Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Silverleaf PSC Academy, Calicut
Current Affairs Malayalam 2026 October 15
Current Affairs Malayalam · Malayalam Current Affairs · October 15, 2026

Current Affairs Malayalam 2026 October 15

Useful for Kerala PSC, SSC, RRB, and UPSC current affairs preparation

1. വയനാടിന്റെ നെല്ലച്ഛന്‍ എന്നറിയപ്പെട്ടിരുന്ന വ്യക്തി 2026 ഒക്ടോബര്‍ 14-ന് അന്തരിച്ചു. യഥാര്‍ത്ഥ പേരെന്ത്?

ചെറുവയല്‍ രാമന്‍

2. 2026 ഒക്ടോബറില്‍ അന്തരിച്ച പ്രശസ്ത ചിത്രകാരനും ക്യൂറേറ്ററുമായ വ്യക്തി ആരാണ്?

പീറ്റര്‍ നേഗി

3. യുനെസ്‌കോയുടെ ഇന്റര്‍ഗവണ്‍മെന്റല്‍ ഓഷ്യനോഗ്രാഫിക് കമ്മീഷന്റെ (ഐഒസി) ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്?

ടി എം ബാലകൃഷ്ണന്‍ നായര്‍

4. പ്രധാനമന്ത്രി ദിവ്യാംഗ്ജന്‍ പെന്‍ഷന്‍ യോജനയിലെ പുതുക്കിയ പെന്‍ഷന്‍ എത്ര?

5. നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിന്റെ പുതിയ പേരെന്ത്?

പ്രധാനമന്ത്രി സാമാജിക് സഹായതാ യോജന

6. ഇന്ദിരാഗാന്ധി നാഷണല്‍ ഓള്‍ഡ് ഓജ് പെന്‍ഷന്‍ സ്‌കീമിന്റെ പുതിയ പേരെന്ത്?

പ്രധാനമന്ത്രി വൃദ്ധാവസ്ഥാ പെന്‍ഷന്‍ യോജന

7. ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ സ്‌കീമിന്റെ പുതിയ പേരെന്ത്?

പ്രധാമന്ത്രി വിധവ പെന്‍ഷന്‍ യോജന

8. ഇന്ദിരാഗാന്ധി നാഷണല്‍ ഡിസബിലിറ്റി പെന്‍ഷന്‍ സ്‌കീമിന്റെ പേരെന്ത്?

പ്രധാനമന്ത്രി ദിവ്യാംഗ്ജന്‍ പെന്‍ഷന്‍ യോജന

9. നാഷണല്‍ ഫാമിലി ബെനഫിറ്റ് സ്‌കീമിന്റെ പുതിയ പേരെന്ത്?

പ്രധാനമന്ത്രി പരിവാര്‍ ലാഭ് യോജന

10. ക്രിക്കറ്റ് താരങ്ങള്‍ക്ക് സ്വയംപ്രകടനം വിലയിരുത്താനും വ്യക്തിപരമായി നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കഴിയുന്ന സ്‌പോര്‍ട്‌സ് എന്‍ഗേജ് എന്ന എഐ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച മുന്‍ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരാണ്?

പാര്‍ഥിവ് പട്ടേല്‍

11. യൂറോപ്പിലെ ഫുട്‌ബോള്‍ ലീഗില്‍ പന്തുതട്ടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യന്‍ വനിത എന്ന റെക്കോര്‍ഡ് കുറിച്ച മലയാളി ആരാണ്?

റിന്‍ഷ മറിയം (18 വയസ്സ്)

12. 2026 ഒക്ടോബറില്‍ കേരളത്തില്‍ പുലര്‍ച്ചെ അനുഭവപ്പെട്ട കാലാവസ്ഥാ പ്രതിഭാസം ഏത്?

വികിരണ മൂടല്‍മഞ്ഞ്

13. ഗ്ലോബല്‍ കവനന്റ് ഓഫ് മേയേഴ്‌സ് ഫോര്‍ ക്ലൈമറ്റ് ആന്‍ഡ് എനര്‍ജി (ജികോം) ബോര്‍ഡിലേക്ക് കേരളത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട മേയര്‍ ആരാണ്?

വി കെ മിനിമോള്‍, കൊച്ചി കോര്‍പറേഷന്‍

14. ഇന്ത്യന്‍ നാവികസേനയുടെ ആദ്യ തദ്ദേശനിര്‍മ്മിത മള്‍ട്ടിപര്‍പ്പസ് യുദ്ധക്കപ്പല്‍ ഏത്?

ഐഎന്‍എസ് സമര്‍ത്ഥക്

15. ക്ഷീരോല്‍പ്പാദനത്തില്‍ മലബാര്‍ മേഖലയെ സ്വയംപര്യാപ്തമാക്കാനുള്ള മലബാര്‍ മില്‍മയുടെ പദ്ധതി ഏത്?

ക്ഷീരധാര പദ്ധതി

16. യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ പേടകം വികസിപ്പിക്കുന്നതിന് കേരളത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട സ്‌പേസ് സ്റ്റാര്‍ട്ടപ്പ് ഏത്?

ഹെക്‌സ്20

17. കേരള പൊലീസിന്റെ ചരിത്രത്തില്‍ കുറ്റകൃത്യം തെളിയിക്കുന്നതിനായി ആദ്യമായി ബ്രെയിന്‍ മാപ്പിങ് ഉപയോഗിച്ച കേസ് ഏത്?

കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണങ്ങള്‍

18. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2500 കോടി രൂപ ചെലവഴിച്ച് പുതിയ അന്താരാഷ്ട്ര ടെര്‍മനല്‍ നിര്‍മ്മിക്കുന്ന പദ്ധതി ഏത്?

പ്രോജക്ട് അനന്ത

19. ഐഡിബിഐ ബാങ്കിന്റെ എത്ര ശതമാനം ഓഹരികളാണ് കേന്ദ്രസര്‍ക്കാര്‍ കനേഡിയന്‍ കമ്പനിയായ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്ങിന് വില്‍ക്കുന്നത്?

60.72 ശതമാനം

2026 ഒക്ടോബര്‍ 14-ലെ കറന്റ് അഫയേഴ്‌സ് ഉള്‍പ്പെടുത്തി തയ്യാറാക്കിയ ക്വിസ്.

Current Affairs 2026 October 14 Malayalam : Click here

കറന്റ്അഫയേഴ്‌സ് മലയാളം.കോം വാട്‌സ്ആപ്പ് ചാനലില്‍ അംഗമാകൂ! ദിവസവും കറന്റ്അഫയേഴ്‌സ് മാര്‍ക്ക് ഉറപ്പിക്കാം.

current affairs 2026 questions and answers malayalam

Click here current affairs 2026 questions and answers malayalam

ജനറല്‍ പി എസ് സി പരിശീലനം, സില്‍വര്‍ലീഫ് അക്കാദമി, കോഴിക്കോട്, ഫോണ്‍: 82 81 99 22 31

Current Affairs Malayalam 2026 October 15