Current Affairs Malayalam 2026 October 4
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. കേരളത്തില് സൈനിക ക്ഷേമ വകുപ്പിന്റെ ചുമതല വഹിക്കുന്നത് ആരാണ്?
വിഡി സതീശന്
2. കേരളത്തിന്റെ നിലവിലെ ചീഫ് സെക്രട്ടറി ആരാണ്?
ബിശ്വനാഥ് സിന്ഹ
3. 2024-ല് പുലിറ്റ്സര് പുരസ്കാരം നേടിയ ലിലിയാനാസ് ഇന്വിന്സിബിള് സമ്മര്: എ സിസ്റ്റേഴ്സ് സെര്ച്ച് ഫോര് ജസ്റ്റിസ് എന്ന പുസ്തകം രചിച്ചത് ആരാണ്?
ക്രിസ്റ്റീന റിവേര ഗാര്സ
4. സംസ്ഥാനത്ത് പുതുതായി മീന്പിടിത്ത തുറമുഖം സ്ഥാപിക്കുന്നത് എവിടെ?
വിഴിഞ്ഞം
5. 2026 ഏഷ്യന് ഗെയിംസില് ക്രിക്കറ്റില് സ്വര്ണം നേടിയ രാജ്യമേത്?
ഇന്ത്യ
- ഇന്ത്യ ഫൈനലില് പാകിസ്താനെ പരാജയപ്പെടുത്തി.
- ഏഷ്യന് ഗെയിംസ് ക്രിക്കറ്റില് ഇന്ത്യ തുടര്ച്ചയായി രണ്ടാം തവണയാണ് സ്വര്ണം നേടുന്നത്.
6. ഏഷ്യന് ഗെയിംസില് ക്രിക്കറ്റില് സ്വര്ണം നേടിയ ആദ്യ മലയാളി ആരാണ്?
സഞ്ജു വി സാംസണ് (2026)
7. 2026 ഏഷ്യന് ഗെയിംസില് ഹോക്കിയില് സ്വര്ണം നേടിയ രാജ്യമേത്?
ഇന്ത്യ
- ഫൈനലില് ഇന്ത്യ മലേഷ്യയെ 5-1 എന്ന സ്കോറിന് പരാജയപ്പെടുത്തി.
- ഹോക്കിയില് ഇന്ത്യയുടെ അഞ്ചാമത്തെ സ്വര്ണമാണിത്.
- ഇന്ത്യ 1966, 1998, 2014, 2022, 2026 വര്ഷങ്ങളില് സ്വര്ണം നേടി.
- 2028-ലെ ഒളിമ്പിക്സിലേക്ക് ഇന്ത്യ യോഗ്യത നേടി.
8. ഏത് ഏഷ്യന് ഗെയിംസിലാണ് ആദ്യമായി ഇന്ത്യയുടെ പുരുഷ, വനിത ഹോക്കി ടീമുകള് ഒരേസമയം സ്വര്ണം നേടിയത്?
ജപ്പാന് ഏഷ്യന് ഗെയിംസ് 2026
9. 2026 ഏഷ്യന് ഗെയിംസില് വനിതകളുടെ അമ്പെയ്ത്ത് റീകര്വ് വ്യക്തിഗത ഇനത്തില് സ്വര്ണം നേടിയ ഇന്ത്യന് താരം ആരാണ്?
കുംങ്കും അനില് മോഹോദ്
10. 2026 ഏഷ്യന് ഗെയിംസില് ഗോള്ഫില് വനിതകളുടെ സ്ട്രോക്ക് പ്ലേ വ്യക്തിഗത ഇനത്തില് സ്വര്ണം നേടിയ ഇന്ത്യന് താരം ആരാണ്?
പ്രണവി ശരത് ഉര്സ്
- ഏഷ്യന് ഗെയിംസ് ഗോള്ഫില് സ്വര്ണം നേടുന്ന ആദ്യ ഇന്ത്യന് വനിത എന്ന റെക്കോര്ഡ് പ്രണവി ശരത് ഉര്സ് കുറിച്ചു.
- പ്രണവി ശരത് ഉര്സ് ടോക്കിയോ ഒളിമ്പിക്സില് നാലാം സ്ഥാനത്ത് എത്തിയിരുന്നു.
- 2002 ഏഷ്യന് ഗെയിംസില് വ്യക്തിഗത ഗോള്ഫില് ശിവ് കപൂര് സ്വര്ണം നേടിയിട്ടുണ്ട്.
11. 2026 ഏഷ്യന് ഗെയിംസില് പുരുഷ 57 കിലോഗ്രാം ഫ്രീസ്റ്റൈല് ഗുസ്തിയില് സ്വര്ണം നേടിയ ഇന്ത്യന് താരം ആരാണ്?
അമന് സെഹ്റാവത്ത്
12. കോംപാക്ട് മൈക്രോ സ്ട്രിപ് പാച്ച് ആന്റിന സാങ്കേതികവിദ്യക്ക് പേറ്റന്റ് ലഭിച്ച കേരളത്തിലെ സര്വകലാശാലയേത്?
കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാല (കുസാറ്റ്)
- ശരീരത്തോട്ട് ചേര്ന്ന് ഉപയോഗിക്കുന്ന വയര്ലെസ് ഉപകരണങ്ങളില്നിന്നുള്ള റേഡിയേഷന്റെ മനുഷ്യശരീരത്തിലേക്കുള്ള ആഗിരണം കുറയ്ക്കുന്നതിനും തിരിച്ചുള്ള റേഡിയേഷന് നിയന്ത്രിക്കുന്നതിനുമായി വികസിപ്പിച്ച ഉപകരണമാണ് കോംപാക്ട് മൈക്രോ സ്ട്രിപ് പാച്ച് ആന്റിന.
13. കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര് (സിഇഒ) ആരാണ്?
ഡി സജിത് ബാബു
14. ഏഷ്യന് ഗെയിംസില് സ്വര്ണം നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന് താരം ആരാണ്?
വൈഭവ് സൂര്യവംശി, 15 വയസ്സ്, ക്രിക്കറ്റ്
15. ഏഷ്യന് ഗെയിംസില് ഇന്ത്യ പുരുഷ ഹോക്കി ടീമിനെ രണ്ട് സ്വര്ണത്തിലേക്ക് നയിച്ച ആദ്യ ക്യാപ്റ്റന് എന്ന റെക്കോര്ഡ് കുറിച്ച താരം ആരാണ്?
ഹര്മന്പ്രീത് സിങ്
16. ഏഷ്യന് ഗെയിംസ് ഹോക്കിയില് 3 സ്വര്ണം നേടിയ ആദ്യ ഇന്ത്യന് താരം ആരാണ്?
മന്പ്രീത് സിങ്
- 2014, 2022, 2026 വര്ഷങ്ങളില് സ്വര്ണം നേടിയ ഇന്ത്യന് ടീമില് അംഗമായിരുന്നു.
17. ഏഷ്യന് ഗെയിംസ് അമ്പെയ്ത്തില് വ്യക്തിഗത ഇനത്തില് സ്വര്ണം നേടിയ ആദ്യ ഇന്ത്യന് വനിതാതാരം ആരാണ്?
കുങ്കും അനില് മോഹോദ്
- ജപ്പാന് ഏഷ്യന് ഗെയിംസില് അരങ്ങേറിയ മഹാരാഷ്ട്രക്കാരിയായ പതിനേഴ് വയസ്സുള്ള കുങ്കും രണ്ട് സ്വര്ണവും ഒരു വെള്ളിയും നേടി.
- വനിതകളുടെ ആര്ച്ചറി റീകര്വ് ടീമിനം, വ്യക്തിഗതയിനം എന്നിവയില് സ്വര്ണവും റീകര്വ് മിക്സ്ഡ് ടീമിനത്തില് വെള്ളിയും നേടി.
18. ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്ന്ന വ്യക്തിഗത സ്കോര് എന്ന റെക്കോര്ഡ് കുറിച്ച താരം ആരാണ്?
ലുവാന് ഡ്രെ പ്രിട്ടോറിയസ്
- 79 പന്തില് പുരത്താകാതെ 188 റണ്സ്
19. പട്ടികജാതി വിദ്യാര്ഥികള്ക്ക് നിലവിലുള്ള വീടിനൊപ്പം പഠനമുറി നിര്മ്മിക്കുന്നതിന് എത്ര രൂപ വരെയാണ് ധനസഹായം നല്കുന്നത്?
രണ്ട് ലക്ഷം രൂപ
20. ഇന്ത്യയുടെ വ്യോമസേനാ മേധാവി ആരാണ്?
എയര്ചീഫ് മാര്ഷല് എ പി സിങ്
21. 1994-ലെ കേരള മുനിസിപ്പാലിറ്റി നിയമ പ്രകാരം മുന്സിപ്പല് കൗണ്സിലര് ആര്ക്കാണ് രാജി സമര്പ്പിക്കേണ്ടത്?
കോര്പറേഷന് സെക്രട്ടറി
22. 2026-ലെ കാലവര്ഷത്തില് കേരളത്തില് എത്ര മില്ലിമീറ്റര് മഴ ലഭിച്ചു?
1446.5 മില്ലിമീറ്റര്
- സാധാരണ ലഭിക്കുന്ന ശരാശരി മഴ: 2018.6 മില്ലിമീറ്റര്
- 2026-ല് 28 ശതമാനം മഴകുറഞ്ഞു.
- ജൂണ് 1 മുതല് സെപ്റ്റംബര് 30 വരെയാണ് കാലവര്ഷക്കാലം.
23. 2026 ഏഷ്യന് ഗെയിംസില് ഇന്ത്യയുടെ മെഡല് നില എത്രയാണ്?
21 സ്വര്ണം, 27 വെള്ളി, 37 വെങ്കലം: ആകെ 85
- 2022-ലെ ഹാങ്ചൗ ഏഷ്യന് ഗെയിംസില് 28 സ്വര്ണം, 38 വെള്ളി, 40 വെങ്കലം അടക്കം 106 മെഡലുകള് നേടിയിരുന്നു.
24. സംസ്ഥാന ഇലക്ട്രോണിക്സ് ആന്ഡ് ഐടി വകുപ്പിന്റെ പുതിയ പേരെന്ത്?
ഡിപ്പാര്ട്ട്മെന്റ് ഓഫ് ഇന്ഫര്മേഷന് ടെക്നോളജി, ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ആന്റ് ഫ്യൂട്ടര് ടെക്നോളജീസ്
25. 2026 ഒക്ടോബര് 3-ന് അന്തരിച്ച വിഖ്യാത സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തി ആരാണ്?
സിംഗീതം ശ്രീനിവാസ റാവു (94)
- നിശ്ശബ്ദ ചിത്രമായ പുഷ്കവിമാനത്തിന്റെ സംവിധായകനാണ്
- മറ്റ് സിനിമകള്: അപൂര്വ സഹോദരങ്ങള്, മൈക്കിള് മദന കാമരാജന്, മകളീര് മട്ടും, മുംബൈ എക്സ്പ്രസ്, സിംഗീതം
26. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന വിതരണ കമ്പനി ഏത്?
നയാര എനര്ജി
2026 ഒക്ടോബര് 3-ലെ കറന്റ് അഫയേഴ്സ് ഉള്പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.
Current Affairs 2026 October 03 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല് പി എസ് സി പരിശീലനം, സില്വര്ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്: 82 81 99 22 31
