Current Affairs Malayalam 2026 October 12
Useful for Kerala PSC, SSC, RRB, and UPSC current affairs preparation
1. 2026 ഒക്ടോബറില് ഇന്ത്യയുടെ നാവിക സേനയില് കമ്മീഷന് ചെയ്ത ആന്റി-സബ്മറൈന് വാര്ഫെയര് ഷാലോ വാട്ടര് ക്രാഫ്റ്റ് ഷിപ്പ് ഏത്?
ഐഎന്എസ് മംഗ്രോള്
- കൊച്ചി കപ്പല്നിര്മ്മാണശാലയാണ് ഐഎന്എസ് മംഗ്രോള് നിര്മ്മിച്ചത്.
- ഗുജറാത്തിലെ മത്സ്യബന്ധന തുറമുഖമായ മന്ഗ്രോളിന്റെ പേരാണ് കപ്പലിന് നല്കിയിരിക്കുന്നത്.
2. സംസ്ഥാന സര്ക്കാര് നിയമസഭയില് അവതരിപ്പിക്കുന്ന മുതിര്ന്ന പൗരരുടെ (പരിചരണവും അവകാശ സംരക്ഷണവും) ബില് അനുസരിച്ച് മുതിര്ന്ന പൗരന്മാരെ ബന്ധുക്കളോ മറ്റാരെങ്കിലുമോ വീട്ടില്നിന്നും ഇറക്കിവിടുന്നതിനായി മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചാലുള്ള ശിക്ഷ എന്താണ്?
3 വര്ഷം വരെ തടവും അരലക്ഷം രൂപ പിഴയും
3. ഇന്ത്യയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില് അണിയുന്നതിനായി ന്യൂസിലന്ഡ് ക്രിക്കറ്റ് ടീം പ്രത്യേകം രൂപകല്പന ചെയ്ത ജഴ്സിയുടെ പേരെന്ത്?
കോട്ടഹിറ്റന്ഗ
- മൗറി ഭാഷയില് കോട്ടഹിറ്റന്ഗ എന്ന വാക്കിന്റെ അര്ത്ഥം: കൂട്ടായ്മ
- ഇന്ത്യയും ന്യൂസിലന്ഡും തമ്മിലുള്ള കായിക ബന്ധത്തിന്റെ നൂറാം വര്ഷം രേഖപ്പെടുത്തുന്നതിനാണ് ജഴ്സി രൂപകല്പന ചെയ്തത്.
- ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയും ന്യൂസിഡന്റിലെ മൗറി പെയിന്റിങ് ശൈലികളും ഉള്പ്പെടുത്തിയാണ് രൂപകല്പന ചെയ്തത്.
4. ഫോര്മുല വണ് സിംഗപ്പൂര് ഗ്രാന്പ്രിയില് ജേതാവ് ആരാണ്?
മാക്സ് വേര്സ്റ്റപ്പന്
5. ടെസ്റ്റ് ക്രിക്കറ്റില് വാലറ്റത്തെ ബാറ്റര്മാരുമൊത്ത് ഒരിന്നിങ്സില് ഏറ്റവും കൂടുതല് റണ്സ് നേടിയ താരമെന്ന റെക്കോര്ഡ് കുറിച്ചത് ആരാണ്?
മാറ്റ് റെന്ഷോ, ഓസ്ട്രേലിയ
- ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 8 മുതല് 11-ാം നമ്പര് ബാറ്റര്മാരെ കൂട്ടുപിടിച്ച് റെന്ഷോ 174 റണ്സ് നേടി.
- വിരാട് കോലിയുടെ റെക്കോര്ഡാണ് റെന്ഷോ തകര്ത്തത്.
6. ജന്തര്മന്തര് 2.0 സമരത്തോട് അനുബന്ധിച്ച് ഡല്ഹി പൊലീസ് കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനത പാര്ട്ടിയുടെ നേതാക്കള്ക്ക് കോടതി ഒരു വര്ഷത്തേക്ക് നല്ലനടപ്പ് വിധിച്ചത് ബി എന് എസ് എസിലെ ഏത് സെക്ഷന് അനുസരിച്ചാണ്?
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി എന് എസ് എസ്) സെക്ഷന് 126, 170
- സെക്ഷന് 126: പൊതുസമാധാനത്തിന് ഭംഗം വരുത്താന് സാധ്യതയുള്ള വ്യക്തികളില്നിന്നും ഒരു വര്ഷത്തേക്ക് സമാധാനം പാലിക്കുമെന്ന് ബോണ്ട് ഈടാക്കാന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റീവിന് അധികാരം നല്കുന്നു.
- സെക്ഷന് 170: കുറ്റകൃത്യങ്ങള് നടക്കാന് സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടാല് വാറന്റോ കോടതി ഉത്തരവോ ഇല്ലാതെ പൊലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാന് അനുമതി നല്കുന്നു.
7. ഈജിപ്തിലെ കെയ്റോയില് നടക്കുന്ന ഐ എസ് എസ് എഫ് ലോകകപ്പില് സ്വര്ണം നേടിയ ഇന്ത്യക്കാരന് ആരാണ്?
ഉദയ് വീര് സിദ്ധു
- പുരുഷന്മാരുടെ 10 മീറ്റര് എയര് പിസ്റ്റള് ഇനത്തിലാണ് ഉദയ് വീര് സിദ്ധു സ്വര്ണം നേടിയത്.
8. ഇന്ത്യയും ഫ്രാന്സും സംയുക്തമായി വികസിപ്പിച്ച് വിക്ഷേപിക്കുന്ന ഉപഗ്രഹം അത്?
ത്രിഷ്ണ
- ജലവിഭവ പരിപാലനം, ഭൂമിയുടെ താപനില നിരീക്ഷണം എന്നിവയ്ക്ക് മുന്ഗണന നല്കുന്ന ഉപഗ്രഹമാണ് ത്രിഷ്ണ.
9. വിദ്യാര്ഥികളില് ബഹിരാകാശശാസ്ത്ര വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കാന് ലക്ഷ്യമിടുന്ന പദ്ധതി ഏത്?
മിഷന് റൂമി ട്വിന് 20226
- പദ്ധതിയുടെ ഭാഗമായി വിദ്യാര്ഥികള് വികസിപ്പിച്ച റോക്കറ്റുകള്: റൂമി 1, റൂമി 2
10. ആര്ട്ടിക് സമുദ്രപാതയിലൂടെ പരീക്ഷണയാത്ര പൂര്ത്തിയാക്കിയ രാജ്യമേത്?
ദക്ഷിണ കൊറിയ
- നിലവിലെ കപ്പല് പാതകള്ക്ക് ബദല് പാതകള് കണ്ടുപിടിക്കാന് വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആര്ട്ടിക്കിലൂടെ കണ്ടെയ്നര് കപ്പലായ പാന്സ്റ്റാര് അക്രോ പരീക്ഷണ യാത്ര നടത്തിയത്.
Current Affairs 2026 October 11 Malayalam : Click here
current affairs 2026 questions and answers malayalam
Click here current affairs 2026 questions and answers malayalam
ജനറല് പി എസ് സി പരിശീലനം, സില്വര്ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്: 82 81 99 22 31