Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 September 24
Current Affairs Malayalam · Malayalam Current Affairs · September 24, 2026

Current Affairs Malayalam 2026 September 24

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കലോത്സവമായ സൂര്യ ഫെസ്റ്റിവല്‍ ആരംഭിച്ച വ്യക്തി 2026 സെപ്റ്റംബര്‍ 23-ന് അന്തരിച്ചു. പേരെന്ത്?

സൂര്യ കൃഷ്ണമൂര്‍ത്തി

2. 2018-ലെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വ്യക്തി 2026 സെപ്റ്റംബര്‍ 23-ന് അന്തരിച്ചു. പേരെന്ത്?

സാവിത്രി ശ്രീധരന്‍

3. കെ എസ് ആര്‍ ടി സിക്ക് ബസ് വാങ്ങാന്‍ പണം സംഭാവന ചെയ്ത ആദ്യ സ്വകാര്യ വ്യക്തി ആരാണ്?

കെ ടി ജോസ്

4. അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍ (എജിയു) ക്ലൈമറ്റ് കമ്മ്യൂണിക്കേഷന്‍ ശാസ്ത്ര പുരസ്‌കാരം നേടിയ മലയാളി ആരാണ്?

ഡോ റോക്‌സി മാത്യു കോളിന്‍

5. ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച പൊതുപ്രവര്‍ത്തകനുള്ള ആര്യാടന്‍ മുഹമ്മദ് പുരസ്‌കാരം നേടിയത് ആരാണ്?

രേവന്ത് റെഡ്ഡി, തെലങ്കാന മുഖ്യമന്ത്രി

6. അപൂര്‍വ ജനിതക രോഗത്തിന്റെ മരുന്ന് നിര്‍മ്മാണത്തില്‍ ആദ്യം മുതല്‍ അവസാനം വരെ സഹകരിച്ചതിനും മരുന്ന് വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിനായി ആവശ്യമുന്നയിച്ചതിനും യുഎന്‍ പൊതുസഭയുടെ അനുബന്ധ യോഗത്തില്‍ ആദരിക്കപ്പെട്ട മലയാളി ആരാണ്?

നീന നിസാര്‍

7. 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ വനിതാ റോഡ് റേസ് സൈക്ലിങ്ങില്‍ വെള്ളി മെഡല്‍ നേടിയ അഫ്ഗാന്‍ സ്വദേശിനി ആരാണ്?

ഫരിബ ഹഷമി

8. 2026-ലെ ജപ്പാന്‍ ഏഷ്യന്‍ ഗെയിംസില്‍ വെയ്റ്റ്‌ലിഫ്റ്റിങ്ങില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യക്കാരി ആരാണ്?

സായ്‌കോം മീരാബായ് ചാനു

9. 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വിഭാഗം ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ വെങ്കലം നേടിയ ടീമില്‍ ഉള്‍പ്പെട്ട മലയാളികള്‍ ആരെല്ലാം?

എച്ച് എസ് പ്രണോയ്, എം ആര്‍ അര്‍ജുന്‍

10. ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ഇന്ത്യക്കാരി എന്ന റെക്കോര്‍ഡ് കുറിച്ചത് ആരാണ്?

ദീപിക സെഹ്‌റാവത്ത്

11. 2026 സെപ്തംബറില്‍ കൊച്ചിയില്‍ നടന്ന ബ്രസീലിയന്‍ ലെജന്‍ഡ്‌സ്- ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍ മത്സരത്തില്‍ വിജയിച്ച ടീമേത്?

ബ്രസീലിയന്‍ ലെജന്‍ഡ്‌സ്

12. 2026 ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ സ്‌കീറ്റ് ഇനത്തില്‍ വെങ്കല മെഡലുകള്‍ നേടിയ വനിത, പുരുഷ ടീം അംഗങ്ങള്‍ ആരെല്ലാം?

13. വിവര്‍ത്തനദിനം എന്നാണ്?

സെപ്തംബര്‍ 30

14. 2026 സെപ്റ്റംബറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് ഏത്?

അര്‍ണബ്‌

15. 2026-ലെ ജി20 ഉച്ചകോടി വേദി എവിടെ?

ഫ്‌ളോറിഡ, യുഎസ്എ

16. കേരള പിറവിയുടെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയേത്?

ഫെസ്റ്റിവല്‍ കേരളം

17. ഇന്ത്യയില്‍ വോട്ടര്‍മാരുടെ അപേക്ഷകള്‍ പരിശോധിക്കാനും ഒരു വോട്ടറുടെ വിവരങ്ങള്‍ അടിസ്ഥാന വോട്ടര്‍ പട്ടികയുമായി ഒത്തുനോക്കാനും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയേത്?

ഇറോനെറ്റ്

18. കടലില്‍ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ ആദ്യത്തെ ഡ്രോണ്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നത് എവിടെ?

വിഴിഞ്ഞം, തിരുവനന്തപുരം

19. ലോക ഗൊറില്ലാ ദിനം എന്നാണ്?

സെപ്തംബര്‍ 24

20. ഏഷ്യന്‍ ഗെയിംസ് സോഫ്റ്റ് ടെന്നീസില്‍ മെഡല്‍ സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരന്‍ ആരാണ്?

ജയ് മീണ, വെങ്കല മെഡല്‍

2026 സെപ്തംബര്‍ 23-ലെ കറന്റ് അഫയേഴ്‌സ് ഉള്‍പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.

Current Affairs 2026 September 23 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 September 24