിര വികസനം ലക്ഷ്യമിടുന്ന പദ്ധതി ഏത്?

ഭൂമി

16. കേരളത്തില്‍ 2026-ലെ കാലവര്‍ഷത്തില്‍ എത്രശതമാനം മഴക്കുറവ് രേഖപ്പെടുത്തി?

28

17. എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യമേത്?

ഫിജി

18. ജെ സി ഡാനിയേല്‍ ഫിലിം സിറ്റി സ്ഥാപിക്കുന്നത് എവിടെ?

കൊച്ചി

19. ഭക്ഷ്യവസ്തുക്കളിലെ മാരകമായ അഫ്‌ലാടോക്‌സിന്‍ വേഗത്തിലും കുറഞ്ഞ ചെലവിലും കണ്ടെത്താന്‍ സഹായിക്കുന്ന നൂതന സാങ്കേതി വിദ്യ വികസിപ്പിച്ചതിന് പേറ്റന്റ് ലഭിച്ച മലയാളി ആരാണ്?

ലക്ഷ്മി

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Current Affairs 2026 September 17 Malayalam : Click here

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 September 18