Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 September 26
Current Affairs Malayalam · Malayalam Current Affairs · September 26, 2026

Current Affairs Malayalam 2026 September 26

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം വിഭാഗത്തില്‍ ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടിയത് ആരെല്ലാം?

സുരുചി സിങ്ങും കമല്‍ജീതും

2. 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ പുരുഷവിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ ഇനത്തില്‍ ഇന്ത്യയ്ക്കുവേണ്ടി വെള്ളി നേടിയവര്‍ ആരെല്ലാം?

ഐശ്വര്യ പ്രതാപ് സിങ് തോമര്‍, നീരജ് കുമാര്‍, രുദ്രാക്ഷ് പാട്ടീല്‍

3. 2026-ലെ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ പുരുഷന്മാരുടെ 10,000 മീറ്റര്‍ ഓട്ടംമത്സരത്തില്‍ വെള്ളി നേടിയ ഇന്ത്യന്‍ താരം ആരാണ്?

ഗുല്‍വീര്‍ സിങ്‌

4. 2026-ലെ ഏഷ്യന്‍ ഗെയിംസ് ഷോട്ട്പുട്ടില്‍ വെങ്കലം നേടിയ ഇന്ത്യക്കാരി ആരാണ്?

മന്‍പ്രീത് കൗര്‍

5. 2026-ലെ ഏഷ്യന്‍ ഗെയിംസ് പോള്‍വോട്ടില്‍ വെങ്കലം നേടിയ ഇന്ത്യക്കാരി ആരാണ്?

ഭരണിക ഇളങ്കോവന്‍

6. 2026-ലെ ഏഷ്യന്‍ ഗെയിംസില്‍ ടേബിള്‍ ടെന്നീസില്‍ മിക്‌സഡ് ഡബിള്‍സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ സഖ്യം ഏത്?

മാനുഷ് ഷാ- ദിയ ചാലെ

7. ഫ്രഞ്ച് ഫുട്‌ബോള്‍ താരമായ കിലിയന്‍ എംബപെ നൈക്കിയുമായുള്ള 20 വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പ് സഹകരണം ഉപേക്ഷിച്ച് ഏത് കമ്പനിയുമായിട്ടാണ് പുതുതായി കരാറിലെത്തിയത്?

ഓണ്‍

8. ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിതയായ മലയാളി ആരാണ്?

നിവേദിത സുബ്രഹ്മണ്യന്‍

9. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാന്‍ ആരാണ്?

രവീന്ദ്രന്‍

10. ഏഷ്യയിലെ ഏറ്റവും വേഗമേറിയ പുരുഷ താരം ആരാണ്?

പുരിപോല്‍ ബുണ്‍സണ്‍

11. ഏഷ്യയിലെ ഏറ്റവും വേഗമേറിയ വനിത താരം ആരാണ്?

ചെന്‍ യുജി

12. 2026 സെപ്തംബര്‍ 25-ന് നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ ശക്തരായ ഏത് ടീമിനെയാണ് സമനിലയില്‍ തളച്ചത്?

പനാമ

13. ഇന്ത്യയില്‍ ഒറ്റത്തൂണുകളില്‍ നിര്‍മ്മിക്കുന്ന ഏറ്റവും വലിയ ഉയരപ്പാത ഏത്?

അരൂര്‍-തുറവൂര്‍ പാത

14. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ അറ്റക്കാമയില്‍ മഴപെയ്യിക്കാനും ചെടികള്‍ മുളച്ച് പൂവിടാനും സഹായിച്ച കാലാവസ്ഥാ പ്രതിഭാസം ഏത്?

എല്‍നിനോ

15. ഏത് ഭൂഖണ്ഡത്തിലാണ് വവ്വാലുകള്‍ ഉത്ഭവിച്ചതെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്?

യൂറോപ്പ്

16. അരുണാചല്‍പ്രദേശില്‍ പുതുതായി കണ്ടെത്തിയ ബെഗോണിയയുടെ പുതിയ സ്പീഷീസ് ഏത്?

ബഗോണിയ നീലാമോറം

17. പാന്‍ ആഫ്രിക്കന്‍ ഇന്റര്‍ഗവണ്‍മെന്റല്‍ ഏജന്‍സി ഫോര്‍ വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ ഫോര്‍ ആഫ്രിക്കയുടെ ഐക്യരാഷ്ട്രസഭയിലെ പ്രോജക്ട് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് ഉപദേഷ്ടാവായി നിയമിതനായ മലയാളി ആരാണ്?

ഡോ വി അജയകുമാര്‍

18. പ്രമുഖ ആഗോള സാമ്പത്തിക ഗവേഷണ സ്ഥാപനമായ എം3എം ഹുറുണ്‍ തയ്യാറാക്കിയ 2026-ലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളുടെ പട്ടികയില്‍ 10-ാം സ്ഥാനത്ത് ഇടംപിടിച്ച കേരളത്തിലെ നഗരം ഏത്?

തൃശൂര്‍

Current Affairs 2026 September 25 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 September 26