Current Affairs Malayalam 2026 October 1
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. സംസ്ഥാന ഭരണപരിഷ്കാര കമ്മിഷന്റെ പുതിയ അധ്യക്ഷന് ആരാണ്?
എം കെ മുനീര്
2. കേരളത്തിന്റെ ഡല്ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിതനായത് ആരാണ്?
ജി ദേവരാജന്
3. 2026 സെപ്തംബര് 30-ന് സ്പൈസ് ജെറ്റിന്റെ ദുബായ്-ടെല് അവീവ് വിമാനത്തില് സഹപൈലറ്റിന്റെ ആക്രമണത്തിന് ഇരയായ ഇന്ത്യക്കാരനായ പൈലറ്റ് ആരാണ്?
സ്മിത്ത് മച്ഛാര്
4. കേരളത്തില് മുതിര്ന്ന പൗരന്മാര്ക്കായി രൂപീകരിച്ച വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങള് എന്തെല്ലാം?
- ആരോഗ്യകരവും സജീവവുമായ വാര്ദ്ധക്യം
- സമൂഹാധിഷ്ഠിത പരിചരണവും സ്വതന്ത്ര ജീവിതവും
- സാര്വത്രിക സാമൂഹിക സംരക്ഷണവും വയോജന അവകാശങ്ങളും
- പരിചരണ സമ്പദ് വ്യവസ്ഥയും വയോജന കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയും
- വാര്ദ്ധക്യത്തെക്കുറിച്ചുള്ള ഗവേഷണം, വിവരശേഖരണം, നവീകരണം
5. അന്താരാഷ്ട്ര വയോജന ദിനം എന്നാണ്?
ഒക്ടോബര് 1
6. കാറുകളുടെ ഇന്ധനക്ഷമത വര്ധിപ്പിക്കാനും മലിനീകരണം കുറയ്ക്കാനും ലക്ഷ്യിട്ടുള്ള പരിഷ്കരിച്ച കോര്പറേറ്റ് ആവറേജ് ഫ്യുവല് എഫിഷ്യന്സി (കഫെ-3) മാനദണ്ഡം നിലവില് വരുന്നത് എന്നാണ്?
2027 ഏപ്രില് 1
- കഫെ-3യുടെ കാലാവധി 2027 മുതല് 2032 വരെയാണ്.
7. തുടര്ച്ചയായ രണ്ട് ഏഷ്യന് ഗെയിംസുകളില് ഗുസ്തി ഗ്രീക്കോ-റോമന് ശൈലിയില് മെഡല് നേടുന്ന ആദ്യ ഇന്ത്യക്കാരന് എന്ന റെക്കോര്ഡ് കുറിച്ച താരം ആരാണ്?
സുനില് കുമാര്, ഹരിയാന
- ജപ്പാന്, ഹാങ്ചൗ ഏഷ്യന് ഗെയിംസുകളില് സുനില് കുമാര് വെങ്കല മെഡലുകള് നേടി.
8. 2026 ഏഷ്യന് ഗെയിംസ് അമ്പെയ്ത്തില് വനിതാ ടീം വിഭാഗത്തില് സ്വര്ണം നേടിയ ഇന്ത്യന് ടീം അംഗങ്ങള് ആരെല്ലാം?
ജ്യോതി സുരേഖ വെന്നം, ചികിത താനിപര്ത്തി, പ്രിതിക പ്രദീപ്
9. 2026 ഏഷ്യന് ഗെയിംസ് അമ്പെയ്ത്തില് പുരുഷ ടീം വിഭാഗത്തില് സ്വര്ണം നേടിയ ഇന്ത്യന് ടീം അംഗങ്ങള് ആരെല്ലാം?
കുശാല് ദലാല്, സഹില് ജാദവ്, ടി ഗണേശ് മണിരത്നം
10. 2026 ഏഷ്യന് ഗെയിംസ് അമ്പെയ്ത്തില് മിക്സ്ഡ് ടീം വിഭാഗത്തില് സ്വര്ണം നേടിയ ഇന്ത്യന് സഖ്യം ഏത്?
സഹില് ജാദവ്- ചികിത താനിപര്ത്തി
11. 2026 ഏഷ്യന് ഗെയിംസ് ഷൂട്ടിങ് ട്രാപ് മിക്സ്ഡ് ടീമിനത്തില് ഏഷ്യന് റെക്കോര്ഡോടെ സ്വര്ണം നേടിയ ഇന്ത്യന് സഖ്യം ഏത്?
നീരു ദണ്ഡ- കിനാന് ചെനായ്
- 2026 ജപ്പാന് ഏഷ്യന് ഗെയിംസില് നീരു ദണ്ഡ രണ്ട് സ്വര്ണവും ഒരു വെള്ളിയും നേടി.
12. ഏകദിന ക്രിക്കറ്റില് ഏറ്റവും കുറവ് പന്തുകളില്നിന്നും ഇരട്ട സെഞ്ച്വറി നേടിയ താരം ആരാണ്?
ശുഭ്മന് ഗില്
- വെസ്റ്റ് ഇന്ഡീസിന് എതിരായ മത്സരത്തില് ഇന്ത്യന് ക്യാപ്റ്റനായ ശുഭ്മന് ഗില് 117 പന്തുകളില്നിന്നും 200 തികച്ചു.
- ശുഭ്മന് ഗില് 133 പന്തില്നിന്നും 223 റണ്സെടുത്ത് പുറത്താകാതെ നിന്നു.
- ശുഭ്മന് ഗില്ലിന്റെ രണ്ടാമത്തെ ഇരട്ട സെഞ്ച്വറിയാണിത്.
- ഏകദിനത്തില് രണ്ട് ഇരട്ട സെഞ്ച്വറികള് നേടിയിട്ടുള്ള താരങ്ങള്: രോഹിത്ത് ശര്മയും ശുഭ്മന് ഗില്ലും
13. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ റണ്ചേസ് വിജയം നേടിയത് ഏത് രാജ്യത്തിനെതിരെയാണ്?
വെസ്റ്റ്ഇന്ഡീസ്
- സ്കോര്: വെസ്റ്റ്ഇന്ഡീസ് 405/7, ഇന്ത്യ 406/2
- ഏകദിന ക്രിക്കറ്റ് ചരിത്രത്തില് രണ്ട് ടീമുകളാണ് 400 റണ്സിന് മുകളിലെ സ്കോര് ചേസ് ചെയ്ത് വിജയിക്കുന്നത്. ആദ്യ ടീം ദക്ഷിണാഫ്രിക്ക. രണ്ടാമത്തെ ടീം ഇന്ത്യ
- മത്സരത്തില് ഇന്ത്യയ്ക്കുവേണ്ടി ശുഭ്മന് ഗില് ഇരട്ട സെഞ്ച്വറിയും രോഹിത് ശര്മ സെഞ്ച്വറിയും നേടി.
- വിന്ഡീസിനുവേണ്ടി ജോണ് കാംബെല്, ഷായ് ഹോപ്, അമീര് ജാങ്കു എന്നിവര് സെഞ്ച്വറികള് നേടി.
- 2006-ല് ഓസ്ട്രേലയക്കെതിരെ ദക്ഷിണാഫ്രിക്ക 435 റണ്സ് ചേസ് ചെയ്ത് വിജയിച്ചു.
14. ഏകദിന ക്രിക്കറ്റില് 12,000 റണ്സ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന് താരം ആരാണ്?
രോഹിത് ശര്മ
- സചിന് ടെണ്ടുല്ക്കറും വിരാട് കോലിയും ആണ് ആദ്യ രണ്ട് താരങ്ങള്.
- 282 മത്സരങ്ങളില്നിന്നാണ് രോഹിത് 12,000 റണ്സ് തികച്ചത്.
15. 2026-ലെ രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയില് മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയ ചിത്രമേത്?
ക്ലോസ് അപ് അപ് ക്ലോസ്- ദ മേക്കിങ് ഓഫ് പൊളിറ്റിക്കല് യുബിയു
- സംവിധായകന്: കെ എം കമല്
- ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയത്: നിന സബ്നാനി
16. മൊറോക്കോയുടെ ആദ്യത്തെ വനിത പ്രധാനമന്ത്രി ആരാണ്?
ഫാത്തിമ സഹ്റ അല് മന്സൂറി
17. വനവികസ കോര്പറേഷന്റെ തോട്ടങ്ങളില് ഉല്പാദിപ്പിക്കുന്ന തേയിലയും കാപ്പിയും ഏത് ബ്രാന്ഡ് നാമത്തിലാണ് വില്ക്കുന്നത്?
ആത്മ
18. ഇന്ത്യയുടെ യുപിഐ നടപ്പിലാക്കുന്ന ആദ്യ കരീബിയന് രാജ്യമേത്?
ട്രിനിഡാഡ് ആന്റ് ടുബാഗോ
19. 2026-ലെ സംസ്ഥാന കണ്ടലമ്മച്ചി പരിസ്ഥിതി പുരസ്കാരം നേടിയത് ആരാണ്?
ആയിഷ റഹ്മ
- കണ്ടലമ്മച്ചി എന്നറിയപ്പെടുന്നത്: മറിയാമ്മ കുര്യന്, കോട്ടയം
20. അന്താരാഷ്ട്ര കാപ്പി ദിനം എന്നാണ്?
ഒക്ടോബര് 1
2026 സെപ്തംബര് 30-ലെ കറന്റ് അഫയേഴ്സ് ഉള്പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.
Current Affairs 2026 September 30 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല് പി എസ് സി പരിശീലനം, സില്വര്ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്: 82 81 99 22 31
