Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 October 6
Current Affairs Malayalam · Malayalam Current Affairs · October 6, 2026

Current Affairs Malayalam 2026 October 6

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. 2026 ഒക്ടോബറില്‍ ഇന്ത്യ സന്ദര്‍ശിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റിന്റെ പേരെന്ത്?

ഗൈ പാര്‍മെലിന്‍

2. 2026 ഒക്ടോബര്‍ 5-ന് അന്തരിച്ച പ്രസിദ്ധ ബ്രിട്ടീഷ് നോവലിസ്റ്റും മുന്‍ രാഷ്ട്രീയക്കാരനുമായ വ്യക്തി ആരാണ്?

ജെഫ്രി ആര്‍ച്ചര്‍ (86)

3. 2026-ല്‍ വൈദ്യശാസ്ത്ര നോബേല്‍ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കെല്ലാം?

കാള്‍ ഡീസറോത്ത് (അമേരിക്ക), പീറ്റര്‍ ഹെഗെമാന്‍ (ജര്‍മ്മനി), ജോര്‍ജ് നാഗല്‍ (ജര്‍മ്മനി)

2026-ലെ നോബേല്‍ പുരസ്‌കാരങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

4. 2032-ലെ ബ്രിസ്‌ബെയ്ന്‍ ഒളിമ്പിക്‌സിന്റെ എംബ്ലം ഏത്?

തത്തയുടെ കുടുംബത്തില്‍പ്പെട്ട പിങ്ക് കോക്കറ്റു പക്ഷിയുടെ തലയിലെ പൂവ്

5. അര്‍ജന്റീനയുടെ ഇതിഹാസ ഫുട്‌ബോള്‍ താരം ലയണ്‍മെസ്സിയുടെ വിടവാങ്ങല്‍ മത്സരം ഏത് രാജ്യത്തിനെതിരെ ആയിരുന്നു?

ബെനിന്‍

6. കേരളത്തിലെ പതിനഞ്ചാം പഞ്ചവത്സര പദ്ധതി കാലയളവ് ഏതാണ്?

2027 മുതല്‍ 2032 വരെ

7. സ്‌കൂളുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോബം നടത്തിയ രാജ്യമേത്?

ഫ്രാന്‍സ്

8. 2026-ലെ സ്ത്രീകളുടെ ഇന്ത്യയിലെ മികച്ച 10 ജോലി സ്ഥലങ്ങളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ സ്ഥാപനം ഏത്?

റിഫ്‌ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്‌

9. ജെമിനി 4 ആര്‍ഗോണ്‍ എന്ന എഐ മോഡല്‍ പുറത്തിറക്കിയ കമ്പനി ഏത്?

ഗൂഗിള്‍

10. മെഡിക്കല്‍ കോളേജുകളിലെ തിരക്ക് കുറയ്ക്കുന്നതിനും താഴേത്തട്ടില്‍ അടിയന്തര വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി ഏത്?

24 x7 പ്രതീക്ഷാ സെന്റര്‍

11. സി അച്യുതമേനോന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2026-ലെ കെ വി സുരേന്ദ്രനാഥ് പുരസ്‌കാരം ലഭിച്ച ഗ്രന്ഥം ഏത്?

ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍

12. 2026-ലെ സുകുമാര്‍ പുരസ്‌കാരം ലഭിച്ചത് ആര്‍ക്കാണ്?

മണിയന്‍പിള്ള രാജു

13. പ്രകൃതി ദുരന്തങ്ങള്‍ക്കുശേഷമുള്ള വയനാടിന്റെ സാമ്പത്തിക പുനരുജ്ജീവനവും ജനങ്ങളുടെ ഉപജീവന സുരക്ഷയും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി ഏത്?

ബ്രാന്‍ഡ് വയനാട്‌

14. ചന്ദ്രനില്‍ മനുഷ്യാവാസകേന്ദ്രം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ആണവ റിയാക്ടര്‍ സ്ഥാപിക്കുന്ന രാജ്യങ്ങള്‍ ഏതെല്ലാം?

അമേരിക്ക, ചൈന, റഷ്യ

2026 ഒക്ടോബര്‍ 5-ലെ കറന്റ് അഫയേഴ്‌സ് ഉള്‍പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.

Current Affairs 2026 October 05 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 October 6