Current Affairs Malayalam 2026 September 19
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1.2026-ലെ ജപ്പാന്‍ ഏഷ്യന്‍ ഗെയിംസില്‍ എത്ര മലയാളികള്‍ മത്സരിക്കുന്നുണ്ട്?
29 പേര്‍
- ആകെ 499 ഇന്ത്യക്കാരുണ്ട്
- ഏഷ്യന്‍ ഗെയിംസിലെ ആകെ മത്സരങ്ങള്‍: 43 വിഭാഗങ്ങളിലായി 469 എണ്ണം
2. സംസ്ഥാന സര്‍ക്കാരിന്റെ സമാശ്വാസം പദ്ധതി നടപ്പിലാക്കുന്ന മിഷന്‍ ഏത്?
സാമൂഹിക സുരക്ഷാ മിഷന്‍
- ഡയാലിസിസ് ചെയ്യുന്നവര്‍ക്കും വൃക്ക അല്ലെങ്കില്‍ കരള്‍ മാറ്റിവച്ചവര്‍ക്കും ഹീമോഫീലിയ, അരിവാള്‍ രോഗം തുടങ്ങിയ ബാധിച്ചവര്‍ക്കും ധനസഹായം നല്കുന്ന പദ്ധതിയാണ് സമാശ്വാസം.
3. സ്‌കൂളുകളിലെ ഡിജിറ്റല്‍ സംവിധാനങ്ങളെ പരിഷ്‌കരിച്ച് ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നതിനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി ഏത്?
താരാപഥം
4. 2027-ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി അയക്കുന്ന സിനിമ ഏത്?
ഗോന്ധല്‍
- മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തില്‍ മത്സരിക്കുന്ന ഗോന്ധല്‍ സംവിധാനം ചെയ്തത് സന്തോഷ് ദവഘര് ആണ്.
- 2025-ലെ ഗോവയില്‍ നടന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ രജതമയൂരം നേടിയിരുന്നു.
- 99-ാമത് ഓസ്കര് പുരസ്കാരങ്ങള്‍ 2027 മാര്‍ച്ച് 14-ന് പ്രഖ്യാപിക്കും.
5. നൊബേല്‍ സമ്മാനത്തുക നൊബേല്‍ കമ്മിറ്റി വര്‍ദ്ധിപ്പിച്ചു. പുതുക്കിയ തുക എത്ര?
1.2 കോടി സ്വീഡിഷ് ക്രോണ (11.7 കോടി രൂപ)
- 10 ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയത്.
- 125-ാം നൊബേല്‍ പുരസ്കാരമാണ് 2026-ല്‍ പ്രഖ്യാപിക്കുന്നത്.
- ഒക്ടോബര്‍ 5 മുതല്‍ 12 വരെയുള്ള ദിവസങ്ങളിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.
6. സംസ്ഥാനത്ത് ആദ്യമായി തെരുവുനായ്ക്കളില്‍ മൈക്രോ ചിപ്പിങ് സംവിധാനം നടപ്പിലാക്കുന്ന ജില്ലയേത്?
കാസര്‍കോട്
7. എത്ര സംസ്ഥാനങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ കറന്‍സി വഴി റേഷന്‍ വിതരണം ചെയ്യുന്നത്?
ഏഴ്
- കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ അന്ത്യോദയ അന്നയോജന- എഎവൈ (മഞ്ഞ), പ്രയോറിറ്റി ഹൗസ് ഹോള്‍ഡ്സ് (പിങ്ക്) കാര്‍ഡുകള്‍ക്കാണ് ഡിജിറ്റല്‍ കറന്‍സി വഴി റേഷന്‍ നല്‍കുന്നത്.
8. സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധിയും തൂക്കവും കൃത്യമാണോയെന്ന് അറിയാന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് പുറത്തിറക്കിയ മൊബൈല്‍ ആപ്പ് ഏത്?
ബിഐഎസ് കെയര്‍
9. ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ പതാക വഹിക്കുന്നത് ആരെല്ലാം?
ഷൂട്ടിങ് താരം മനുഭാക്കറും ഷോട്പുട് താരം തജീന്ദര്‍പാല്‍ സിങ് ടൂറും
- 2024-ലെ പാരീസ് ഒളിംപിക്സില്‍ ഷൂട്ടിങ്ങില്‍ 2 വെങ്കല മെഡല്‍ മനു ഭാക്കര്‍ നേടിയിരുന്നു.
- 2022-ലെ ഏഷ്യന്‍ ഗെയിംസിലെ ഷോട്പുട് സ്വര്‍ണ മെഡല്‍ ജേതാവാണ് തജീന്ദര്‍പാല്‍ സിങ് ടൂര്‍
10. സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യദിനം എന്നാണ്?
സെപ്തംബര്‍ 19
11. ചന്ദ്രനില്‍ ഉല്‍ക്കാപതനം മൂലം പുതുതായി രൂപപ്പെട്ട ഗര്‍ത്തത്തിന്റെ പേരെന്ത്?
മക്‌ഗെച്ചിന്‍ ഗര്‍ത്തം
- നാസയുടെ ലൂണാര്‍ റക്കണൈസന്‍സ് ഓര്‍ബിറ്ററാണ് ഗര്‍ത്തത്തെ കണ്ടെത്തിയത്.
- ചന്ദ്രന്റെ കിഴക്ക് ഭാഗത്തായുള്ള ഈ ഗര്‍ത്തം ഈ നൂറ്റാണ്ടില്‍ കണ്ടെത്തിയ ഏറ്റവും വലുതാണ്.
12. ആഗോള നിക്ഷേപക കമ്പനിയായ ബെര്‍ക്ക്‌ഷെയറിന്റെ പുതിയ ചെയര്‍മാന്‍ ആരാണ്?
ഹോവാര്‍ഡ് ബഫറ്റ്
- സ്ഥാപകനായ വാറന്‍ ബഫറ്റ് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് മകനായ ഹോവാര്‍ഡ് ബഫറ്റിന്റെ നിയമനം.
- വാറന്‍ ബഫറ്റ് ചെയര്‍മാന്‍ ഇമേരിറ്റസ് ആകും.
13. ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ നെറ്റുവര്‍ക്കിങ് സിസ്റ്റം-ഓണ്‍-ചിപ്പ് (എസ് ഒ സി) ഏത്?
വിഹാന്‍
- മലയാളിയായ അനില്‍രാജ് തുളസീദാസ് സ്ഥാപിച്ച അഹീസ ടെക്നോളജീസ് ആണ് വിഹാന്‍ പുറത്തിറക്കിയത്.
14. ടി20 ക്രിക്കറ്റില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം ആരാണ്?
സഞ്ജു സാംസണ്‍
15. യൂറോപ്യന്‍ യൂണിയനില്‍ അനുബന്ധ അംഗത്വം ലഭിക്കുന്ന രാജ്യമേത്?
കാനഡ
- യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ്: ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍
16. നൂതന തൊഴിലവസരങ്ങള്‍ക്ക് യുവജനങ്ങളെ സജ്ജമാക്കാന്‍ ഡല്‍ഹിയില്‍ ആരംഭിച്ച ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആരാണ്?
സഞ്ജു സാംസണ്‍
17. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചീറ്റകള്‍ ഉള്ള ദേശീയോദ്യാനം ഏത്?
കുനോ ദേശീയോദ്യാനം, മധ്യപ്രദേശ്
- 49 ചീറ്റകളാണ് കുനോയിലുള്ളത്.
- ഇന്ത്യയില്‍ ആകെ 52 ചീറ്റകളാണുള്ളത്.
- ഇവയില്‍ 32 ചീറ്റകള്‍ ഇന്ത്യയില്‍ ജനിച്ചവയാണ്.
- മൂന്ന് ചീറ്റകള്‍ ഗാന്ധിസാഗര്‍ വന്യജീവി സങ്കേതത്തിലുണ്ട്.
- 1952-ല്‍ ഇന്ത്യയില്‍ വംശനാശം സംഭവിച്ച ചീറ്റകള്‍ക്ക് പകരമായി വിദേശത്തുനിന്നും ചീറ്റകളെ രാജ്യത്തിലേക്ക് കൊണ്ടുവരുന്ന പ്രോജക്ട് ചീറ്റ പദ്ധതി ആരംഭിച്ച വര്‍ഷം: 2022 സെപ്റ്റംബര്‍ 17
- നമീബിയ, ദക്ഷിണാഫ്രിക്ക, ബോട്സ്വാന എന്നീ രാജ്യങ്ങളില്‍നിന്നാണ് ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവന്നത്.
18. ശാസ്ത്രലോകം പുതുതായി കണ്ടെത്തിയ കാട്ടുപൂച്ചവര്‍ഗത്തിന്റെ ശാസ്ത്രീയ നാമം ഏത്?
ലിയോപാര്‍സ് തില്‍കയോ
- ബൊളീവിയയില്‍ യൂങ്കാസ് മേഘക്കാടുകളില്‍ കണ്ടെത്തിയ ഈ പൂച്ചയ്ക്ക് തില്ക്കയോ ക്യാറ്റെന്നും പേരുണ്ട്.
- ആന്‍ഡീസ് പര്‍വതനിരകളും ആമസോണ്‍ തടവും സംഗമിക്കുന്ന സ്ഥലമാണ് യൂങ്കാസ് മേഘക്കാടുകള്‍
current affairs 2026 questions and answers malayalam
Current Affairs 2026 September 18 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31