Current Affairs Malayalam 2026 September 30
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. 2026 ഏഷ്യന് ഗെയിംസില് സ്വര്ണം നേടിയ ഇന്ത്യയുടെ 4×400 മീറ്റര് റിലേ ടീമിലെ അംഗങ്ങള് ആരെല്ലാം?
കിരണ് പഹല്, എം ആര് പൂവമ്മ, പ്രാചി ചൗധരി, വിദ്യ രാംരാജ്
- 2026-ലെ ഏഷ്യന് ഗെയിംസ് അത്ലറ്റിക്സില് ഇന്ത്യയുടെ ഏക സ്വര്ണ മെഡലാണ് വനിത റിലേ ടീം നേടിയത്.
- ജപ്പാന് ഗെയിംസില് വിദ്യ രാംരാജിന്റെ മൂന്നാമത്തെ മെഡലാണിത്. 4×400 മീറ്റര് മിക്സ്ഡ് റിലേയില് വെള്ളിയും 400 മീറ്റര് ഹര്ഡില്സില് വെങ്കലവും നേടിയിട്ടുണ്ട്.
- ഏഷ്യന് ഗെയിംസ് അത്ലറ്റിക്സില് ട്രിപ്പിള് മെഡല് നേടിയ താരങ്ങള്: പി ടി ഉഷ (1986), കെ എം ബീനാ മോള് (2002), വിദ്യ രാംരാജ് (2026)
2. 2026 ഐച്ചി-നഗോയ ഏഷ്യന് ഗെയിംസില് പുരുഷന്മാരുടെ 4×400 മീറ്റര് റിലേയില് വെങ്കലം നേടിയ ഇന്ത്യന് ടീമിലെ അംഗങ്ങള് ആരെല്ലാം?
ടി എസ് മനു, ധരംവീര് ചൗധരി, ജയ്കുമാര്, ടി കെ വിശാല്
- ടി എസ് മനു വയനാട് സ്വദേശിയാണ്.
- 4×400 മീറ്റര് മിക്സ്ഡ് റിലേയില് ടി എസ് മനു വെള്ളി നേടിയിരുന്നു. ഇതോടെ മനുവിന് 2026-ലെ ഏഷ്യന് ഗെയിംസില് രണ്ട് മെഡലുകളായി.
3. 2026 ഏഷ്യന് ഗെയിംസില് ഷൂട്ടിങ്ങില് വനിത ട്രാപ് ഇനത്തില് ഏഷ്യന് റെക്കോര്ഡോടെ സ്വര്ണം നേടിയ ഇന്ത്യന് താരം ആരാണ്?
നീരു ദണ്ഡ
4. 2026-ലെ ഏഷ്യന് ഗെയിംസില് പുരുഷന്മാരുടെ 5000 മീറ്റര് ഓട്ടത്തില് വെങ്കല മെഡല് നേടിയ ഇന്ത്യന് താരം ആരാണ്?
ഗുല്വീര് സിങ്
- 2026 ഏഷ്യന് ഗെയിംസില് ഗുല്വീര് സിങ്ങിന്റെ മൂന്നാം മെഡലാണിത്.
- ഒരു ഗെയിംസില് തന്നെ ട്രിപ്പിള് മെഡല് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന് പുരുഷന് താരമാണ് ഗുല്വീര് സിങ്.
- 2026 ഏഷ്യന് ഗെയിംസില് ഗുല്വീര് സിങ് 10,000 മീറ്റര്, 1500 മീറ്റര് വെള്ളി മെഡലും 5000 മീറ്ററില് വെങ്കലം നേടി.
- ആദ്യ താരം: ലേവി പിന്റോ
- ന്യൂഡല്ഹിയില് 1951-ല് നടന്ന ആദ്യത്തെ ഏഷ്യന് ഗെയിംസില് ലേവി പിന്റോ 100 മീറ്റര്, 200 മീറ്റര് എന്നിവയില് സ്വര്ണ മെഡലും 4×100 മീറ്റര് റിലേയില് വെള്ളിയും നേടിയിട്ടുണ്ട്.
5. 2026 ഏഷ്യന് ഗെയിംസില് വനിതകളുടെ ട്രാപ് ടീമിനത്തില് വെള്ളി മെഡല് നേടിയ ഇന്ത്യന് ടീമംഗങ്ങള് ആരെല്ലാം?
നീരു ദണ്ഡ, ആഷിമ അഹ്ലാവത്ത്, മനിഷ കീര്
6. 2026 ഏഷ്യന് ഗെയിംസില് പുരുഷന്മാരുടെ ബോക്സിങ്ങില് വെങ്കലം നേടിയ ഇന്ത്യന് താരം ആരാണ്?
നരേന്ദ്ര ബേര്വാല്
7. 2026 ഏഷ്യന് ഗെയിംസില് വനിത ഹൈജമ്പില് വെങ്കലം നേടിയ ഇന്ത്യന് താരം ആരാണ്?
പൂജ സിങ്
8. ലോക വിവര്ത്തന ദിനം എന്നാണ്?
സെപ്റ്റംബര് 30
9. റോഡിലെ നിയമലംഘനങ്ങള് തടയുന്നതിനായി സംസ്ഥാന സര്ക്കാര് ആരംഭിക്കുന്ന മിഷന് ഏത്?
കേരള റോഡ് സുരക്ഷാ മിഷന്
- ചെയര്മാന്: മുഖ്യമന്ത്രി
- വൈസ് ചെയര്മാന്: ഗതാഗത മന്ത്രി
- മറ്റ് ഏഴ് മന്ത്രിമാര് അംഗങ്ങള്
10. ദി ആര്ട്ടിസ്റ്റ് നമ്പൂതിരി സമ്മാന് ട്രസ്റ്റ് ദേശീയ പുരസ്കാരം നേടിയത് ആരാണ്?
സാബു സിറിള്, ചലച്ചിത്ര കലാസംവിധായകന്
11. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള് ക്ലബ്ബിന്റെ പുതിയ ഉടമകള് ആരാണ്?
അല്ഫര്സാന്
- ഷാര്ജ രാജകുടുംബാംഗം ഷെയ്ഖ് അഹമ്മദ് ബിന് ഫൈസല് അല് ഖാസിമിയുടെ നേതൃത്വത്തിലുള്ള സ്പോര്ട്സ് കണ്സോര്ഷ്യമാണ് അല്ഫര്സാന്
- നിലവിലെ ഉടമകളായ മാഗ്നം ഗ്രൂപ്പില്നിന്നുമാണ് അല്ഫര്സാന് ഗ്രൂപ്പ് ബ്ലാസ്റ്റേഴ്സിനെ വാങ്ങുന്നത്.
12. കേരള വനം വികസന കോര്പ്പറേഷന് വനത്തിനുള്ളില് താമസിച്ച് ജോലി ചെയ്യാനുള്ള സൗകര്യം ആദ്യഘട്ടത്തില് ഒരുക്കുന്നത് എവിടെയെല്ലാം?
പത്തനംതിട്ടയിലെ ഗവിയിലും ഇടുക്കിയിലെ സൂര്യനെല്ലിയിലും
13. വേള്ഡ് റിസര്ച്ച് കൗണ്സിലും ഓക്സ്ഫഡ് റിസര്ച്ചും ഏര്പ്പെടുത്തിയ ഇന്റര്നാഷണല് സൊസൈറ്റി ഫോര് സയന്റിഫിക് നെറ്റുവര്ക്ക് പുരസ്കാരം ലഭിച്ച മലയാളി ആരാണ്?
സിസ്റ്റര് വിക്ടോറിയ കാവുങ്ങല് (ഡോ കെ ഐ ലിറ്റി)
14. ലോകത്ത് ഏറ്റവും കൂടുതല് തേയില ഉല്പ്പാദിപ്പിക്കുന്ന രാജ്യമേത്?
ചൈന
- രണ്ടാം സ്ഥാനം: ഇന്ത്യ
15. പൊലീസ് കസ്റ്റഡിയില് നല്കിയതായി പറയുന്ന കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില് ദേശ സുരക്ഷാ നിയമം (എന്എസ്എ) ചുമത്താനാകില്ലെന്ന് സുപ്രീംകോടതി വിധിച്ച കേസ് ഏത്?
സംഭല് കേസ്, 2024
16. കേരളം ഏത് വര്ഷത്തിനുള്ളില് സമ്പൂര്ണ പുനരുപയോഗ ഊര്ജ സംസ്ഥാനമാകാനാണ് ലക്ഷ്യമിടുന്നത്?
2040
- കേരളത്തില് നിലവില് വൈദ്യുതി ആവശ്യകതയുടെ ഏകദേശം 26 ശതമാനവും പുനരുപയോഗ ഊര്ജ സ്രോതസ്സുകളില്നിന്നുള്ളതാണ്.
17. സാങ്കേതികവിദ്യയുടെ ദുരുപയോഗവും അമിതോപയോഗവും മൂലമുള്ള ആരോഗ്യ-മാനസിക പ്രശ്നങ്ങളില് ബോധവല്ക്കരണം നല്കി കുട്ടികളെ നേര്വഴിക്ക് നയിക്കുന്നതിന് സ്കൂളുകളില് രൂപീകരിക്കുന്ന ക്ലബ്ബേത്?
എജ്യൂക്കേഷണല് ടെക്നോളജി (ഇടി) ക്ലബുകള്
2026 സെപ്തംബര് 29-ലെ കറന്റ് അഫയേഴ്സ് ഉള്പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.
Current Affairs 2026 September 29 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല് പി എസ് സി പരിശീലനം, സില്വര്ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്: 82 81 99 22 31
