Current Affairs Malayalam 2026 September 20
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ ടീമംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റിന് പതാകയേന്തി നേതൃത്വം നല്‍കിയത് ആരെല്ലാം?
ഷൂട്ടിങ് താരം മനു ഭാക്കര്‍, കബഡി താരം പവന്‍ സെഹ്രാവത്ത്
- ഏഷ്യന്‍ ഗെയിംസില്‍ ഷോട്പുട്ട് താരം തേജീന്ദര്‍പാല്‍ സിംഗ് ടൂര്‍ പതാകയേന്തുമെന്ന് മുമ്പ് തീരുമാനിച്ചിരുന്നുവെങ്കിലും മാര്‍ച്ച് പാസ്റ്റില്‍ ധരിക്കേണ്ട ഔദ്യോഗിക വേഷം അടങ്ങിയ കിറ്റ് എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് പവന്‍ സെഹ്റാവത്ത് പതാകയേന്തയിത്.
2. 20-ാമത് ഏഷ്യന്‍ ഗെയിംസിന് ദീപം തെളിയിച്ചത് ആരെല്ലാം ചേര്‍ന്നാണ്?
മുഗോഫുഷി ഷിഗേനോബു, മുറോഫുഷി കോജി
- ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനം നടന്ന സ്റ്റേഡിയം: പലോമ മിസൂഹ സ്റ്റേഡിയം, നഗോയ
- ഏഷ്യന്‍ ഗെയിംസ് ആരംഭിച്ചതായി പ്രഖ്യാപിച്ചത്: നരുഹിതോ, ജപ്പാന് ചക്രവര്‍ത്തി
- ഒരുമയുടെ ഹൃദയതാളം എന്ന ആശയത്തിലാണ് ഉദ്ഘാടന ചടങ്ങിലെ കലാപരിപാടികള്‍ ചിട്ടപ്പെടുത്തിയത്.
- 45 രാജ്യങ്ങളില്‍ നിന്നായി 43 ഇനങ്ങളില്‍ 11,000 അത്ലീറ്റുകള് പങ്കെടുക്കുന്നു.
3. ഏഷ്യന്‍ ഗെയിംസിലെ ആദ്യ അഭയാര്‍ത്ഥി ടീമിലുള്ള താരങ്ങള്‍ ആരെല്ലാം?
താലാ അല്‍ഹാസ്സന്‍, മഹ്മൂദ് അല്‍ ജാസിം
- സിറിയക്കാരായ തയ്ക്വാന്‍ഡോ താരങ്ങളാണ് ഇരുവരും
- ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ ബാനറിലാണ് അഭയാര്‍ത്ഥികളുടെ ടീം ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുന്നത്.
4. റഷ്യയില്‍നിന്നും ഇന്ധനം വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ 100% വരെ തീരുവ ചുമത്തുന്ന യുഎസ് നിയമത്തിന്റെ പേരെന്ത്?
ലിന്‍ഡ്‌സെ ഒ ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്‍ഡ് ഇറാന്‍ ആക്ട്
- ചൈന, ഇന്ത്യ, സ്ലോവാക്യ, ഹംഗറി, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കുമേല്‍ യുഎസ് പ്രസിഡന്റ് ട്രംപിന് ഇഷ്ടമുള്ള അധികത്തീരുവ ഏര്‍പ്പെടുത്താന്‍ ഈ നിയമം അധികാരം നല്കുന്നു.
5. 1965-ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ പശ്ചിമബംഗാളിലെ കലൈകുണ്ഡ വ്യോമതാവളത്തില്‍ ആക്രമണം നടത്തിയ പാക് വ്യോമസേനയെ തുരത്തിയ ഇന്ത്യന്‍ വൈമാനികന്‍ 2026 സെപ്തംബര്‍ 19-ന് അന്തരിച്ചു. പേരെന്ത്?
ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ആല്‍ഫ്രഡ് ടൈറോണ്‍ കുക്ക് (90)
- 1965 സെപ്തംബര്‍ 7-നാണ് കിഴക്കന്‍ പാക്കിസ്ഥാനില്‍നിന്നുള്ള പാക് സൈന്യം ആക്രമണം നടത്തിയത്
- കിഴക്കന്‍ പാകിസ്ഥാന്റെ ഇപ്പോഴത്തെ പേര്: ബംഗ്ലാദേശ്
6. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മിഡ്‌നൈറ്റ് മാഡ്‌നസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ആദ്യ മലയാള സിനിമ ഏത്?
ഹാഫ്
- ഹാഫ് സംവിധായകന്: സംജാദ്
7. സംസ്ഥാനത്ത് പൊലീസ് വകുപ്പില്‍ അഭിനന്ദന ദിനമായി ആചരിക്കുന്നത് എന്നാണ്?
എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച്ച
- പൊലീസ് ഉദ്യോഗസ്ഥരുടേയും പൊതുജനങ്ങളുടേയും മികച്ച പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
8. ഇന്ത്യയില്‍ വിപണിയിലെത്തുന്ന ആദ്യ അംഗീകൃത ഡെങ്കിപ്പനി വാക്‌സിന്‍ ഏത്?
ക്യുദെംഗ
- 2027-ല്‍ വിപണിയിലെത്തും
- നാല് മുതല്‍ 60 വയസ്സുവരെയുള്ളവര്‍ക്ക് ഉപയോഗിക്കാം.
- ഇന്ത്യയില്‍ വാക്‌സിന്‍ വിപണിയിലെത്തിക്കുന്നതിനായി ജപ്പാനിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ താകദെയും ഹൈദരാബാദിലെ ഡോ റെഡ്ഢീസ് ലബോറട്ടറീസും തമ്മില്‍ കരാര്‍ ഒപ്പുവച്ചു.
9. പൊതുഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമവും സുതാര്യമാക്കുന്നതിനുമായി മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ മൊബൈല്‍ ആപ്പേത്?
കേരള ബസ്
10. കര്‍ണാടകത്തില്‍ രണ്ടാം ഔദ്യോഗിക ഭാഷയാക്കിയ ഭാഷയേത്?
തുളു
current affairs 2026 questions and answers malayalam
Current Affairs 2026 September 19 Malayalam : Click here
Click here current affairs 2026 questions and answers malayalam
ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31