Current Affairs Malayalam 2026 October 9
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. 2026 ഒക്ടോബര് 10-ന് അന്തരിച്ച പ്രമുഖ നടന് ആരാണ്?
നാനാ പടേക്കര്
- യഥാര്ത്ഥ നാമം: വിശ്വനാഥ് പടേക്കര്
- മഹാരാഷ്ട്ര സ്വദേശിയാണ്.
- 3 ദേശീയ പുരസ്കാരങ്ങള് ലഭിച്ചിട്ടുണ്ട്.
- 2013-ല് പത്മശ്രീ ലഭിച്ചു
- പ്രധാന സിനിമകള്: ക്രാന്തിവീര്, പരിന്ദ, അപഹരണ്, അഗ്നിസാക്ഷി, അങ്കുഷ് തുടങ്ങി
- 1988-ല് ഓസ്കര് നാമനിര്ദ്ദേശം ലഭിച്ച സലാം ബോംബെയില് അഭിനയിച്ചിട്ടുണ്ട്.
- ഓണററി ലഫ്റ്റനന്റ് കേണല് പദവി ലഭിച്ചിട്ടുണ്ട്.
2. 2026-ലെ സാഹിത്യത്തിനുള്ള നൊബേല് പുരസ്കാരം ലഭിച്ചത് ആര്ക്കാണ്?
കവി ആന് കാഴ്സണ്
2026-ലെ നോബേല് പുരസ്കാരങ്ങളെക്കുറിച്ച് പഠിക്കാന് ഇവിടെ ക്ലിക്ക് ചെയ്യുക
3. ഗാര്ഹികപീഡനം തടയുന്നതിനും അതിജീവിതയ്ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേരള പൊലീസ് രൂപീകരിച്ച പ്രത്യേക ദൗത്യസേനയുടെ പേരെന്ത്?
സ്പീക് അപ്
- ഐജി അജിത ബേഗത്തിനാണ് ചുമതല
- സ്പീക് അപ്പിന്റെ പ്രധാന ലക്ഷ്യം: ഗാര്ഹിക അതിക്രമം തടയുക, അതിജീവിതയ്ക്ക് നിയമസഹായവും കൗണ്സിലിങ്ങും ഉറപ്പാക്കുക, സുരക്ഷിതമായ താമസവും ഉപജീവന പിന്തുണയും ഉറപ്പാക്കുക.
4. ജിഎസ്ടി നിയമം അനുസരിച്ച് അറസ്റ്റ് ചെയ്യാന് ഉദ്യോഗസ്ഥര്ക്കുണ്ടായിരുന്ന അധികാരം ഒഴിവാക്കാന് ജിഎസ്ടി കൗണ്സില് ശിപാര്ശ ചെയ്തു. കേന്ദ്ര ജിഎസ്ടി നിയമത്തിലെ ഏത് വകുപ്പാണ് ഇത് പ്രകാരം നീക്കം ചെയ്യുന്നത്?
69-ാം വകുപ്പ്
5. ഓരോ ജില്ലയിലും ആളുകളുടെ ഇഷ്ടവും രുചി താല്പര്യം അനുസരിച്ച് മീന് വളര്ത്തുന്നതിനായി മത്സ്യബന്ധന വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏത്?
മുഖ്യമന്ത്രി മത്സ്യസമൃദ്ധി
6. കുട്ടികളുടെ സൈബര് സുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന സൈബര്സേഫ് കേരള പദ്ധതിയുടെ അംബാസിഡര് ആരാണ്?
ആസിഫ് അലി
7. പ്രസ് കൗണ്സില് ഓഫ് ഇന്ത്യയുടെ (പിസിഐ) നിലവിലെ അധ്യക്ഷ ആരാണ്?
റിട്ട. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി
8. സംസ്ഥാന സര്ക്കാര് രൂപീകരിച്ച സര്വകലാശാലാ ധനകാര്യ കമ്മീഷന്റെ ചെയര്പേഴ്സണ് ആരാണ്?
പ്രൊഫ ബി എ പ്രകാശ്
9. ഫിഫ റാങ്കിങ്ങില് 2000 പോയിന്റ് നേടുന്ന ആദ്യ പുരുഷ ടീമേത്?
സ്പെയിന്
- 2026 ഒക്ടോബര് 8-ന് പുറത്തുവന്ന ഫിഫയുടെ റാങ്കിങ്ങില് ഒന്നാം സ്ഥാനത്തുള്ള സ്പെയിനിന് ആകെ 2011.57 പോയിന്റാണുള്ളത്.
- നിലവിലെ ലോകകപ്പ് ജേതാക്കളാണ് സ്പെയിന്
- ഇന്ത്യയുടെ റാങ്ക്: 138
- ഇന്ത്യയുടെ പോയിന്റ്: 1086.34
10. ഭിന്നശേഷി കലാപ്രതിഭകള്ക്ക് സര്ഗാവിഷ്കാരം ലോകത്തിന് മുന്നിലെത്തിക്കാന് അവസരമൊരുക്കാന് സംസ്ഥാന സര്ക്കാര് ആരംഭിച്ച ഓണ്ലൈന് പ്ലാറ്റ്ഫോം ഏത്?
റിഥം വെര്ച്വല് പ്ലാറ്റ്ഫോം
- സാമൂഹ്യനീതി വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും ചേര്ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
11. 2026 ഒക്ടോബറില് അന്തരിച്ച പ്രമുഖ മാര്ക്സിസ്റ്റ് ചിന്തകനും സാമ്പത്തികശാസ്ത്രജ്ഞനുമായ വ്യക്തി ആരാണ്?
അന്വര് ഷെയ്ഖ് (80)
- പ്രശസ്ത ഗ്രന്ഥം: കാപ്പിറ്റലിസം: കോംപറ്റീഷന്, കോണ്ഫ്ളിക്റ്റ്, ക്രൈസിസ്
12. ലോകത്തിലെ ആദ്യ സോഫ്റ്റുവെയര് എഞ്ചിനീയര് എന്ന വിശേഷണം ലഭിച്ച വ്യക്തി 2026 ഒക്ടോബറില് അന്തരിച്ചു. പേരെന്ത്?
മാര്ഗരറ്റ് ഹാമില്ട്ടണ്
- മനുഷ്യനെ ആദ്യമായി ചന്ദ്രനില് ഇറക്കിയ അപ്പോളോ 11 ദൗത്യത്തില് നിര്ണായക പങ്കുവഹിച്ചു.
- 1969-ല് അപ്പോളോ 11 ദൗത്യത്തിലൂടെ മനുഷ്യര് ആദ്യമായി ചന്ദ്രനില് ഇറങ്ങിയപ്പോള് അതിനുപിന്നില് പ്രവര്ത്തിച്ച കോഡ് തയ്യാറാക്കിയത് മാര്ഗരറ്റ് ഹാമില്ട്ടണ് ആണ്.
- സോഫ്റ്റുവെയര് എഞ്ചിനീയറിങ് എന്ന പദം രൂപപ്പെടുത്തിയത് മാര്ഗരറ്റ് ഹാമില്ട്ടണ് ആണ്.
13. 2026-ലെ ഏഷ്യന് പാരാ ഗെയിംസിലെ ഉദ്ഘാടന ചടങ്ങില് ഇന്ത്യന് പതാകയേന്തുന്ന താരങ്ങള് ആരെല്ലാം?
പ്രമോദ് ഭഗത്, ഭവിനാ പട്ടേല്
- പാരാ ബാഡ്മിന്റണ് താരമാണ് പ്രമോദ് ഭഗത്
- പാരാ ടേബിള് ടെന്നീസ് താരമാണ് ഭവിനാ പട്ടേല്
14. ലോക തപാല് ദിനം എന്നാണ്?
ഒക്ടോബര് 9
15. ലോകദേശാടന പക്ഷി ദിനം എന്നാണ്?
ഒക്ടോബര് 10
16. കേരള കായികദിനം എന്നാണ്?
ഒക്ടോബര് 13
Current Affairs 2026 October 08 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല് പി എസ് സി പരിശീലനം, സില്വര്ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്: 82 81 99 22 31